വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം

|

രാജ്യത്തെ ഒന്നാം നമ്പർ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. എന്നാൽ വെറുമൊരു ടെലിക്കോം കമ്പനി എന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ട്പോകുകയെന്നതും ജിയോയുടെ പതിവാണ്. 5ജി ലോഞ്ച് കഴിഞ്ഞാൽ ഉടൻ ജിയോ പുതിയൊരു ഫോൺ കൂടി അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 5ജി സപ്പോർട്ട് ഉള്ള സ്മാർട്ട്ഫോൺ ആണ് കമ്പനിയിൽ നിന്നും പ്രതീക്ഷിക്കാവുന്നത് (Jio 5G Smartphone).

ഫീച്ചർ ഫോൺ

വീണ്ടുമൊരു ഫീച്ചർ ഫോൺ അവതരിപ്പിക്കാൻ ജിയോ മെനക്കെടുമെന്ന് കരുതാൻ ആകില്ല. പ്രത്യേകിച്ചും ഫീച്ചർ ഫോണുകളുടെ കാലം അവസാനിക്കുകയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ. സ്മാർട്ട്ഫോണുകൾക്കാണ് ഡിമാൻഡ് ഉള്ളതെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യവുമില്ലല്ലോ. 5ജി വിപണി കീഴടക്കാൻ വാശിയേറിയ പോരാട്ടം ജിയോ നടത്തുമെന്ന കാര്യത്തിലും തർക്കമില്ല.

7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

5ജി സേവനങ്ങൾ

അതിനാൽ തന്നെ 5ജി സേവനങ്ങൾ ഉപയോഗിക്കാൻ ശേഷിയുള്ള സ്മാർട്ട്ഫോൺ ആയിരിക്കും ജിയോ അവതരിപ്പിക്കുക. പ്രത്യേക പ്രീപെയ്ഡ് പ്ലാനുകളും ഈ സ്മാർട്ട്ഫോണുകൾക്ക് ഒപ്പം കമ്പനി ലഭ്യമാക്കാനും സാധ്യതയുണ്ട്. ഈ പ്ലാനുകൾ എങ്ങനെയായിരിക്കും എന്നതിൽ ഇപ്പോളും വ്യക്തതയില്ല. ഇത് സംബന്ധിച്ച സൂചനകൾ ഒന്നും ജിയോ നൽകിയിട്ടില്ല.

5ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള ജിയോഫോൺ നെക്സ്റ്റ്?

5ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള ജിയോഫോൺ നെക്സ്റ്റ്?

2017 ഓഗസ്റ്റിലാണ് ജിയോഫോൺ 1 അവതരിപ്പിച്ചത്. ഇന്ത്യയിൽ 4ജി നെറ്റ്‌വർക്ക് സേവനങ്ങൾ ആരംഭിച്ച് ഒരു വർഷം പോലും ആകുന്നതിന് മുമ്പാണ് ജിയോ, ജിയോഫോൺ 1 വിപണിയിൽ എത്തിച്ചത് . ഇതേ ട്രെൻഡ് പിന്തുടരാൻ തീരുമാനിച്ചാൽ, 5ജി നെറ്റ്‌വർക്ക് ലോഞ്ച് കഴിഞ്ഞ് വളരെ വേഗം തന്നെ 5ജി സ്മാർട്ട്‌ഫോണും കമ്പനി വിപണിയിൽ എത്തിക്കാൻ സാധ്യതയുണ്ട്.

5000 mAh Battery Smartphones: 5000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ5000 mAh Battery Smartphones: 5000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

5ജി

5ജി ലോഞ്ചിന് ഏറെ മുമ്പേ തന്നെ രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ച് തുടങ്ങിയിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇപ്പോൾ തന്നെ 5ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ റിലയൻസ് ജിയോയുടെ 5ജി സ്മാർട്ട്ഫോണുകൾക്ക് എന്ത് പ്രസക്തിയെന്ന് ചിലരെങ്കിലും ചിന്തിക്കാം. ജിയോ ഈ 5ജി ഡിവൈസുകൾ അവതരിപ്പിക്കുക വളരെ കുറഞ്ഞ നിരക്കിൽ ആയിരിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകൾ

ഈ വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകൾ 5ജി വിപണിയിൽ ആഴത്തിൽ കടന്ന് കയറാൻ ജിയോയെ സഹായിച്ചേക്കും. ഇന്ന് മിക്ക 5ജി സ്മാർട്ട്ഫോണുകളും മിഡ് റേഞ്ച്, പ്രീമിയം ശ്രേണിയിലാണ് വിൽക്കുന്നത്. അതിലും കുറഞ്ഞ വിലയും 5ജി സൌകര്യവുമുള്ള ഒരു ഡിവൈസ് അവതരിപ്പിക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പം ജിയോയ്ക്ക് അനുകൂലമായി മാറാനുള്ള സാധ്യതയുണ്ട്.

സാംസങ് ഗാലക്സി z ഫോൾഡ് 4 ഇന്ത്യയിൽ മത്സരിക്കുക ഈ പ്രീമിയം സ്മാർട്ട്‌ഫോണുകളുമായിസാംസങ് ഗാലക്സി z ഫോൾഡ് 4 ഇന്ത്യയിൽ മത്സരിക്കുക ഈ പ്രീമിയം സ്മാർട്ട്‌ഫോണുകളുമായി

ജിയോഫോൺ

ജിയോയ്ക്ക് വേണമെങ്കിൽ ജിയോഫോൺ നെക്സ്റ്റിന്റെ 5 ജി വേർഷൻ അവതരിപ്പിക്കാൻ കഴിയും. എന്നാൽ ഇതിന് കമ്പനി തയ്യാറാകുമോ എന്നത് സംശയമാണ്. വിപണിയിൽ പ്രതീക്ഷിച്ച പ്രകടനം ( വിൽപ്പനയിലും ഡിവൈസ് പെർഫോമൻസിലും ) കാഴ്ച വയ്ക്കാൻ ജിയോഫോൺ നെക്സ്റ്റിന് കഴിഞ്ഞിരുന്നില്ല. ജിയോഫോൺ നെക്സ്റ്റിന് വിലയും ഏറെ കൂടുതലായിരുന്നു.

ജിയോ സിം

ജിയോ സിം ലോക്ക് ചെയ്‌ത സ്‌മാർട്ട്‌ഫോണിൽ 5ജി സേവനങ്ങൾ ബണ്ടിൽ ചെയ്തായിരിക്കും പുതിയ സ്മാ‍ർട്ട്ഫോൺ കമ്പനി അവതരിപ്പിക്കുക. ഇത് 5ജി കാലഘട്ടത്തിൽ വളരെ എളുപ്പം ഒരു വലിയ യൂസ‍ർ ബേസും വിപണി വിഹിതവും കൈക്കലാക്കാൻ ജിയോയെ സഹായിക്കും. മിക്ക ഇന്ത്യൻ യൂസേഴ്സിനും ഇപ്പോഴും 5ജി സേവനങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് വ്യക്തമായി അറിയില്ലെന്നതാണ് യാഥാർഥ്യം.

6000 MAh Battery Smartphones: 20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ6000 MAh Battery Smartphones: 20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ

അപ്‌ഗ്രേഡ്

അതിനാൽ എത്ര പേർ ഉടൻ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഭാരതി എയർടെൽ ഈ സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കും എന്നതും 5ജി വിപണിയുടെ ഗതി നിശ്ചയിക്കുന്ന കാര്യമാണ്. പുതിയ 5ജി ഡിവൈസുകൾ വാങ്ങാൻ സബ്സിഡികൾ ഓഫർ ചെയ്ത് കൊണ്ടുള്ള സമീപനം ആയിരിക്കും എയർടെലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

Best Mobiles in India

English summary
Reliance Jio is the number one telecom operator in the country. But Jio has a habit of going beyond just being a telecom company. The latest reports say that Jio will launch a new phone soon after the 5G launch. A smartphone with 5G support can be expected from the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X