ബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻ

|

വിപണിയിൽ ലഭ്യമായതിൽ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10എ. റെഡ്മി 10എ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ആയിരുന്നു. നവീകരിച്ച ഡിസൈൻ, കൂടുതൽ കപ്പാസിറ്റി ഉള്ള ബാറ്ററി, മീഡിയാടെക്ക് ഹീലിയോ എസ്ഒസി എന്നിവയാണ് റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. ചൈനയ്ക്ക് പുറത്തുള്ള വിപണികളിലും റെഡ്മി 10എ സ്മാർട്ട്ഫോൺ ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയ്ക്ക് വെളിയിൽ ഇന്ത്യയിൽ ആയിരിയ്ക്കും റെഡ്മി 10എ സ്മാർട്ട്ഫോൺ ആദ്യം ലോഞ്ച് ചെയ്യപ്പെടുക.

റെഡ്മി 10എ സ്മാർട്ട്ഫോൺ ഇന്ത്യ ലോഞ്ച്

റെഡ്മി 10എ സ്മാർട്ട്ഫോൺ ഇന്ത്യ ലോഞ്ച്

ടിപ്സ്റ്റേഴ്സ് പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി 10എ സ്മാർട്ട്ഫോൺ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ എത്തും. പാഷനേറ്റ്ഗീക്ക്സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഈ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ 20ന് റെഡ്മി 10എ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയും കളർ ഓപ്ഷനുകളും അറിയാൻ തുടർന്ന് വായിക്കുക.

പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചുപുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

ബ്ലാക്ക്

ബ്ലാക്ക്, ബ്ലൂ, സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ റെഡ്മി 10എ സ്മാർട്ട്ഫോൺ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ റെഡ്മി 10എ സ്മാർട്ട്ഫോണിന് എത്ര രൂപ വില വരുമെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. എങ്കിലും ഈ സീരീസിലെ മറ്റ് റെഡ്മി സ്മാർട്ട്ഫോണുകൾ പോലെ റെഡ്മി 10എ സ്മാർട്ട്ഫോണിനും 10,000 രൂപയിൽ താഴെയായിരിക്കും വില വരുന്നത്. റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റെഡ്മി 10എ സ്മാർട്ട്ഫോൺ സ്പെസിഫിക്കേഷനുകൾ

റെഡ്മി 10എ സ്മാർട്ട്ഫോൺ സ്പെസിഫിക്കേഷനുകൾ

റെഡ്മി 10എ സ്മാർട്ട്ഫോൺ നേരത്തെ തന്നെ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്ത ഡിവൈസ് ആണ്. അതിനാൽ തന്നെ റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് ഏകദേശ ധാരണ എല്ലാവർക്കുമുണ്ട്. ചൈനീസ് വേരിയന്റിന് സമാനമായ ഫീച്ചറുകളുമായി റെഡ്മി 10എ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. റെഡ്മി 10എ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന ഡിസ്പ്ലെ ഫീച്ചറുകൾ താഴെ നൽകിയിരിക്കുന്നു.

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

റെഡ്മി

റെഡ്മി 10എ സ്മാർട്ട്ഫോൺ ഇന്ത്യൻ വേരിയന്റിൽ 6.53 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലെ പ്രതീക്ഷിക്കാവുന്നതാണ്. എച്ച്ഡി പ്ലസ് ( 1600 x 720 പിക്സൽസ് ) റെസല്യൂഷനും റെഡ്മി 10എ സ്മാർട്ട്ഫോൺ ഡിസ്പ്ലെ പായ്ക്ക് ചെയ്തേക്കും. 20:9 ആസ്പക്റ്റ് റേഷ്യോയും 400 നിറ്റ്സ് വരുന്ന പീക്ക് ബ്രൈറ്റ്നസും റെഡ്മി 10എ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

റെഡ്മി 10എ

ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിൽ എത്തുന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10എ സ്മാർട്ട്ഫോൺ എന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാൽ തന്നെ കാര്യമായ ക്യാമറ ഫീച്ചറുകൾ ഒന്നും ഈ ഡിവൈസിൽ പ്രതീക്ഷിക്കേണ്ടതില്ല. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാ പിക്സൽ സെൽഫ ക്യാമറയാണ് റെഡ്മി 10എ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. 13 മെഗാ പിക്സലിന്റെ സിംഗിൾ റിയർ ക്യാമറ സെൻസറും റെഡ്മി 10എ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

ഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ എത്തുംഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ എത്തും

സ്‌റ്റോറേജ് സ്പേസ്

4 ജിബി / 6 ജിബി റാം ഓപ്ഷനുകളും 64 ജിബി / 128 ജിബി സ്‌റ്റോറേജ് സ്പേസ് ഓപ്ഷനുകളും റെഡ്മി 10എ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. മീഡിയടെക് ഹീലിയോ ചിപ്പ്സെറ്റും ഹൂഡിന് കീഴിൽ റെഡ്മി 10എ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. 512 ജിബി വരെ അധിക സ്റ്റോറേജ് സ്പേസ് സപ്പോർട്ട് നൽകുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും റെഡ്മി 10എ സ്മാർട്ട്ഫോണിൽ ഉണ്ട്.

റെഡ്മി 10എ സ്മാർട്ട്ഫോൺ

റെഡ്മി 10എ സ്മാർട്ട്ഫോൺ

5000 എംഎഎച്ച് കപ്പാസിറ്റി ഉള്ള വലിയ ബാറ്ററിയും റെഡ്മി 10എ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. സാധാരണ 10 വാട്ട് ചാർജിങ് ടെക്നോളജിയായിരിക്കും റെഡ്മി 10എ സ്മാർട്ട്ഫോണിൽ ഉണ്ടാകുക. മറ്റ് വശങ്ങളിലേക്ക് വരുമ്പോൾ, ചാർജ് ചെയ്യുന്നതിനുള്ള മൈക്രോ യുഎസ്‌ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ എന്നിവ റെഡ്മി 10എ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യാം. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 12.5ൽ ആയിരിക്കും റെഡ്മി 10എ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തികിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തി

Best Mobiles in India

English summary
The Redmi 10A is one of the most affordable smartphones. The Redmi 10A was launched in China last month. The Redmi 10A features an upgraded design, a larger capacity battery and the MediaTek Helio SOC. The Redmi 10A will soon be launched in markets outside China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X