റെഡ്മി നോട്ട് 9 പ്രോ മാക്സ് 8 ജിബി വേരിയൻറിന്റെ ആദ്യ വിൽപ്പന നാളെ

|

മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവ ഇതിനകംതന്നെ ഇന്ത്യയിൽ ജനപ്രീതി നേടിക്കഴിഞ്ഞിട്ടുണ്ട്. മാക്സ് മോഡലിൽ കമ്പനി പ്രഖ്യാപിച്ച 8 ജിബി റാം വേരിയൻറിന്റെ ആദ്യ വിൽപ്പന നാളെ നടക്കും. ഷവോമി ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ വിപണിയിൽ ഇതുവരെ റെഡ്മി നോട്ട് 9 പ്രോ മാക്സ് 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നീ രണ്ട് വേരിയന്റുകൾ മാത്രമാണ് വിൽപ്പനയ്ക്കെത്തിയിരുന്നത്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്

20,000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഇതിനകം തന്നെ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഡിവൈസാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. ഡിവൈസിന്റെ പുതിയ സ്റ്റോറേജ് വിൽപ്പനയ്ക്കെത്തുമ്പോൾ കൂടുതൽ കരുത്തുള്ള ഡിവൈസുകളോട് മത്സരിക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിക്കും. നാളെ നടക്കുന്ന ഫ്ലാഷ് സെയിലിലൂടെ എംഐ. കോം ആമസോൺ ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴി ഈ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയൻറ് ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയൻറ് ഇന്ത്യൻ വിപണിയിലെത്തി

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന് അടുത്തിടെ വില വർധിപ്പിച്ചിരുന്നു. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയിൽ ഇപ്പോൾ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവർദ്ധനവ് ഇല്ല. ഈ വേരിയന്റ് ഇപ്പോഴും 19,999 രൂപയ്ക്ക് ലഭ്യമാകും.

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 30ന്; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 30ന്; വിലയും സവിശേഷതകളും

ഡിസ്പ്ലെ

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ക്യാമറകൾ

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Xiaomi is finally bringing the Redmi Note 9 Pro Max 8GB RAM variant on sale in India. This Device was first launched in India before the lockdown in March.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X