അലസമായി തള്ളിക്കളയരുത്; അപകടം വരുത്തി വയ്ക്കാതിരിക്കാൻ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടവ

|

ജനിച്ചാൽ ഒരു ദിവസം മരണവുമുണ്ടെന്ന് പറയുന്നത് പോലെ എല്ലാത്തരം ഇലക്ട്രോണിക് ഉപകരണങ്ങളും അക്സസറികളും ഒരു ദിവസം പ്രവർത്തിക്കാതെയാകും. പാർട്സും മറ്റും മാറ്റി കാലാകാലം മുന്നോട്ട് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞാലും അവയോട് വിട പറയേണ്ടത് അനിവാര്യമാണ്. പക്ഷെ അക്കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ട് ഉള്ളവരാണ് നമ്മൾ മലയാളികൾ. പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ പലതും സൂക്ഷിച്ച് വയ്ക്കുന്ന പ്രവണതയാണ് മലയാളികളിൽ കൂടുതൽ കണ്ടുവരുന്നത്.

 

വീടിന്റെ ഏതെങ്കിലും മൂലകളിൽ പൊടി പിടിച്ച് ഇരിക്കുന്ന പഴയ ഉപകരണങ്ങൾ

ഇതെന്റെ ആദ്യ ഫോണാണ്, ആ സ്പീക്കറിലാണ് ആദ്യമായി ഞാൻ പാട്ട് കേട്ടത്, വൈഫൈ റൌട്ടർ ഇത്ര കാലം കഴിഞ്ഞിട്ടും നല്ല പോലെ പ്രവർത്തിക്കുന്നു... തുടങ്ങിയ ന്യായീകരണങ്ങളുമായി വീടിന്റെ ഏതെങ്കിലും മൂലകളിൽ പൊടി പിടിച്ച് ഇരിക്കുന്ന പഴയ ഉപകരണങ്ങൾ ഒരുപാട് ഉണ്ടാകും നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ.

സുരക്ഷാ വീഴ്ചകൾ

എന്നാൽ ഇവയൊക്കെ ഇങ്ങനെ അശ്രദ്ധമായി വച്ചിരിക്കുന്നത് അപകടങ്ങൾക്കും സുരക്ഷാ വീഴ്ചകൾക്കും കാരണമായേക്കാമെന്ന് തിരിച്ചറിയണം. വീടിനുള്ളിലെ പഴയ ഇലക്ട്രോണിക് ഉപകരണങ്ങളും കേബിളുകളും ഒക്കെ കാരണം ഉണ്ടാകാവുന്ന പൊട്ടിത്തെറികളും തീപിടുത്തവുമൊക്കെ ജീവഹാനി വരെയുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇവയൊക്കെ യഥാസമയത്ത് സുരക്ഷിതമായി ഒഴിവാക്കേണ്ടതുണ്ട്. വീട്ടിൽ നിന്നും ഒഴിവാക്കേണ്ട പഴയ ചില ഡിവൈസുകളും ഇലക്ട്രിക്കൽ വസ്തുക്കളും പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!

പഴയ മൊബൈൽ ഫോണുകൾ
 

പഴയ മൊബൈൽ ഫോണുകൾ

ഉപയോഗമില്ലാതെയിരിക്കുന്ന പഴയ ഫോണുകൾ, അത് ഫീച്ചർ ഫോണുകളായാലും ശരി, ലിഥിയം അയൺ ബാറ്ററികൾ പാക്ക് ചെയ്യുന്നവയാണ്. ഈ ബാറ്ററികൾ കാലപ്പഴക്കം കാരണം കേട് വരികയും അപകടാവസ്ഥയിലാകുകയും ചെയ്യും. ഇത്തരത്തിൽ പഴയ സ്മാ‍ർട്ട്ഫോൺ ബാറ്ററികൾ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

കാലഹരണപ്പെട്ട വൈഫൈ റൂട്ടറുകൾ

കാലഹരണപ്പെട്ട വൈഫൈ റൂട്ടറുകൾ

പഴയ വൈഫൈ റൂട്ടറുകൾ വലിയ സുരക്ഷാ വെല്ലുവിളികൾക്ക് കാരണമായേക്കും. ഈ പഴയ ഡിവൈസുകൾക്ക് ഇന്നത്തെക്കാലത്തെ സങ്കീ‍‍‍ർണമായ ഹാക്കിങ് രീതികളിൽ നിന്ന് സംരക്ഷണം നൽകാൻ കഴിയില്ല. അതിനാൽ തന്നെ ഇവ ഉപയോ​ഗിക്കുന്നത് സൈബ‍ർ ക്രിമിനലുകളെ കത്തയച്ച് വിളിക്കുന്നത് പോലെയായിരിക്കും. മാത്രമല്ല പരിധികളില്ലാതെ ഉപയോ​ഗിച്ച് കൊണ്ടേയിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഷോർട്ട് സർക്യൂട്ട് തീപിടിത്തങ്ങൾക്ക് കാരണമായേക്കും.

വീഡിയോ ഇഷ്ട​പ്പെട്ടോ, ബാക്കിക്കാര്യം സിംപിൾ; ഇന്റർനെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴിവീഡിയോ ഇഷ്ട​പ്പെട്ടോ, ബാക്കിക്കാര്യം സിംപിൾ; ഇന്റർനെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴി

പഴയ ചാ‍‍ർജറുകൾ

പഴയ ചാ‍‍ർജറുകൾ

ഹൈ മോളിക്യുലാ‍‍‍ർ പോളിമർ, ​ഗ്ലാസ് ഫൈബ‍ർ, ഹൈ പ്യൂരിറ്റി കോപ്പ‍‍ർ ഫോയിൽ, പ്രിന്റ് ചെയ്ത മറ്റ് കമ്പോണന്റ്സ് എന്നിവയെല്ലാം ചാ‍‍‍ർജറുകളിൽ ലഭ്യമാണ്. പഴയ ചാ‍ർജറുകളിലെ സ‍ർക്ക്യൂട്ട് ബോ‍‍‍‍ർഡുകൾ ശരിയായി പ്രവർത്തിക്കാതെയാകുകയും പിന്നീട് തീപിടുത്തത്തിന് കാരണം ആകുകയും ചെയ്യും. ച‍ാ‍ർജറിലെ സ‍‍ർക്യൂട്ട് ബോഡുകൾ റീസൈക്കിൾ ചെയ്യാവുന്നവയാണന്ന് അറിഞ്ഞിരിക്കുക.

പഴയ ഇയ‍ർഫോണുകളും സ്പീക്കറുകളും

പഴയ ഇയ‍ർഫോണുകളും സ്പീക്കറുകളും

പഴയ ഇയ‍ർഫോണുകളും സ്പീക്കറുകളും പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നവയാണ്. അവയിൽ ഉള്ള ടോക്സിക് മെറ്റീരിയലുകളാണ് പ്രധാന പ്രശ്നം. കാന്തം, ചെമ്പ് കോയിലുകൾ, ബാറ്ററികൾ, പ്ലാസ്റ്റിക് എന്നിവയൊക്കെയാണ് ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഘടകങ്ങൾ. ഇവ കൃത്യമായി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഉപേക്ഷിക്കുകയോ ( വലിച്ചെറിഞ്ഞ് കളയുകയല്ല ) റീസൈക്കിളിങിന് നൽകുകയോ ആവാം.

പഴയ ഹാ‍‍ർഡ് ഡ്രൈവുകൾ

പഴയ ഹാ‍‍ർഡ് ഡ്രൈവുകൾ

പഴയ ഹാ‍ർഡ് ഡ്രൈവുകൾ കാഴ്ചയിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുമെന്ന് തോന്നുകയില്ല. എന്നാൽ ഇവയും അത്ര സുരക്ഷിതമല്ലെന്നതാണ് വാസ്തവം. ഹാ‍ർഡ് ഡ്രൈവുകളിൽ അലൂമിനിയം, പോളിമറുകൾ, പ്ലാസ്റ്റിക്, കാന്തം എന്നിവയുണ്ടാകും. ഇവയുടെ ഖനനവും മറ്റും പ്രകൃതിക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഏടുത്ത് പറയേണ്ടതില്ലല്ലോ. ഹാർഡ് ഡ്രൈവുകളിൽ നിന്ന് ഒരുപാട് പാ‍ർട്സ് റീസൈക്കിൾ ചെയ്യാൻ സാധിക്കും.

പഴയ വയറുകളും കേബിളുകളും

പഴയ വയറുകളും കേബിളുകളും

വയറിങ് കഴിഞ്ഞ് വ‍ർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലെന്ന് ചില‍‍ർ വളരെ അഭിമാനത്തോ‌ടെ പറയാറുണ്ട്. എന്നാൽ ഇത് യഥാ‍ർഥത്തിൽ അപകടത്തിലേക്കുള്ള യാത്രയുടെ ഭാ​ഗമാണെന്ന് അവ‍‍ർ മനസിലാക്കുന്നില്ലെന്നതാണ് വാസ്തവം. പഴയ പവ‍ർ കേബിളുകൾക്കും വയ‍റുകൾക്കുമൊക്കെ ഇൻസുലേഷൻ കപ്പാസിറ്റി നഷ്ടമാകും. ഇത് ഷോക്ക് അടിക്കാനും തീപിടിത്തത്തിനുമൊക്കെ കാരണമാകും. ഉപയോ​ഗശൂന്യമായ വയറുകൾ നീക്കം ചെയ്യുകയും മറ്റുള്ളവ നന്നാക്കുകയും വേണം.

ആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾ

തക‍ർന്നിരിക്കുന്ന വാൾ സോക്കറ്റുകളും പഴയ ബൾബുകളും

തക‍ർന്നിരിക്കുന്ന വാൾ സോക്കറ്റുകളും പഴയ ബൾബുകളും

വീ‌ട്ടിൽ പൊളിഞ്ഞിരിക്കുന്ന വാൾ സോക്കറ്റുകളും മറ്റും അപകടങ്ങൾക്ക് കാരണമാകും. കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. ഇവ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്. അത് പോലെ തന്നെയാണ് പഴയ ബൾബുകളുടെയും ട്യൂബ്ലൈറ്റുകളുടെയും കാര്യം. പൊട്ടിയ തരികൾ മുറിവുകളും മറ്റുമുണ്ടാകാനും കാരണമാകും.

Best Mobiles in India

English summary
Explosions and fires that may occur due to old electronic devices and cables inside the house are likely to cause loss of life. Therefore, these should be safely avoided at the right time. Let's get acquainted with some old devices and electrical items that should be avoided at home.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X