പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാം

|

പിഎം-കിസാൻ പ്രോഗ്രാമിന്റെ പത്താം ഗഡുവും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ സ്കീമിലേക്കുള്ള ഇക്വിറ്റി ഗ്രാന്റും 2022 ജനുവരി 1നാണ് നൽകിയത്. ഇത് കഴിഞ്ഞ് ഇപ്പോൾ അഞ്ച് മാസം ആയിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ 11-ാം ഗഡു ലഭ്യമാക്കുന്ന സമയമാണ് ഇത്. പിഎം കിസാൻ ഗുണഭോക്താവിന്റെ പട്ടികയിൽ നിങ്ങളുടെ പേരും ഉണ്ടോയെന്ന് ഇപ്പോൾ എളുപ്പം പരിശോധിക്കാം. ഇത്തവണത്തെ ഇൻസ്‌റ്റാൾമെന്റിന് യോഗ്യത നേടുന്നതിന് ഇകെവൈസി ആവശ്യമാണ്. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ചോ സാധാരണ ബയോമെട്രിക് കെവൈസിക്കായി അടുത്തുള്ള സിഎസ്സി സെന്ററിൽ പോയോ ഈ ഇകെവൈസി(eKYC) ചെയ്യാവുന്നതാണ്.

 

പ്രധാനമന്ത്രി കിസാൻ പദ്ധതി

രാജ്യത്തെ എല്ലാ ഭൂവുടമസ്ഥരായ കർഷക കുടുംബങ്ങൾക്കും അവരുടെ കാർഷിക, അനുബന്ധ ഉൽപന്നങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായുള്ള സാമ്പത്തിക കാര്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനായാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് വരുമാന പിന്തുണ നൽകുന്ന ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയാണ്. സ്കീമിന് കീഴിലുള്ള ആളുകൾക്കെല്ലാം സാമ്പത്തിക സഹായം നൽകുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. ഇതിനായി കൃഷിഭൂമി കൈവശമുള്ള ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെപ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ

പിഎം കിസാൻ പദ്ധതി

ഇന്നലെ മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 11-ാം ഗഡു സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി തുടങ്ങിയത്. ഷിംലയിലെയും ഹിമാചൽ പ്രദേശിലെയും 10 കോടിയിലധികം കർഷകർക്ക് പിഎം-കിസാൻ (പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി) പദ്ധതിക്ക് കീഴിൽ 21,000 കോടി രൂപയോളം നൽകിയിരുന്നു. മെയ് 29നാണ് കൃഷി മന്ത്രാലയം ഇത് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ 11-ാം ഗഡുവിന്റെ ഗുണഭോക്താക്കൾ മെയ് 31നകം അവരുടെ ഇകെവൈസി വെരിഫിക്കേഷൻ നടത്തണം എന്നാണ് നേരത്തെ ഉണ്ടായിരുന്ന നിർദേശം എന്നാൽ വെബ്സൈറ്റിലും മറ്റും കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുകൾക്ക് ഇത് ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ തിയ്യതി നീട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

പിഎം കിസാൻ ലിസ്റ്റ്
 

പിഎം കിസാൻ 11-ാം ഗഡു ഓൺലൈനായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.

• ഔദ്യോഗിക പിഎം കിസാൻ വെബ്സൈറ്റ് സന്ദർശിക്കുക.

• പേജിന്റെ മുകളിൽ വലത് മൂലയിൽ, 'ബെനിഫിഷ്യറി സ്റ്റാറ്റസ്' ടാബ് കാണാം, അത് ക്ലിക്ക് ചെയ്യുക

• ആധാർ നമ്പറോ അക്കൗണ്ട് നമ്പറോ നൽകുക.

• 'ഗെറ്റ് ഡാറ്റ' ടാബ് തിരഞ്ഞെടുക്കുക.

ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താംഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം

നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കാം

നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കാം

പിഎം കിസാൻ 11-ാം ഗഡു പ്രോഗ്രാമിന്റെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി

• ഔദ്യോഗിക പിഎം കിസാൻ വെബ്സൈറ്റ് സന്ദർശിക്കുക.

• പേജിന്റെ മുകളിൽ വലത് മൂലയിൽ, 'ബെനിഫിഷ്യറി സ്റ്റാറ്റസ്' ടാബ് അമർത്തുക.

• ഡ്രോപ്പ്-ഡൗൺ മെനുകളിലെ ഓപ്ഷനുകളിൽ നിന്ന് സംസ്ഥാനം, ജില്ല, ബ്ലോക്ക്, സബ് ജില്ല, വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.

• റിപ്പോർട്ട് ലഭിക്കാൻ, നിങ്ങൾ 'ഗെറ്റ് റിപ്പോർട്ട് ' ടാബ് തിരഞ്ഞെടുക്കുക

• പിഎം-കിസാൻ 11-ാം ഗഡു പ്രോഗ്രാമിന്റെ ഗുണഭോക്തൃ ലിസ്റ്റ് വിശദമായി കാണിക്കും. ഇതിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കാം

കിസാൻ പദ്ധതി

പ്രധാനമന്ത്രി കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പരായ 155261 / 011-24300606 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കർഷകരെ സാമ്പത്തികമായി സഹായിക്കാനുള്ള സമഗ്ര പദ്ധതിയാണ് ഇത്. കൃഷിഭൂമിയുള്ള ആളുകൾക്കെല്ലാം ഈ പദ്ധതിയേല്ക്കായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി ഈ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ബന്ധപ്പെടാവുന്നതാണ്.

ജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രംജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

Best Mobiles in India

English summary
Now you can easily check if your name is in the list of PM Kisan Samman Nidhi Beneficiary. Let's see what needs to be done for this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X