5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നു

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ജനപ്രീയ ഡിവൈസുകളായി തുടരുന്ന സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 9 സീരീസിലുള്ളത്. റെഡ്മി 9 5ജി ഡിവൈസുകൾ കമ്പനി ചൈനയിൽ പുറത്തിറക്കിയിരുന്നു. ആഗോള വിപണിയിൽ ഈ സീരിസിൽ വരുന്ന 5ജി സ്മാർട്ട്ഫോണുകളൊന്നും കമ്പനി അവതരിപ്പിച്ചിരുന്നില്ല. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ സീരിസിലെ പുതിയ സ്മാർട്ട്ഫോണായി 5ജി സപ്പോർട്ടുള്ള റെഡ്മി നോട്ട് 9ടി പുറത്തിറങ്ങും. മലേഷ്യൻ സിരിം സർട്ടിഫിക്കേഷൻ സൈറ്റിൽ ഈ ഡിവൈസ് കണ്ടെത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 9ടി
 

M2007J22C എന്ന മോഡൽ നമ്പറുള്ള റെഡ്മി നോട്ട് 9 സീരിസ് സ്മാർട്ട്ഫോൺ നിരവധി സർട്ടിഫിക്കേഷൻ ലിസ്റ്റിങുകളിൽ ഒന്നിലധികം തവണ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 9ടി എന്ന പേരിൽ ഇതേ മോഡൽ നമ്പരിലുള്ള ഡിവൈസ് ആഗോള വിപണിയിൽ എത്തുമെന്ന് എഫ്‌സിസിയും സൂചിപ്പിക്കുന്നു. എഫ്‌സിസി രേഖകളിൽ റെഡ്മി നോട്ട് 9ടി യുടെ ഐ‌എം‌ഇ‌ഐ നമ്പർ കണ്ടെത്തിയിട്ടുണ്ട്. C-DOT CEIR IMEI രജിസ്റ്റർ ചെയ്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഈ ഡിവൈസ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികൾക്കായി നിർമ്മിച്ചതാണെന്ന് വ്യക്തമാക്കുന്നു.

സർ‌ട്ടിഫിക്കേഷൻ‌

സിറിം (സ്റ്റാൻഡേർഡ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേഷ്യ) സർട്ടിഫിക്കേഷനിലും റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഈ ലിസ്റ്റിങ് ഡിവൈസിന്റെ രണ്ട് പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. ഐ‌എം‌ഡി‌എ, ഇ‌ഇ‌സി പോലുള്ള മറ്റ് ചില സർ‌ട്ടിഫിക്കേഷൻ‌ സൈറ്റുകളിലും ഇതേ സ്മാർട്ട്‌ഫോൺ കണ്ടെത്തിയിട്ടുണ്ട്. 5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റാണ് ഈ ഡിവൈസിൽ ഉണ്ടാവുക എന്ന കാര്യം കമ്പനി സ്ഥിരീകരിച്ചു.

കൂടുതൽ വായിക്കുക: ജിയോ ഫോണിന് വില വർധിക്കുന്നു, ഇനി വില 999 രൂപ മുതൽ

റെഡ്മി നോട്ട് 9ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 9ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 8 സീരീസ് പുറത്തിറക്കിയതിനുശേഷം യൂറോപ്യൻ വിപണികൾക്ക് മാത്രമായി റെഡ്മി നോട്ട് 8ടി എന്ന ഡിവൈസ് ഷവോമി പുറത്തിറക്കിയിരുന്നു. റെഡ്മി നോട്ട് 8ടിയിൽ എൻ‌എഫ്‌സി സപ്പോർട്ട് ഉണ്ടായിരുനനു എന്നതായിരുന്നു നോട്ട് 8ൽ നിന്നും ആ ഡിവൈസിന്റെ വ്യത്യസ്തമാക്കിയ പ്രധാന ഘടകം. എന്തായാലും റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോണിൽ 5ജി സപ്പോർട്ട് കൂടാതെ ധാരാളം പുതിയ സവിശേഷതകളും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5ജി നെറ്റ്‌വർക്ക്
 

5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള മീഡിയടെക് ഡൈമെൻസിറ്റി 800യു ചിപ്‌സെറ്റായിരിക്കും റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള 6.53 ഇഞ്ച് എൽസിഡി സ്‌ക്രീനായിരിക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആൻഡ്രോയിഡ് 11

പുതിയ റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 കസ്റ്റം സ്കിനിലായിരിക്കും പ്രവർത്തിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ കഴിഞ്ഞ ദിവസം മുതൽ ആൻഡ്രോയിഡ് 11 അപ്ഡേറ്റ് ലഭിച്ചിരുന്നു. 48 എംപി പ്രൈമറി ക്യാമറ ഉള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും 13 എംപി സെൽഫി ക്യാമറയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. 22.5W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് സർട്ടിഫിക്കേഷൻ സൈറ്റുകൾ സ്ഥിരീകരിക്കുന്നു.

കൂടുതൽ വായിക്കുക: 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

റെഡ്മി നോട്ട് 9ടി: ഇന്ത്യയിലെ ലോഞ്ച്

റെഡ്മി നോട്ട് 9ടി: ഇന്ത്യയിലെ ലോഞ്ച്

ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി അടുത്തിടെ പുറത്തിറക്കിയ ഏറ്റവും മികച്ച ഡിവൈസുകളാണ് റെഡ്മി 9 സീരിസിൽ ഉള്ളത്. ഇതിനൊപ്പം റെഡ്മി നോട്ട് 9 സീരിസ് സ്മാർട്ട്ഫോണുകളും കമ്പനി പുറത്തിറക്കി. മിഡ് റേഞ്ച് ഡിവൈസുകളാണ് ഇവയെല്ലാം. പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി നോട്ട് 9ടി 5ജി സപ്പോർട്ടുള്ള ഡൈമെൻസിറ്റി ചിപ്പും ഈ ഡിവൈസിൽ ഉണ്ട്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് പുറത്തിറങ്ങുന്നത് വില കുറഞ്ഞ 5ജി ഡിവൈസ് ആയിട്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Redmi Note 9T with 5G support will be launched as the new smartphone in the Redmi Note 9 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X