റെഡ്മിബുക്ക് എയർ 13 ലാപ്ടോപ്പ് പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

റെഡ്മിബുക്ക് ലാപ്‌ടോപ്പുകളുടെ പട്ടികയിലേക്ക് ഷവോമി മറ്റൊരു ലാപ്ടോപ്പ് കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. ചൈനയിലാണ് കമ്പനി പുതിയ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മിബുക്ക് എയർ 13 എന്ന പുതിയ ലാപ്ടോപ്പാണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്. ഈ ലാപ്ടോപ്പ് ചൈനയിൽ പ്രീ-ഓർഡറിനായി ലഭ്യമാക്കി തുടങ്ങി. ഓൾ-മെറ്റൽ ബോഡിയുമായിട്ടാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ലാപ്ടോപ്പ്

വെറും 1.05 കിലോഗ്രാം ഭാരമുള്ള ഈ ലാപ്ടോപ്പ് അൾട്രാ ലൈറ്റ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റെഡ്മിബുക്ക് എയർ 13 ലാപ്‌ടോപ്പിന് 253 x 1600 പിക്‌സൽ റെസല്യൂഷനുള്ള 13.3 ഇഞ്ച് ഡിസ്‌പ്ലേയും 16:10 ആസ്പാക്ട്റേഷിയോയും ഉണ്ട്. ഡിസ്പ്ലേ 100% sRGB കളർ ഗാമറ്റിനെയും 300nits ബ്രൈറ്റ്നസും സപ്പോർട്ട് ചെയ്യുന്നു. ഡിസി ഡിമ്മിംഗ് പോലുള്ള ഫീച്ചറുകൾക്കുള്ള സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: എൻട്രി ലെവൽ സ്മാർട്ട്ഫോണായ വിവോ Y1s പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: എൻട്രി ലെവൽ സ്മാർട്ട്ഫോണായ വിവോ Y1s പുറത്തിറങ്ങി; വിലയും സവിശേഷതകളും

പ്രോസസർ

4.5GHz വരെ ടർബോ ബൂസ്റ്റ് ക്ലോക്ക് ചെയ്യാൻ കഴിയുന്ന 10th ജനറേഷൻ ഇന്റൽ കോർ i5-10210Y പ്രോസസറാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 5 ജിബി എസ്എസ്ഡിയുള്ള 8 ജിബി, 16 ജിബി റാം വേരിയന്റുകളാണ് ഈ ലാപ്ടോപ്പിനുള്ളത്. 41Wh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇത് എട്ട് മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് നൽകുന്നു. ചാർജ് ചെയ്യുന്നതിനായി ലാപ്ടോപ്പിനൊപ്പം 65W യുഎസ്ബി-സി അഡാപ്റ്ററും കമ്പനി നൽകുന്നുണ്ട്.

യുഎസ്ബി ടൈപ്പ്-സി

ലാപ്‌ടോപ്പിൽ രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകളും വലതുവശത്ത് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്. ഡിവൈസിൽ ഓൾ-കോപ്പർ ഹീറ്റ് ഡിസിപ്പേഷൻ സംവിധാനമാണ് നൽകിയിട്ടുള്ളത്. കൂടാതെ ബ്ലൂടൂത്ത് 5.1, വൈ-ഫൈ 6 സപ്പോർട്ടും ഉണ്ട്. റെഡ്മിബുക്ക് എയർ 13 നിലവിൽ ചൈനയിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ ലാപ്ടോപ്പിന്റെ 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള എൻട്രി ലെവൽ മോഡലിന് 4,899 യുവാനാണ് വില. ഹൈ എൻഡായ 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള മോഡലിന് 5,199 യുവാൻ ആണ് വില.

കൂടുതൽ വായിക്കുക: ഇൻഫിനിക്‌സ് സ്മാർട്ട് 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഇൻഫിനിക്‌സ് സ്മാർട്ട് 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വില, സവിശേഷതകൾ

ഗെയിമിംഗ് ലാപ്‌ടോപ്പ്

ഷവോമി തങ്ങളുടെ ആദ്യത്തെ ഗെയിമിംഗ് ലാപ്‌ടോപ്പ് ഇന്ന് ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഡിവൈസ് കുറഞ്ഞ ബെസലുകളുമായി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. വെയിബോയിലുള്ള കമ്പനിയുടെ പോസ്റ്റിൽ ലാപ്‌ടോപ്പ് ഒരു കൂളിംഗ് സൊല്യൂഷനും ഗെയിമിംഗിനായി മികച്ച പെർഫോമൻസുമായിട്ടായിരിക്കും പുറത്തറങ്ങുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോർ i5-10200H, കോർ i5-10300H പ്രോസസ്സറുകളിയായിരിക്കും ഈ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്.

റെഡ്മി ജി ഗെയിമിംഗ് ലാപ്‌ടോപ്പ്

പുതിയ റെഡ്മി ജി ഗെയിമിംഗ് ലാപ്‌ടോപ്പ് 15 ഇഞ്ച് ഡിസ്‌പ്ലേ വേരിയന്റാണ് ഇന്ന് പുറത്തിറക്കുന്നത്. ഓൾ ബ്ലാക്ക് കളറിലും മാറ്റ് ഫിനിഷ് ബോഡിയുമായിട്ടായിരിക്കും ലാപ്‌ടോപ്പ് പുറത്തിറക്കുന്നത്. ഗെയിമുകൾക്കും മറ്റ് ആപ്ലിക്കേഷനുകൾക്കുമായി ഉയർന്ന നിലവാരമുള്ള ഗ്രാഫിക്സ് കാർഡും ലാപ്‌ടോപ്പിൽ ഉണ്ടായിരിക്കും. അൽപ്പം വലുതും സാധാരണ ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ സവിശേഷതകളുള്ള ലാപ്ടോപ്പായിരിക്കും ഇത്.

കൂടുതൽ വായിക്കുക: ഗഡ്ജറ്റുകൾക്ക് വൻ വിലക്കിഴിവുമായി റിലയൻസ് ഡിജിറ്റൽ ഇൻഡിപെൻഡൻസ് ഡേ സെയിൽകൂടുതൽ വായിക്കുക: ഗഡ്ജറ്റുകൾക്ക് വൻ വിലക്കിഴിവുമായി റിലയൻസ് ഡിജിറ്റൽ ഇൻഡിപെൻഡൻസ് ഡേ സെയിൽ

Best Mobiles in India

Read more about:
English summary
Xiaomi launched new RedmiBook laptop in China. RedmiBook Air 13 comes with a 13.3-inch display running at a resolution of 2560 x 1600 pixels and a 16:10 aspect ratio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X