മെയ് 13 ന് അവതരിപ്പിക്കുന്ന റെഡ്മി സ്മാർട്ട് വാച്ച് ഫ്ലിപ്കാർട്ടിൽ പട്ടികപ്പെടുത്തി: സവിശേഷതകളറിയാം

|

റെഡ്മി ഇന്ത്യയിൽ ആദ്യത്തെ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഷവോമിയുടെ റെഡ്മി നോട്ട് 10 എസിനൊപ്പം മെയ് 13 ന് ഈ റെഡ്മി വാച്ച് ഇന്ത്യയിലെത്തും. സോഷ്യൽ മീഡിയയിലെ ക്ഷണങ്ങളിലൂടെ കമ്പനി ഈ സ്മാർട്ട് വാച്ചിൻറെ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വരാനിരിക്കുന്ന ഈ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ ഫ്ലിപ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു വാർത്ത. ഫ്ലിപ്കാർട്ടിലും ഈ സ്മാർട്ട് വാച്ചിൻറെ പേര് റെഡ്മി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

മെയ് 13 ന് സ്മാർട്ട് വാച്ച് വിപണിയിലെത്തുമെന്ന് ലിസ്റ്റിംഗ്

മെയ് 13 ന് സ്മാർട്ട് വാച്ച് വിപണിയിലെത്തുമെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തി. റെഡ്മി വാച്ചിനൊപ്പം വരുന്ന ചില സവിശേഷതകളും ലിസ്റ്റിംഗ് എടുത്തുകാണിക്കുന്നു. 11 സ്പോർട്സ് മോഡുകൾ, 200 ലധികം വാച്ച് ഫെയ്സുകൾ, സ്ലീപ്പ് മോണിറ്റർ, ഹാർട്ട്റേറ്റ് മോണിറ്റർ തുടങ്ങിയ സവിശേഷതകൾ ഈ റെഡ്മി വാച്ചിൽ വരുന്നു. മികച്ച നാവിഗേഷനായി ബിൽറ്റ്-ഇൻ ജിപിഎസ്, ഗ്ലോനാസ് എന്നിവയും സ്മാർട്ട് വാച്ചിൽ വരും. റെഡ്മി വാച്ചായി എംഐ വാച്ച് ലൈറ്റ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അതിനാൽ ഈ സ്മാർട്ട് വാച്ചിൽ പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും നമുക്ക് നോക്കാം.

 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

റെഡ്മി വാച്ചിന് പ്രതീക്ഷിക്കുന്ന വില

റെഡ്മി വാച്ചിന് പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിൽ റെഡ്മി വാച്ചിന് എന്ത് വില വരുമെന്നതിനെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല, എന്നാൽ ഈ സ്മാർട്ട് വാച്ച് നേരത്തെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. അതിനാൽ ഇത് ഒരു ബജറ്റ് സ്മാർട്ഫോൺ ആയിരിക്കുമോ അല്ലെങ്കിൽ ഒരു മിഡ് റേഞ്ച് സ്മാർട്ഫോൺ ആയിരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ നല്ല ധാരണയുണ്ട്. സി‌എൻ‌വൈ 299 (ഏകദേശം 3,400 രൂപ) വിലയിലാണ് ചൈനയിൽ സ്മാർട്ട് വാച്ച് വിപണിയിലെത്തിയത്. സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ ഇതേ വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് തീർച്ചയായും ബജറ്റ് ഉപയോക്താകകളെ ആകർഷിക്കും. ഐവറി, ബ്ലാക്ക്, നേവി ബ്ലൂ, ഒലിവ് എന്നിവയുൾപ്പെടെ രസകരമായ കളർ ഓപ്ഷനുകളുമായാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയത്. സ്മാർട്ട് വാച്ച് അവതരിപ്പിച്ച് കഴിഞ്ഞാൽ മിക്കവാറും റിയൽ‌മി വാച്ച്, അമാസ്ഫിറ്റ് ബിപ് യു, ബജറ്റ് വിഭാഗത്തിലെ മറ്റ് സ്മാർട്ട് വാച്ചുകൾ എന്നിവയുമായി വിപണിയിൽ മത്സരിക്കും.

റെഡ്മി വാച്ചിൻറെ സവിശേഷതകൾ

റെഡ്മി വാച്ചിൻറെ സവിശേഷതകൾ

റെഡ്മി വാച്ച് ഇതിനകം ചൈനയിൽ പ്രഖ്യപിച്ചു കഴിഞ്ഞതിനാൽ പ്രധാന സവിശേഷതകൾ ഇപ്പോൾ അറിയുവാൻ കഴിയും. 320x320 പിക്‌സൽ റെസല്യൂഷനുള്ള 1.4 ഇഞ്ച് ഡിസ്‌പ്ലേയുമായി സ്മാർട്ട് വാച്ച് എത്തുന്നു. ആംബിയന്റ് ലൈറ്റിംഗ് അവസ്ഥകളെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക് ബ്രൈറ്റ്നെസ് കൺട്രോൾ ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് ഡിസ്പ്ലേ വരുന്നത്. ഓട്ടം, സൈക്ലിംഗ്, ഇൻഡോർ സ്വിമ്മിങ് എന്നിവ ട്രാക്കുചെയ്യുന്നതിനായി ഈ സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നു. 11 സ്‌പോർട്‌സ് മോഡുകളുമായാണ് ഇത് വിപണിയിൽ വരുന്നത്. ഇതിന് ഹാർട്ട് റേറ്റ് 24 × 7 യും സ്ലീപ്പ് ട്രാക്കറുമുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, ഇതിന് സാധാരണ ഉപയോഗത്തിൽ 9 ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കും, കാരണം 230 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, ഇത് 2 മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. എന്നാൽ, ഇത് ഒരു പ്രൊപ്രൈറ്ററി ചാർജറിലൂടെയാണ് ചാർജിങ് നടക്കുന്നത്.

ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങിഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

Best Mobiles in India

English summary
The Redmi Watch, along with the Redmi Note 10S, will be available in India on May 13th. The company had previously announced the launch via social media invites, but the forthcoming smartwatch has now appeared on Flipkart ahead of time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X