നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

|

ഏറ്റവും ജനകീയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഉപയോഗപ്രദമായ പല ഫീച്ചറുകളും കമ്പനി അവതരിപ്പിക്കാറും ഉണ്ട്. അത്തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പിനെ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നു. എങ്കിലും ചില സാഹചര്യങ്ങളിൽ വാട്സ്ആപ്പ് ഫീച്ചറുകളേക്കാളും ഉപയോഗപ്രദമായ ചില കുറുക്ക് വഴികളും വാട്സ്ആപ്പിൽ ഉണ്ട്. അത്തരത്തിൽ യൂസേഴ്സിന് ഉപയോഗിക്കാവുന്ന എളുപ്പവഴികളിൽ ഒന്നാണ് നമ്പർ സേവ് ചെയ്യാതെ വാട്സ്ആപ്പ് മെസേജ് അയക്കാൻ കഴിയുന്നത്.

മെസേജ്

ഒരു ഡെലിവറി എക്സിക്യൂട്ടീവിന് നിങ്ങളുടെ ലൊക്കേഷൻ അയയ്‌ക്കേണ്ട സാഹചര്യത്തിൽ എന്ത് ചെയ്യും? അവരുടെ കമ്പനി നമ്പരിൽ വിളിച്ച്, നമ്പർ സേവ് ചെയ്ത്, പിന്നീട് ആ നമ്പരിലേക്ക് ലൈവ് ലൊക്കേഷൻ ഷെയർ ചെയ്ത്, അങ്ങനെ ഒരുപാട് സമയം നഷ്ടമാകുന്നു അല്ലേ?. നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ മെസേജ് അയയ്ക്കാൻ കഴിഞ്ഞാലോ? കാര്യങ്ങൾ കൂടുതൽ ആയാസകരമാവും. ഇത്തരത്തിൽ നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ എങ്ങനെ സന്ദേശം അയയ്‌ക്കാമെന്ന് വിവരിക്കാനാണ് ഇ ലേഖനം. നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ സന്ദേശം അയയ്‌ക്കുന്നതിന് രണ്ട് വഴികളാണ് ഉള്ളത്.

വെടിയുണ്ടകളെ തടഞ്ഞ് നിർത്തുന്ന ഐഫോൺ! വില 4.8 ലക്ഷംവെടിയുണ്ടകളെ തടഞ്ഞ് നിർത്തുന്ന ഐഫോൺ! വില 4.8 ലക്ഷം

ഐഫോണിൽ അജ്ഞാത നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം എങ്ങനെ അയയ്ക്കാം

ഐഫോണിൽ അജ്ഞാത നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം എങ്ങനെ അയയ്ക്കാം

ഐഫോണിൽ നമ്പർ സേവ് ചെയ്യാതെ തന്നെ വാട്ട്‌സ്ആപ്പിൽ സന്ദേശം അയയ്‌ക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴികളിൽ ഒന്നാണിത്. ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലുള്ള എല്ലാ ഐഫോണുകളിലും ഈ ഫീച്ചർ പ്രവർത്തിക്കും. നിങ്ങൾക്ക് സന്ദേശം അയയ്‌ക്കാൻ താൽപ്പര്യമുള്ള ഒരു അൺക്നോൺ നമ്പറിൽ നിന്ന് ഒരു കോൾ ലഭിച്ചിട്ടുണ്ടെങ്കിൽ, റീസന്റ് കോളുകളിലേക്ക് പോയി വാട്സ്ആപ്പ് സന്ദേശം അയയ്‌ക്കാൻ ആഗ്രഹിക്കുന്ന നമ്പറിന് മുന്നിലുള്ള "i" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

വീഡിയോ കോൾ

തുടർന്ന് വീഡിയോ കോൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് തിരഞ്ഞെടുക്കുക. വാട്സ്ആപ്പ് വീഡിയോ കോൾ ആരംഭിച്ചുകഴിഞ്ഞാൽ, കോൾ കട്ട് ചെയ്യുക. ശേഷം, വാട്സ്ആപ്പിൽ കോൾസ് സെക്ഷനിലേക്ക് പോയി "i" ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് മുകളിൽ വലത് കോണിലുള്ള മെസേജ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് നിങ്ങൾക്ക് ഒരു വ്യക്തിയുടെ നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ മെസേജ് ചെയ്യാം.

പുതിയ ആയുധങ്ങൾ, വാഹനങ്ങൾ; ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ് അപ്ഡേറ്റ്പുതിയ ആയുധങ്ങൾ, വാഹനങ്ങൾ; ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ് അപ്ഡേറ്റ്

വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് അജ്ഞാത നമ്പറിലേക്ക് സന്ദേശം അയയ്ക്കാം

വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് അജ്ഞാത നമ്പറിലേക്ക് സന്ദേശം അയയ്ക്കാം

പിസിയിലോ ലാപ്‌ടോപ്പിലോ കണക്‌റ്റ് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഈ ട്രിക്ക് ഉപയോഗിക്കാനാകും. ഈ ട്രിക്ക് ഉപയോഗിക്കുന്നതിന്, നിങ്ങൾക്ക് സജീവമായ ഇന്റർനെറ്റ് കണക്ഷനുള്ള ഒരു പേഴ്സണൽ കമ്പ്യൂട്ടർ ആവശ്യമാണ്. വാട്സ്ആപ്പ് വെബിൽ ലോഗിൻ ചെയ്‌ത് പുതിയ ടാബ് തുറക്കുക. പുതിയ ടാബിൽ https://wa.me/91XXXXXXXXXX എന്ന രീതിയിൽ യുആർഎൽ നൽകുക. ആദ്യത്തെ ഒന്നോ രണ്ടോ അക്കങ്ങൾ രാജ്യത്തിന്റെ കോഡും അടുത്ത പത്ത് അക്കങ്ങൾ നിങ്ങൾക്ക് സന്ദേശം അയയ്‌ക്കേണ്ട ഫോൺ നമ്പറും ആണ് നൽകേണ്ടത് എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങൾ ഇന്ത്യയിലുള്ള ആർക്കെങ്കിലും ഒരു ടെക്‌സ്‌റ്റ് മെസേജ് അയയ്‌ക്കണമെങ്കിൽ, കോഡ് 91 ആയിരിക്കും. അതുപോലെ, പാക്കിസ്ഥാനിലുള്ള ആർക്കെങ്കിലും ടെക്‌സ്‌റ്റ് അയയ്‌ക്കണമെങ്കിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ 92 ആയിരിക്കും.

നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

  • നേരത്തെ പറഞ്ഞത് പോലെയുള്ള യുആർഎൽ നൽകിയാൽ ഒരു പുതിയ വിൻഡോ തുറക്കും.
  • തുറന്ന് വന്ന വാട്സ്ആപ്പ് വിൻഡോയിൽ നിങ്ങൾ എന്റർ ചെയ്ത നമ്പർ കാണിക്കും.
  • അടുത്തതായി ഈ നമ്പരിലേക്ക് മെസേജ് അയക്കാൻ കണ്ടിന്യൂ റ്റു എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇതിനകം തന്നെ വാട്സ്ആപ്പ് വെബ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മെസേജിങ് ആരംഭിക്കാം. ഇല്ലെങ്കിൽ, നിങ്ങൾക്ക് വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
  • ഒപ്പം യൂസ് വാട്സ്ആപ്പ് വെബ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ മെസേജ് ചെയ്യാം.
  • ഇങ്ങനെ നിങ്ങൾ വാട്സ്ആപ്പ് വെബിൽ ടെക്‌സ്‌റ്റ് അയയ്‌ക്കാൻ തുടങ്ങിയാൽ ആ ചാറ്റ് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലും ആക്‌സസ് ചെയ്യാൻ കഴിയുമെന്നത് ശ്രദ്ധിക്കുക. ഇവയിൽ എതെങ്കിലും ഒരു രീതിയിൽ നിങ്ങൾക്ക് സേവ് ചെയ്യാത്ത നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയയ്‌ക്കാൻ കഴിയും.
  • ക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾ

Best Mobiles in India

English summary
WhatsApp is one of the most popular instant messaging apps. The company also introduces many useful features. However, in some cases, WhatsApp has more useful shortcuts than WhatsApp features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X