മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽ

|

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ എന്നി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സ്മാർട്ട്‌ഫോണുകളിൽ മികച്ച ക്യാമറ, ശക്തമായ പ്രോസസ്സറുകൾ, വലിയ ഡിസ്‌പ്ലേകൾ, രസകരമായ ഡിസൈൻ എന്നിവയുണ്ട്. മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ എന്നിവ സമാന സവിശേഷതകളോടെയാണ് വരുന്നത്. രണ്ട് സ്മാർട്ട്‌ഫോണുകൾ തമ്മിലുള്ള വ്യത്യാസം ക്യാമറയിൽ മാത്രമാണ്. മിഡ് റേഞ്ച് വിഭാഗത്തിലാണ് ഈ ഡിവൈസുകൾ അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ: വിലയും ലഭ്യതയും

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ: വിലയും ലഭ്യതയും

6 ജിബി വേരിയന്റിൽ മാത്രമേ മോട്ടോ ജി60 ലഭ്യമാവുകയുള്ളു. ഈ ഡിവൈസിന് 17,999 രൂപയാണ് വില. ഈ സ്മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന 2021 ഏപ്രിൽ 27ന് നടക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കും 1500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. മോട്ടോ ജി40 ഫ്യൂഷൻ 4 ജിബി + 64 ജിബി വേരിയന്റിന് 13,999 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില. ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഐസിഐസിഐ ബാങ്ക് കാർഡുകളിൽ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ആധിപത്യം, നേട്ടം കൊയ്ത് ഐഫോൺ 12 സീരിസ്കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ആധിപത്യം, നേട്ടം കൊയ്ത് ഐഫോൺ 12 സീരിസ്

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ: സവിശേഷതകൾ

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ: സവിശേഷതകൾ

എച്ച്ഡിആർ 10 സപ്പോർട്ടുള്ള 6.80 ഇഞ്ച് മാക്‌സ് വിഷൻ എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് മോട്ടോ ജി60 സ്മാർട്ട്ഫോണിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറാണ്. സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ട്.

മോട്ടോ ജി60

മോട്ടോ ജി60 സ്മാർട്ട്ഫോണിൽ 108 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറയ്‌ക്കൊപ്പം ടു-ഇൻ-വൺ 8 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. ഈ സെൻസർ അൾട്രാ വൈഡ് ചിത്രങ്ങളും മാക്രോ ചിത്രങ്ങളും പകർത്താൻ ഉപയോക്താക്കളെ സഹായിക്കും. മികച്ച പോർട്രെയിറ്റ് ഷോട്ട് പകർത്താനായി ഡെപ്ത് സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

സെൽഫി

മോട്ടോ ജി60 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 32 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. 6000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ ടർബോപവർ 20 ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളിലും സുരക്ഷയ്ക്കായി തിങ്ക്ഷീൽഡ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 11- ൽ ആണ് ഇരു ഡിവൈസുകളും പ്രവർത്തിക്കുന്നത്.

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിലും മോട്ടോ ജി60 ന് സമാനമായ സവിശേഷതകളാണ് ഉള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറ മാത്രമാണ്. 108 മെഗാപിക്സൽ ക്യാമറ സെൻസറിന് പകരം 64 മെഗാപിക്സൽ ക്യാമറ സെൻസറാണ് മോട്ടോ ജി40 ഫ്യൂഷനിൽ ഉള്ളത്. അൾട്രാ വൈഡ്, മാക്രോ സെൻസറുകളും സ്മാർട്ട്‌ഫോണിൽ ഉണ്ട്.

കൂടുതൽ വായിക്കുക: വിവോ വി21 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായികൂടുതൽ വായിക്കുക: വിവോ വി21 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി

Best Mobiles in India

English summary
Motorola has launched the Moto G60 and Moto G40 Fusion in India. All the other features except the camera of these mid range devices are similar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X