അ‌ലസത ജീവനെടുക്കും; സ്മാർട്ട്ഫോൺ തീ പിടിത്തം ഒഴിവാക്കാൻ ഓർത്തുവയ്ക്കൂ ഇക്കാര്യങ്ങൾ!

|

സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് 8 മാസം മാത്രം പ്രായമുള്ള പെൺകുട്ടി മരിച്ചെന്ന വാർത്ത സങ്കടത്തോടെയാണ് നാം കേട്ടത്. കുട്ടി കിടന്നതിനടുത്ത് ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു കുരുന്നിന്റെ മരണം. നേരത്തെയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കാനും തീ പിടിക്കാനുമൊക്കെയുള്ള ഏതാനും കാരണങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ലക്ഷണങ്ങൾ അവഗണിക്കുന്നത്

ലക്ഷണങ്ങൾ അവഗണിക്കുന്നത്

ഫോണിന്റെ ബാറ്ററി വീർത്ത് വരുന്നത് തന്നെയാണ് ആദ്യ ലക്ഷണം. ബാറ്ററി ഒരു വശത്തേക്കോ നടുക്ക് ഭാഗം വച്ചോ ഒക്കെ വീർത്ത് വരും. ഇങ്ങനെ സംഭവിച്ച് കഴിഞ്ഞാൽ പിന്നെ ആ ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. ഫോൺ സുരക്ഷിതമായി ഡിസ്പോസിബിൾ ചെയ്യുകയും വേണം. ചീർത്ത ബാറ്ററി ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകും. ഡിവൈസിന്റെ ആകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററി വീർക്കുന്നത് തുടക്കത്തിൽ തന്നെ മനസിലാക്കാം. സ്ക്രീൻ മുഴച്ച് നിൽക്കുന്നത് നിരപ്പല്ലാത്ത ബാക്ക് പാനൽ എന്നിവയൊക്കെ ബാറ്ററി വീർക്കുന്നതിന്റെ ലക്ഷണമാണ്.

ഡാമേജ് ആയ ഫോൺ ഉപയോഗിക്കുന്നത്

ഡാമേജ് ആയ ഫോൺ ഉപയോഗിക്കുന്നത്

ഡാമേജ് ആയതോ പൊട്ടിയതോ ആയ സ്മാർട്ട്ഫോണുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് അപകടകരമാണ് പൊട്ടിയ ഡിസ്പ്ലെ, ബോഡി ഫ്രെയിം എന്നിവയൊക്കെ വെള്ളവും വിയർപ്പുമൊക്കെ ഡിവൈസിനുള്ളിലും ബാറ്ററിയിലുമൊക്കെ കയറാൻ കാരണം ആകും. ഫോണിനുള്ളിലെ കമ്പോണന്റ്സ് നശിക്കുക, എതെങ്കിലും തരത്തിലുള്ള കെമിക്കൽ റിയാക്ഷൻ എന്നിവയൊക്കെയായിരിക്കും ഫലം. മാത്രമല്ല ഷോർട്ട് സർക്യൂട്ടും ഓവർഹീറ്റിങ്ങുമൊക്കെ ഉണ്ടാകാനും അത് വഴി സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കാനുമൊക്കെ സാധ്യതയുണ്ട്.

പിക്സൽ മിനി ജനിക്കു​മോ? ഗൂഗിൾ പണിപ്പുരയിലെന്ന് രഹസ്യ റിപ്പോർട്ട്!പിക്സൽ മിനി ജനിക്കു​മോ? ഗൂഗിൾ പണിപ്പുരയിലെന്ന് രഹസ്യ റിപ്പോർട്ട്!

ഡ്യുപ്ലിക്കേറ്റ് ചാർജറുകളുടെ ഉപയോഗം
 

ഡ്യുപ്ലിക്കേറ്റ് ചാർജറുകളുടെ ഉപയോഗം

ഉപയോഗിക്കുന്ന ചാർജറുകളെക്കുറിച്ച് എപ്പോഴും നാം ജാഗ്രത പാലിക്കണം. ഫോണുകൾക്കൊപ്പം വരുന്നവയോ അല്ലെങ്കിൽ കമ്പനി സർട്ടിഫൈ ചെയ്തിട്ടുള്ള ചാർജറുകളോ ഉപയോഗിക്കുക. വില കുറഞ്ഞ, ഡ്യൂപ്ലിക്കേറ്റ് ചാർജറുകളുടെ പിന്നാലെ പോയി അപകടം വിളിച്ച് വരുത്താതിരിക്കുകയാണ് നല്ലത്. പവർ റേറ്റിങ് കൂടിയ ബാറ്ററികൾ ഉപയോഗിക്കുന്നതും അപകടമാണ്.

ചാർജിങ് അഡാപ്റ്ററും കേബിളുകളും എക്സ്ചേഞ്ച് ചെയ്യുന്നത്

ചാർജിങ് അഡാപ്റ്ററും കേബിളുകളും എക്സ്ചേഞ്ച് ചെയ്യുന്നത്

നേരത്തെ പറഞ്ഞത് പോലെ തന്നെ ഒറിജിനൽ കേബിളുകളും അഡാപ്റ്ററുകളും ഉപയോഗിച്ച് വേണം ഫോൺ ചാർജ് ചെയ്യാൻ. മറ്റൊരു ബ്രാൻഡിന്റെ ചാർജർ ഉപയോഗിക്കുന്നത് പോലും ഡിവൈസിനും ബാറ്ററിക്കും നല്ലതല്ല. തേർഡ് പാർട്ടി ചാർജിങ് കേബിളും അഡാപ്റ്ററുകളും ഡിവൈസ് ഓവർഹീറ്റാകാൻ കാരണം ആകും. രണ്ട് കമ്പനികളുടെ കേബിളും അഡാപ്റ്ററും മിക്സ് ചെയ്ത് യൂസ് ചെയ്യുന്നതും അപകടമുണ്ടാക്കും. ഇവയുടെ വാട്ടേജ് ലെവലുകൾ വ്യത്യസ്തമാണ് എന്നതാണ് കാരണം.

കുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് ഉള്ള ഫോൺ അ‌ന്വേഷിക്കുകയാണോ? ഇതാ പരിചയപ്പെടൂ ഐക്കൂ Z6 ​ലൈറ്റ് 5ജികുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് ഉള്ള ഫോൺ അ‌ന്വേഷിക്കുകയാണോ? ഇതാ പരിചയപ്പെടൂ ഐക്കൂ Z6 ​ലൈറ്റ് 5ജി

ഡാമേജ് ആയ കേബിളുകളുടെ ഉപയോഗം

ഡാമേജ് ആയ കേബിളുകളുടെ ഉപയോഗം

ചാർജിങ് കേബിളുകൾ സുരക്ഷിതമായി സൂക്ഷിക്കുക. കേബിളുകൾക്ക് തേയ്മാനം വന്നാലോ ഉരുകിയാലോ അവ പിന്നീട് ഉപയോഗിക്കരുത്. കേട് വന്ന കേബിളുകൾ ചാർജിങ് പ്രശ്നങ്ങൾക്കും തീ പിടിത്തത്തിനും കാരണമാകും. കേബിളുകൾ ബലമായി കെട്ടി മുറുക്കിയും ചുറ്റിക്കെട്ടിയുമൊന്നും വയ്ക്കരുത്. ചാർജറിൽ നിന്ന് കേബിൾ ഊരുമ്പോൾ വള്ളിയിൽ പിടിച്ച് വലിക്കരുത്. ആദ്യം അഡാപ്റ്റർ ഓഫ് ചെയ്യുക, തുടർന്ന് പ്ലഗിൽ നിന്ന് ഊരിയ ശേഷം പോർട്ട് വരുന്ന ഭാഗത്ത് പിടിച്ച് മാത്രമായിരിക്കണം കേബിൾ ഊരേണ്ടത്.

തേർഡ് പാർട്ടി ബാറ്ററികളുടെ ഉപയോഗം

തേർഡ് പാർട്ടി ബാറ്ററികളുടെ ഉപയോഗം

തേർഡ് പാർട്ടി ബാറ്ററികളോ, വ്യാജ കമ്പനികളുടോ ബാറ്റികളോ ഒന്നും ഉപയോഗിക്കരുത്. ക്വാളിറ്റി കുറഞ്ഞ ലിഥിയം അയൺ ആയിരിക്കും ഇത്തരം ബാറ്ററികളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ബാറ്ററികൾ ഓവർഹീറ്റ് ആകാൻ കാരണം ആകും. ഓവർഹീറ്റ് ആകുന്ന ബാറ്ററികൾ തീ പിടിക്കാനും പൊട്ടിത്തെറിക്കാനും ഒക്കെ സാധ്യതയുണ്ടെന്ന് അറിയാമല്ലോ.

ഓഫറുകളുടെ ഉത്സവം കൊടിയേറും മുമ്പേ വെടിപൊട്ടിച്ച് പോക്കോ; സെലക്ടഡ് മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾഓഫറുകളുടെ ഉത്സവം കൊടിയേറും മുമ്പേ വെടിപൊട്ടിച്ച് പോക്കോ; സെലക്ടഡ് മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ

കാറിൽ നിന്നും ഫോൺ ചാർജ് ചെയ്യുന്നത്

കാറിൽ നിന്നും ഫോൺ ചാർജ് ചെയ്യുന്നത്

യാത്രയ്ക്കിടെ വാഹനങ്ങളിലെ ചാർജിങ് അഡാപ്റ്ററുകളിൽ നിന്നും മൊബൈൽ ചാർജ് ചെയ്യുന്നതിലും നല്ലത് പവർ ബാങ്കുകൾ ഉപയോഗിക്കുന്നതാണ്. കാറുകളിലെ ആക്സസറികൾ മിക്കവാറും തേർഡ് പാർട്ടി കച്ചവടക്കാരിൽ നിന്നും വാങ്ങി ഫിറ്റ് ചെയ്യുന്നവയായിരിക്കും. അതിനാൽ തന്നെ ഇവയുടെ ക്വാളിറ്റിയും ഉറപ്പ് വരുത്താൻ കഴിയില്ല. ഏതെങ്കിലും ഒരു അവസരത്തിൽ പെട്ടെന്നൊരു പവർ സർജ് ഉണ്ടായാൽ ഫോൺ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.

ഓവർ ചാർജിങ്

ഓവർ ചാർജിങ്

സ്മാർട്ട്ഫോണുകൾ ഓവർ ചാർജ് ചെയ്യുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പലതും നടക്കുന്നതേയുള്ളു. ഡിവൈസ് കൂടുതൽ നേരം കുത്തിയിടുമ്പോഴും രാത്രി മുഴുവൻ കുത്തിയിടുമ്പോഴും അപകടമുണ്ടാകാൻ സാധ്യയുണ്ട് ( തർക്കിക്കാവുന്ന വിഷയമാണ് ). എന്തായാലും ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും സ്മാർട്ട്ഫോണുകളും ഡിവൈസ് ചാർജ് ആയി കഴിഞ്ഞാൽ ഓട്ടോ ഡിസ്കണക്റ്റ് ആകാൻ ഉള്ള ഫീച്ചറുമായാണ് വരുന്നത്. ഓവർ നൈറ്റ് ചാർജിങ് ഒപ്റ്റിമൈസ് ചെയ്യാനുള്ള ഫീച്ചറുകളും പുതിയ ഡിവൈസുകളിലുണ്ട്.

ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിട്ട് ഗൂഗിൾ; പിക്സൽ സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലേക്ക്?ചൈനയുടെ 'ന്യൂഡിൽസിൽ' മണ്ണു വാരിയിട്ട് ഗൂഗിൾ; പിക്സൽ സ്മാർട്ട്ഫോൺ നിർമാണം ഇന്ത്യയിലേക്ക്?

കൊടും ചൂടിലും കൊടും തണുപ്പിലും

കൊടും ചൂടിലും കൊടും തണുപ്പിലും

32 മുതൽ 95 ഫാരൻഹീറ്റ് വരെയുള്ള ടെമ്പറേച്ചർ റേഞ്ചിൽ പ്രവർത്തിക്കാൻ വേണ്ടിയാണ് സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നത്. കൊടും ചൂടും കൊടും തണുപ്പും സ്മാർട്ട്ഫോൺ ബാറ്ററികളെ ബാധിക്കും. ഡിവൈസിൽ ഏറെ നേരം നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന പോലെയുള്ള സാഹചര്യങ്ങളിൽ നിന്ന് ഡിവൈസുകൾ അകറ്റി നിർത്തുക. ചാർജ് ചെയ്യുന്ന സമയത്തും ഇതേ സാഹചര്യങ്ങൾ ഒഴിവാക്കണം.

മറ്റ് ചില കാര്യങ്ങൾ

മറ്റ് ചില കാര്യങ്ങൾ

പവർ സ്ട്രിപ്പുകളും എക്സ്റ്റൻഷൻ കോഡുകളും എല്ലാം ഷോർട്ട് സർക്യൂട്ട്സ് ഉണ്ടാകാൻ കൂടുതൽ സാധ്യയുള്ള അക്സസറികളാണ്. അവയുപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നത് അലോചിച്ച് മാത്രം മതി. ഔദ്യോഗിക സർവീസ് സെന്ററുകൾക്ക് പുറത്ത് കൊടുത്ത് ഫോൺ സർവീസ് ചെയ്യുന്നതും ഷോർട്ട് സർക്യൂട്ടുകൾക്കും ബാറ്ററി ഡാമേജിനുമൊക്കെ കാരണം ആകാം. ഗെയിമിങ്, മൾട്ടി ടാസ്കിങ് പോലെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഡിവൈസിന് അതിനുള്ള ശേഷിയുണ്ടെന്ന് ഉറപ്പ് വരുത്തുക.

'വയർ' കുറച്ച് പവർഫുൾ ആയ മിടുക്കന്മാർ; വയർലെസ് ചാർജിങ് സപ്പോർട്ടുള്ള കിടിലൻ ചില സ്മാർട്ട്ഫോണുകൾ ഇതാ..'വയർ' കുറച്ച് പവർഫുൾ ആയ മിടുക്കന്മാർ; വയർലെസ് ചാർജിങ് സപ്പോർട്ടുള്ള കിടിലൻ ചില സ്മാർട്ട്ഫോണുകൾ ഇതാ..

Best Mobiles in India

English summary
We are saddened to hear the news that an 8-month-old girl died after smartphone exploded. The phone that was placed to charge near the child's bed exploded. Similar incidents have been reported earlier. There are a few reasons why smartphones' batteries explode and catch fire.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X