ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിൽക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ

|

ദിവസവും പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ ഇറങ്ങുന്ന കാലമാണ്. അതിനാൽ തന്നെ ഒരു സ്മാർട്ട്ഫോൺ അധിക കാലം യൂസ് ചെയ്യാത്ത ധാരാളം പേർ നമ്മുക്കിടയിൽ ഉണ്ട്. പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ പഴയ സ്മാർട്ട്ഫോൺ വിൽക്കുന്നത് നല്ലതാണ്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഡിസ്കൌണ്ട് ഓഫറുകളും ലഭിക്കും. പഴയ ഡിവൈസ് വിൽക്കുന്നതിന് മുമ്പ് അതിലുള്ള മുഴുവൻ ഡാറ്റയും നീക്കം ചെയ്യേണ്ടതുണ്ട്. ഇത് എങ്ങനെയാണെന്ന് അറിയാത്തവർക്ക് വേണ്ടിയാണെന്ന് ഈ ലേഖനം. നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ വിൽക്കുന്നതിന് മുമ്പ് ചെയ്യേണ്ട 10 പ്രധാന കാര്യങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

ബാക്കപ്പ്

നിങ്ങളുടെ കോൺടാക്റ്റുകൾ ബാക്കപ്പ് ചെയ്യുക

നിങ്ങൾ ഗൂഗിൾ ആപ്പുകൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു ആൻഡ്രോയിഡ് യൂസർ ആണെങ്കിൽ, നിങ്ങളുടെ കോൺടാക്റ്റുകൾ ബാക്കപ്പ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കോൺടാക്റ്റുകൾ ഇതിനകം ജിമെയിൽ അക്കൗണ്ടുമായി സിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യുക. https://contacts.google.com/ സന്ദർശിച്ചും ഇത് ചെയ്യാവുന്നതാണ്.


മീഡിയ ഫയലുകൾ ക്ലൗഡിലോ എക്സ്റ്റേണൽ സ്റ്റോറേജ് ഡിവൈസിലോ ബാക്കപ്പ് ചെയ്യുക

മീഡിയ ഫയലുകൾ സേവ് ചെയ്യാൻ ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്ലൌഡ് സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ്, എസ്എസ്ഡി എന്നിവയിലേക്കോ മാറ്റാവുന്നതാണ്. പിന്നീട് ആവശ്യാനുസരണം പുതിയ ഡിവൈസിലേക്ക് റിസ്റ്റോർ ചെയ്യാവുന്നതാണ്.

ഗൂഗിൾ പേ, ഫോൺപേ തുടങ്ങി യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഗൂഗിൾ പേ, ഫോൺപേ തുടങ്ങി യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെസേജുകളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യുക

മെസേജുകളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യുക

നിങ്ങളുടെ കോൺടാക്റ്റുകൾ പോലെ, നിങ്ങൾക്ക് മെസേജുകളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യാൻ കഴിയും. എസ്എംഎസ് ബാക്കപ്പ്, റിസ്റ്റോർ തുടങ്ങിയ തേർഡ് പാർട്ടി സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങളുടെ മെസേജുകൾ ബാക്കപ്പ് ചെയ്യാനാകും. നിങ്ങളുടെ മെസേജുകൾ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്ത് ഒരു ബാക്കപ്പ് സൃഷ്‌ടിക്കാനും അവിടെ നിന്ന് നിങ്ങളുടെ പുതിയ ഫോണിൽ റിസ്റ്റോർ ചെയ്യാനും കഴിയും. നിങ്ങളുടെ കോൾ റെക്കോർഡുകൾ ബാക്കപ്പ് ചെയ്യാനും ഇതേ രീതി ഉപയോഗിക്കാൻ കഴിയും.

ഫാക്‌ടറി റീസെറ്റിന് മുമ്പ് അക്കൗണ്ടുകൾ ലോഗ് ഔട്ട് ചെയ്ത് ഡിലീറ്റ് ചെയ്യുക

ഫാക്‌ടറി റീസെറ്റിന് മുമ്പ് അക്കൗണ്ടുകൾ ലോഗ് ഔട്ട് ചെയ്ത് ഡിലീറ്റ് ചെയ്യുക

ഫാകടറി റീസെറ്റ് ചെയ്താൽ സ്മാർട്ട്ഫോണിലെ എല്ലാ ഡേറ്റയും മായ്ച് കളയാനാകും. പക്ഷേ അത് നിങ്ങളുടെ ഡിവൈസിലെ ഗൂഗിൾ അക്കൌണ്ട്സിൽ നിന്നും ലോഗ് ഔട്ട് ആകുന്നില്ല. അതിനാൽ തന്നെ ഫാക്‌ടറി റീസെറ്റിന് പോകുന്നതിന് മുമ്പ് നിങ്ങൾ എല്ലാ ഗൂഗിൾ അക്കൌണ്ടുകളിൽ നിന്നും മറ്റ് ഓൺലൈൻ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്‌തുവെന്ന് ഉറപ്പാക്കുക. ഫോൺ സെറ്റിങ്സിൽ "അക്കൗണ്ട്സ്" സെർച്ച് ചെയ്ത് നിങ്ങൾക്ക് ലോഗിൻ ചെയ്‌ത അക്കൗണ്ടുകൾ പരിശോധിക്കാവുന്നതാണ്. അല്ലെങ്കിൽ ജിമെയിൽ സെറ്റിങ്സ് വഴി അക്കൌണ്ട്സ് സെക്ഷൻ പരിശോധിക്കാവുന്നതാണ്.

8,000 രൂപയിൽ താഴെ വിലയും 6 ജിബി റാമും; വിപണി പിടിക്കാൻ ടെക്നോയുടെ പുതിയ സ്പാർക്ക് സീരീസ് സ്മാർട്ട്ഫോൺ8,000 രൂപയിൽ താഴെ വിലയും 6 ജിബി റാമും; വിപണി പിടിക്കാൻ ടെക്നോയുടെ പുതിയ സ്പാർക്ക് സീരീസ് സ്മാർട്ട്ഫോൺ

മൈക്രോ എസ്ഡി കാർഡുകളും സിം കാർഡും നീക്കം ചെയ്യുക

മൈക്രോ എസ്ഡി കാർഡുകളും സിം കാർഡും നീക്കം ചെയ്യുക

നിങ്ങൾ മൈക്രോ എസ്ഡി കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവ നിങ്ങളുടെ പഴയ സ്മാർട്ട്ഫോണിൽ നിന്ന് നീക്കം ചെയ്യുക. എന്നാൽ ആദ്യം മൈക്രോ എസ്ഡി കാർഡിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഡാറ്റ സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുക. സിം കാർഡ് നീക്കം ചെയ്യാൻ നിങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലാത്ത കാര്യമാണ്. എന്നിരുന്നാലും നിങ്ങളുടെ സിം കാർഡ് എടുക്കാൻ മറക്കരുത്.

വാട്സ്ആപ്പ് ബാക്കപ്പ്

വാട്സ്ആപ്പ് ബാക്കപ്പ്

പുതിയ സ്മാർട്ട്ഫോണിലേക്ക് മാറുന്നതിന് മുമ്പ് നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ നില നിർത്തണം എന്നുണ്ടെങ്കിൽ ബാക്കപ്പ് ചെയ്യേണ്ടതുണ്ട്. ഗൂഗിളിലെ വാട്സ്ആപ്പ് സെറ്റിങ്സിൽ നിന്നും ചാറ്റ് ബാക്കപ്പുകൾ സൃഷ്‌ടിക്കാവുന്നതാണ്. നിങ്ങളുടെ ചാറ്റിൽ ചില ഫയലുകൾ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. തുടർന്ന് നിങ്ങളുടെ പുതിയ ഡിവൈസിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ, നിങ്ങൾക്ക് ചാറ്റ് ബാക്കപ്പ് റിസ്റ്റോർ ചെയ്യാവുന്നതാണ്.

മികച്ച ആപ്പ് തീമുകളും പ്രൈവസി ഫീച്ചറുകളുമായി ആൻഡ്രോയിഡ് 13 വരുന്നുമികച്ച ആപ്പ് തീമുകളും പ്രൈവസി ഫീച്ചറുകളുമായി ആൻഡ്രോയിഡ് 13 വരുന്നു

ഫോൺ എൻക്രിപ്റ്റഡ് ആണോയെന്ന് പരിശോധിക്കുക

ഫോൺ എൻക്രിപ്റ്റഡ് ആണോയെന്ന് പരിശോധിക്കുക

പഴയ സ്മാർട്ട്ഫോൺ ഫാക്‌ടറി റീസെറ്റ് ചെയ്യുന്നതിന് മുമ്പായി നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എൻക്രിപ്റ്റഡ് ആണോയെന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ, ഫോൺ സെറ്റിങ്സിലൂടെ നിങ്ങൾക്ക് അത് നേരിട്ട് ചെയ്യാവുന്നതാണ്. എൻക്രിപ്റ്റ് ചെയ്ത ഡിവൈസ് ഫാക്ടറി റീസെറ്റ് ചെയ്ത് കഴിഞ്ഞാൽ അതിലെ ഡാറ്റ ആക്സസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ വിഷയമാണ്. മിക്ക പുതിയ ആൻഡ്രോയിഡ് ഡിവൈസുകളും എൻക്രിപ്റ്റ് ചെയ്താണ് വരുന്നത്. എന്നാൽ പഴയ ഡിവൈസുകളുടെ കാര്യം അങ്ങനെയല്ല.

ഫാക്ടറി റീസെറ്റ് നിർബന്ധം

ഫാക്ടറി റീസെറ്റ് നിർബന്ധം

നിങ്ങളുടെ സ്മാർട്ട്ഫോണിലെ എല്ലാ പ്രധാനപ്പെട്ട ഫയലുകളുടെയും ബാക്കപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിവൈസ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കിയ ശേഷം സ്മാർട്ട്ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യാവുന്നതാണ്. ഫോൺ സെറ്റിങ്സിൽ നിന്നും "റീസെറ്റ്" ഓപ്ഷൻ സെലക്റ്റ് ചെയ്ത് " ഇറേസ് ഓൾ ഡാറ്റ (ഫാക്ടറി റീസെറ്റ്)" തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ എല്ലാ ഡാറ്റയും റിമൂവ് ചെയ്യപ്പെടും.

ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ഫീച്ചറുകൾഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ഫീച്ചറുകൾ

മികച്ച വില ലഭിക്കാൻ

മികച്ച വില ലഭിക്കാൻ

ഫോൺ വൃത്തിയാക്കി എല്ലാ ആക്സസറികളോടും കൂടി ബോക്സിൽ തിരികെ വയ്ക്കുക. ഇത് നിങ്ങളുടെ പഴയ സ്മാർട്ട്ഫോണിന് മികച്ച വില ലഭിക്കാൻ സഹായിക്കും. ഇതിനായി നിങ്ങൾ ആദ്യം നിങ്ങളുടെ പഴയ ഫോൺ ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കണം, അണുനാശിനി ലായനി സ്പ്രേ ചെയ്ത തുണിയാണെങ്കിൽ കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്യണമെന്ന് നിർബന്ധമല്ല, പക്ഷേ പൊടിയും ഡിവൈസിന്റെ ഉപരിതലത്തിൽ തങ്ങി നിൽക്കുന്ന എല്ലാ ബാക്ടീരിയകളും ഒഴിവാക്കാൻ അണുനാശിനി ഉപയോഗിക്കുന്നത് സഹായിക്കും. ഫോൺ ബോക്സും ഒപ്പം വന്ന ആക്സസറികളും നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങൾ കരുതുന്നു. നിങ്ങളുടെ ഫോണും ആക്സസറികളും ബോക്സിനുള്ളിൽ സൂക്ഷിക്കുക. ഇപ്പോൾ, നിങ്ങളുടെ ഡിവൈസ് വിൽക്കാൻ തയ്യാറായിരിക്കുന്നു.

Best Mobiles in India

English summary
There are new smartphones are coming in to the market everyday. That is why there are many of us who do not use a smartphone for a long time. It is better to sell an old smartphone. Discount offers are also available when exchanging old phones. All data on the old device must be removed before it can be sold.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X