ഷവോമിയുടെ എംഐ ബാൻഡ് 6 ഇന്ത്യയിൽ ഓഗസ്റ്റ് 26 ന് അവതരിപ്പിക്കും

|

ഷവോമി ആഗസ്റ്റ് 26 ന് നടത്തുവാൻ പോകുന്ന 'എംഐ സ്മാർട്ടർ ലിവിങ് 2022' ഇവന്റിനായി തയ്യാറെടുക്കുന്നു. ഈ ഇവന്റിൽ കമ്പനി നെക്സ്റ്റ് ജനറേഷൻ എംഐ നോട്ട്ബുക്കും ധാരാളം ഐഒടി പ്രോഡക്റ്റുകളും അവതരിപ്പിക്കും. അതിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എംഐ ബാൻഡ് 6 അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇപ്പോൾ, എംഐ ബാൻഡ് 6 എപ്പോൾ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്യ്തു. വരുവാൻ പോകുന്ന പുതിയ എംഐ ബാൻഡ് 6 ൻറെ സവിശേഷതകളും പ്രത്യകതകളും നമുക്ക് ഇവിടെ പരിശോധിക്കാം.

എംഐ ബാൻഡ് 6 ഇന്ത്യയിൽ അവതരിപ്പിക്കും

എംഐ ബാൻഡ് 6 ഇന്ത്യയിൽ അവതരിപ്പിക്കും

എംഐ ബാൻഡ് 6 അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കുന്നതിനായി കമ്പനി ട്വിറ്റർ പേജിൽ പോസ്റ്റ് പ്രസിദ്ധികരിച്ചു. ഇതിൽ ഓഗസ്റ്റ് 26 ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കുമെന്ന് പറയുന്നു. കൂടാതെ, ഒരു മൈക്രോസൈറ്റും എംഐ.കോമിൽ തത്സമയമായിയിട്ടുണ്ട്. കൂടാതെ, വരാനിരിക്കുന്ന ഈ സ്മാർട്ട്ബാൻഡിൻറെ സവിശേഷതകളെ കുറിച്ചും ഇപ്പോൾ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. കാരണം ഇത് മാർച്ചിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു.

സ്മാർട്ഫോണുകൾക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചുസ്മാർട്ഫോണുകൾക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു

എംഐ ബാൻഡ് 6 ൻറെ സവിശേഷതകൾ

എംഐ ബാൻഡ് 6 ന് 1.56 ഇഞ്ച് അമോലെഡ് പാനലും 152 x 486 പിക്സൽ സ്ക്രീൻ റെസല്യൂഷനും 2.5 ഡി കർവ്ഡ് ഗ്ലാസും ഉണ്ട്. ഓട്ടം, നടത്തം, ട്രെഡ്‌മിൽ റണ്ണിംഗ്, ഔട്ട്‌ഡോർ സൈക്ലിംഗ്, റോയിംഗ്, എലിപ്റ്റിക്കൽ ട്രെയിനിംഗ് എന്നിവ പോലുള്ള 30 സ്പോർട്സ് മോഡുകളെ എംഐ ബാൻഡ് 6 സപ്പോർട്ട് ചെയ്യുന്നു. ഓൺബോർഡ് സെൻസറുകളിൽ 24/7 ഹാർട്ട്റേറ്റ് മോണിറ്റർ സെൻസർ, SpO2 സെൻസർ, സ്ലീപ് ട്രാക്കർ, ആർഇഎം, സ്ട്രെസ് മോണിറ്റർ എന്നിവയും ഉൾപ്പെടുന്നു. ഒരു മാഗ്നെറ്റിക്ക് ചാർജർ വഴി ചാർജ് ചെയ്യപ്പെടുന്ന 125 എംഎഎച്ച് ബാറ്ററിയാണ് ഈ ബാൻഡിന് കരുത്ത് പകരുന്നത്. എംഐ ബാൻഡ് 6 ഗ്ലോബൽ വേരിയന്റിനായി 60+ വാച്ച് ഫെയ്സുകളും ചൈനീസ് മോഡലിന് 130 ലധികം വാച്ച് ഫെയ്സുകളുമായാണ് വരുന്നത്. അതിനാൽ, ഇന്ത്യൻ വേരിയന്റിൽ എത്ര വാച്ച് ഫെയ്സുകൾ ലഭ്യമാകുമെന്ന് കണ്ടറിയണം. 5ATM വാട്ടർ റെസിസ്റ്റന്റ്, ആനിമേറ്റഡ് വാച്ച് ഫെയ്സ് സപ്പോർട്ട്, ഒരു വനിതാ ഹെൽത്ത് ട്രാക്കർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

 സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിലെത്തും സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിലെത്തും

എംഐ ബാൻഡ് 6 ന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

എംഐ ബാൻഡ് 6 ന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

എംഐ ബാൻഡ് 6 സ്റ്റാൻഡേർഡ് എഡിഷന് 229 യുവാൻ (ഏകദേശം 2,550 രൂപ), എൻഎഫ്സി മോഡലിന് 279 യുവാൻ (ഏകദേശം 3,000 രൂപ) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ വരുന്നത്. എംഐ ബാൻഡ് 6 ഇന്ത്യയിൽ 3,000 രൂപയ്ക്ക് താഴെ വരുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് ബാൻഡിൻറെയും ഓപ്പോ സ്മാർട്ട് ബാൻഡിൻറെയും എതിരാളിയാണ് എംഐ ബാൻഡ് 6. ബ്രാൻഡ് കൂടുതൽ എന്തെങ്കിലും വ്യക്തമാക്കുന്നത് വരെ ഇത് ഒരു സൂചനയായി മാത്രമെടുക്കാൻ പറയുന്നു.

2021 ൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മികച്ച ക്യാമറ സ്മാർട്ട്‌ഫോണുകൾ2021 ൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മികച്ച ക്യാമറ സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
The business will unveil the next-generation Mi Notebook as well as a slew of IoT goods during the event. The much-anticipated Mi Band 6 was supposed to be one of them. The Mi Band 6's release date has now been officially confirmed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X