ഐഫോൺ 14 സീരീസും തോറ്റുപോകും; ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോണിനായി കാത്തിരിപ്പ് തുടങ്ങി

|

എക്കാലത്തെയും ഏറ്റവും മികച്ച ഐഫോൺ സീരീസ് ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഐഫോൺ 14 സീരീസുമായി സ്മാർട്ട്ഫോൺ വിപണിയിലെ സർവാധിപത്യം അരക്കിട്ടുറപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. ഇന്നോളം വിപണിയിൽ എത്തിയിട്ടുള്ള എല്ലാ ഐഫോണുകളെക്കാളും ഏറ്റവും കരുത്തുറ്റവരായിരിക്കും ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഏറ്റവും വേഗതയേറിയ ഐഫോണുകൾ ഇവയായിരിക്കുമോ? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ

ഐഫോൺ 14 ലൈനപ്പിലെ സ്മാർട്ട്ഫോണുകൾ അടക്കം ഒരുപിടി പുതിയ ആപ്പിൾ ഡിവൈസുകൾ സെപ്റ്റംബർ 7 ാം തീയതി അവതരിപ്പിക്കപ്പെടും. ആപ്പിൾ ഇവന്റ് ദിവസത്തോട് അടുക്കും തോറും ഈ ഡിവൈസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

ക്യാമറ

നേരത്തെ പറഞ്ഞത് പോലെ മുൻഗാമികളെക്കാളും മികച്ച ക്യാമറ, ഡിസൈൻ, പ്രോസസർ മുതലായ മികവുറ്റ ഫീച്ചറുകളും സ്പെക്സുമായിട്ടാകും സെപ്റ്റംബർ 7ന് ഐഫോൺ 14 സീരീസ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഐഫോൺ 14 സീരീസിലെ ഡിവൈസുകളാകില്ല ഏറ്റവും വേഗതയേറിയ ഐഫോണുകൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോഞ്ച്

അടുത്ത വർഷം ലോഞ്ച് ചെയ്യുന്ന ഐഫോൺ 15 പ്രോ ലൈനപ്പിനെയാണ് ഏറ്റവും വേഗതയേറിയ ഐഫോണുകളായി വിദഗ്ധർ വിലയിരുത്തുന്നത്. ഐഫോൺ 14 പ്രോ സീരീസിൽ എ16 ചിപ്പ്സെറ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വലിയൊരു ചിപ്പ്സെറ്റ് അപ്ഡേറ്റ് അല്ല ഇതെന്നാണ് റിപ്പോർട്ടുകൾ. പെർഫോമൻസിലും ശേഷിയിലും എല്ലാം വലിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും അടുത്ത ചിപ്പ്സെറ്റ് അപ്ഡേറ്റ് ( ഐഫോൺ 15 പ്രോയിൽ ) കൊണ്ട് വരുന്നത്ര വലിയ ചേഞ്ചസ് ഐഫോൺ 14 സീരീസിൽ ഉണ്ടാകില്ല.

89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം

യഥാർഥ ചിപ്പ്സെറ്റ്

യഥാർഥ ചിപ്പ്സെറ്റ് അപ്ഡേറ്റ് എന്നാണ് ചില റിപ്പോർട്ടുകൾ 2023 ലോഞ്ചിനെ വിശേഷിപ്പിക്കുന്നത്. ഇതിന് പ്രധാന കാരണം ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് സ്മാർട്ട്ഫോണുകളിൽ പുതിയ 3nm ചിപ്പ്സെറ്റ് ലഭിക്കുമെന്നതാണ്. 3nm പ്രോസസർ ലഭിക്കുന്ന ആദ്യ ഐഫോണുകൾ ആയിരിക്കും ഐഫോൺ 15 പ്രോ സീരീസിലെ ഡിവൈസുകളെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബയോണിക്ക്

ആപ്പിളിന്റെ എ17 ബയോണിക്ക് ചിപ്പ്സെറ്റാകും 3nm ആർക്കിടെക്ചറുമായി 2023ൽ അരങ്ങേറ്റം കുറിക്കുന്നത്. നിലവിൽ ലഭ്യമായ വിവരങ്ങൾ വച്ച് നോക്കുമ്പോൾ ക്വാൽകോമും മീഡിയടെക്കും 2024ൽ മാത്രമായിരിക്കും പുതിയ 3nm ചിപ്പ്സെറ്റ് അവതരിപ്പിക്കുക. ഇവിടെയാണ് 5nm ആർക്കിടെക്ചറിൽ നിന്നും നേരിട്ട് 3nm ആർക്കിടെക്ചറിലേക്ക് കുതിക്കുന്ന ഐഫോൺ 15 പ്രോ സീരീസിന് മേൽക്കൈ ലഭിക്കുന്നത്.

പഴയതിലും കുറഞ്ഞ വിലയിൽ പുതിയത്? ഐഫോൺ 14 ന് ഐഫോൺ 13 നേക്കാൾ വില കുറവെന്ന് റിപ്പോ‍‍ർട്ട്പഴയതിലും കുറഞ്ഞ വിലയിൽ പുതിയത്? ഐഫോൺ 14 ന് ഐഫോൺ 13 നേക്കാൾ വില കുറവെന്ന് റിപ്പോ‍‍ർട്ട്

പ്രോ ലൈനപ്പ്

ഐഫോൺ 14 പ്രോ ലൈനപ്പ് എ16 ബയോണിക് ചിപ്പ്സെറ്റാകും ഫീച്ചർ ചെയ്യുകയെന്ന് പറഞ്ഞല്ലോ. 5nm ആർക്കിടെക്ചർ ഉപയോഗിച്ചാണ് ഈ ചിപ്പ്സെറ്റ് തയ്യാറാക്കുന്നത്. 5nm ആർക്കിടെക്ചർ ഉപയോഗിക്കുന്ന മൂന്നാമത്തെ ഐഫോൺ ജനറേഷനാണ് ഐഫോൺ 14 പ്രോ ലൈനപ്പ്. ഐഫോൺ 14 വേരിയന്റും ഐഫോൺ 14 പ്രോ വേരിയന്റും പായ്ക്ക് ചെയ്യുന്ന ചിപ്പ്സെറ്റുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ 14 vs ഐഫോൺ 14 പ്രോ ചിപ്പ്‌സെറ്റ്

ഐഫോൺ 14 vs ഐഫോൺ 14 പ്രോ ചിപ്പ്‌സെറ്റ്

സാധാരണ ഗതിയിൽ ഒരേ സീരീസുകളിൽ എത്തുന്ന എല്ലാ ഐഫോൺ മോഡലുകളിലും ഒരേ ചിപ്പ്സെറ്റ് നൽകാൻ ആപ്പിൾ ശ്രദ്ധിക്കാറുണ്ട്. ഇത്തവണ അതിനൊരു മാറ്റം വരികയാണ്. ഐഫോൺ 14, ഐഫോൺ 14 മാക്സ് മോഡലുകളിൽ എ15 ബയോണിക് ചിപ്പ്സെറ്റ് നൽകുമ്പോൾ മറുവശത്ത് പ്രോ, പ്രോ മാക്സ് മോഡലുകളിൽ എ16 ബയോണിക് ചിപ്പ്സെറ്റും പ്രതീക്ഷിക്കാം. അതായത് പ്രോ, നോൺ പ്രോ മോഡലുകൾക്കിടയിലെ വ്യത്യാസം കൂട്ടുകയാണ് കമ്പനി.

ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?

ഐഫോൺ 13 നേക്കാളും ശക്തമാണോ ഐഫോൺ 14 മോഡലുകൾ?

ഐഫോൺ 13 നേക്കാളും ശക്തമാണോ ഐഫോൺ 14 മോഡലുകൾ?

യൂസേഴ്സിനെ ആകർഷിക്കുക എന്നത് ഏതൊരു പ്രോഡക്ടിന്റെയും വിജയത്തിൽ നിർണായകമാണ്. ഐഫോൺ 13 മോഡലുകളിൽ മനസ് ഉറപ്പിച്ച് നിൽക്കുന്ന യൂസേഴ്സിനെ 14 സീരീസിലേക്ക് ആകർഷിക്കുക എന്നത് അടിസ്ഥാന കച്ചവട തന്ത്രമാണ്. ഇതിനായി 13 മോഡലുകളെക്കാൾ മെച്ചപ്പെട്ട പെർഫോമൻസ് 14 മോഡലുകളിൽ കമ്പനി കൊണ്ട് വരും. ഉദാഹരണത്തിന് ഐഫോൺ 13 പ്രോ ലൈനപ്പിൽ മാത്രമുണ്ടായിരുന്ന 6 ജിബി റാം ഐഫോൺ 14, 14 മാക്സ് വേരിയന്റുകൾ മുതൽ പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
The launch of the best iPhone series ever is just days away. Apple is gearing up to dominate the smartphone market with the iPhone 14 series. There is no doubt that the iPhone 14 series of devices will be the most powerful of all the iPhone's that have hit the market till date.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X