ഇൻഫിനികിസ് ഇൻബുക്ക് എക്സ്1 സീരീസ് ലാപ്‌ടോപ്പുകൾ ഇന്ത്യയിലേക്ക്, ലോഞ്ച് ഡിസംബർ 8ന്

|

പ്രശസ്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനികിസ് തങ്ങളുടെ ലാപ്ടോപ്പ് സീരിസായ ഇൻബുക്ക് എക്സ്1 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച് ജനപ്രിതി നേടിയ ഇൻഫിനിക്സിന്റെ ഈ ലാപ്ടോപ്പുകളും വില കുറഞ്ഞവയായിരിക്കും എന്നാണ് സൂചനകൾ. ഡിസംബർ 8നാണ് ലാപ്ടോപ്പുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങിൽ നിന്നാണ് ഈ ലോഞ്ച് വിവരം പുറത്ത് വന്നിരിക്കുന്നത്.

വേരിയന്റുകൾ

ഇൻഫിനികിസിന്റെ ഈ ലാപ്ടോപ്പ് സീരീസിൽ സ്റ്റാൻഡേർഡ് ഇൻബുക്ക് എക്സ്1, ഇൻബുക്ക് എക്സ്1 പ്രോ എന്നിവയായിരിക്കും ഉണ്ടാവുക. ഈ രണ്ട് മോഡലുകളും ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായവയാണ്. അതുകൊണ്ട് തന്നെ ലാപ്ടോപ്പുകളുടെ സവിശേഷതകൾ വ്യക്തമാണ്. ബ്രാൻഡ് ഇതിനകം തന്നെ ലോഞ്ച് ടീസ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലാപ്‌ടോപ്പുകളുടെ പ്രധാന സവിശേഷതകൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

ട്രോളുകളെ നേരിടാൻ ട്വിറ്റർ, ഇന്ത്യൻ വംശജനായ സിഇഒ വന്നശേഷം അടിമുടി മാറ്റങ്ങൾട്രോളുകളെ നേരിടാൻ ട്വിറ്റർ, ഇന്ത്യൻ വംശജനായ സിഇഒ വന്നശേഷം അടിമുടി മാറ്റങ്ങൾ

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ്

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ് എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഫിനിഷോടുകൂടിയ നേർത്ത ലോഹ ബോഡിയുമായിട്ടായിരിക്കും വിപണിയിൽ എത്തുന്നത്. ഇൻബുക്ക് എക്സ്1ന് 14-ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീായിരിക്കും ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 100% sRGB കളർ ഗാമറ്റ്, 180-ഡിഗ്രി വ്യൂവിംഗ് ആംഗിൾ, 300നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവ ഉണ്ടായിരിക്കും. ഇതിന് 16.3 മില്ലിമീറ്റർ കനവും 1.48 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹാർഡ്‌വെയർ കോൺഫിഗറേഷനുകൾ

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ് മൂന്ന് ഹാർഡ്‌വെയർ കോൺഫിഗറേഷനുകളിൽ ലഭ്യമാകും. 10th ജനറേഷൻ ഇന്റൽ കോർ ഐ3, ഇന്റൽ കോർ i5, ഇന്റൽ കോർ i7 എന്നിവയായിരിക്കും ഈ കോൺഫിഗറേഷനുകൾ. ഈ രണ്ട് ലാപ്‌ടോപ്പുകളിലും 16 ജിബി വരെ റാമും 512 ജിബി വരെ NVMe PCIE 3.0 എസ്എസ്ഡി സ്റ്റോറേജ് സ്‌പെയ്‌സും ഉണ്ടായിരിക്കുംയ ഇൻബുക്ക് എക്സ്1ന്റെ എല്ലാ മോഡലുകളും ഏറ്റവും പുതിയ വിൻഡോസ് 11 ഒഎസിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ലാപ്ടോപ്പുകളിൽ 55Whr ബാറ്ററിയായിരിക്കും പായ്ക്ക് ചെയ്യുന്നത്. ഇത് 13 മണിക്കൂർ വീഡിയോ പ്ലേബാക്ക് ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 65W ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലാപ്ടോപ്പിൽ ഉണ്ടായിരിക്കും.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾഎയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾ

സവിശേഷതകൾ

ബാക്ക്‌ലിറ്റ് കീബോർഡ്, ഫിംഗർപ്രിന്റ് റീഡർ, താപനില ഫലപ്രദമായി കുറയ്ക്കുന്നതിന് ഐസ് സ്റ്റോം 1.0 കൂളിംഗ് സിസ്റ്റം എന്നിവയും ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ് ലാപ്ടോപ്പുകളിൽ ഉണ്ടായിരിക്കും. യുഎസ്ബി 2.0 പോർട്ട്, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, രണ്ട് യുഎസ്ബി 3.0 പോർട്ടുകൾ, ഒരു എച്ച്ഡിഎംഐ പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുമായിട്ടായിരിക്കും ഇത് വരുന്നത്. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസിൽ ബ്ലൂടൂത്ത് 5.1, ഡ്യുവൽ-ബാൻഡ് വൈഫൈ, എച്ച്ഡിവെബ്ക്യാം, ഡിടിഎസ് ഓഡിയോ എന്നിവയും ഉണ്ടായിരിക്കും.

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ്: ഇന്ത്യയിലെ വില

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ്: ഇന്ത്യയിലെ വില

ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് അനുസരിച്ച്, ഇൻഫിനിക്സ് ഇൻബുക്ക് X1 സീരീസിന്റെ വില നൽകിയിരിക്കുന്നത് 3X, XXX രൂപ എന്നാണ്. എന്തായാലും ഇത് 40,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പ് ആയിരിക്കുമെന്ന് ഉറപ്പാണ്. 46,999 രൂപ വിലയുമായി വിപണിയിലുള്ള റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പിന്റെ എതിരാളിയായിരിക്കും ഈ ലാപ്ടോപ്പുകൾ. വരാനിരിക്കുന്ന ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽമി ലാപ്ടോപ്പിൽ 11-th ജനറേഷൻ പ്രോസസറും കനംകുറഞ്ഞ ഡിസൈനുമാണ് ഉള്ളത്. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ് ലാപ്‌ടോപ്പുകൾ ഫ്ലിപ്പ്കാർട്ട് വഴി മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. നോബിൾ റെഡ്, സ്റ്റാർഫാൾ ഗ്രേ, അറോറ ഗ്രീൻ എന്നിവയായിരിക്കും ഈ കളർ വേരിയന്റുകൾ. ലോഞ്ച് കഴിഞ്ഞാൽ വൈകാതെ തന്നെ ഈ ലാപ്ടോപ്പുകൾ വിൽപ്പനയ്ക്ക് എത്തും.

കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Leading smartphone maker Infinix will launch the Inbook X1 Series soon in India. The Inbook X1 series laptops will be unveiled on December 8th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X