സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

Written By:

.ഔദ്യോഗിക ലോഞ്ചിനു മുന്‍പ് വിവിധ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ടുകളും വരാറുണ്ട്. അങ്ങനെ റിപ്പോര്‍ട്ടു പുറത്തു വന്ന ഒരു സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഇന്ന് ഇവിടെ പറയാം.

2017ല്‍ ഇറങ്ങാന്‍ പോകുന്ന സാംസങ്ങ് ഗാലക്‌സി A5 ന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് വേരിയന്റിലാണ് ഫോണ്‍ എത്തുന്നത്, അതായത് കറുപ്പ്, ഗോള്‍ഡ്, പിങ്ക്, നീല എന്നിങ്ങനെ.

സൗജന്യമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതെങ്ങനെ?

സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് പല മെച്ചപ്പെടുത്തലുകളും ഉണ്ട്, അതിലെ പ്രോസസര്‍, സ്പീഡ്, ക്യാമറ, ബാറ്ററി കപ്പാസിറ്റി എന്നിവയില്‍.

ഫോണ്‍അറീനയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസങ്ങ് ഗാലക്‌സി A5 (2017)ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണ്. എക്‌സിനോസ് 7880 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

2017ല്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍!

സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ മുന്‍ ക്യാമറയും പിന്‍ ക്യാമറയും 16 എംബിയാണ്. 3,000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 6.0 ന്യുഗട്ട് വേര്‍ഷനാണ്.

യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഹോം ബട്ടണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷത്തെ മികച്ച 4ജി പദ്ധതികള്‍, എല്ലാവരേയും അതിശയിപ്പിക്കുന്നു!

സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

സാംസങ്ങ് ഗാലക്‌സി A5ന്റെ വലിയൊരു പ്രത്യേകതയാണ് ഇതിലെ വാട്ടര്‍ റെസിസ്റ്റന്റ്, ഇത് IP68 സര്‍ട്ടിഫൈ ചെയ്തതാണ്, അതായത് 10 അടി വെളളത്തില്‍ 30 മിനിറ്റു വരെ ഒരു കേടുപാടുകളും ഇല്ലാതെ നിലനില്‍ക്കും.

ബിജിആര്‍ റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണിന്റെ വില 26,200 രൂപയാണ്‌.

English summary
Reports have been flying around the internet about various smartphones being spotted before their official launch.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot