വിവോ വി 21 ഇ 5 ജി സ്മാർട്ട്‌ഫോൺ ജൂൺ 24 ന് അവതരിപ്പിക്കും
വിവോ വി 21 ഇ 5 ജി സ്മാർട്ട്‌ഫോൺ ജൂൺ 24 ന് ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ടീസർ ട്വീറ്റിൽ ഈ ഹാൻഡ്സെറ്റിൻറെ ലോഞ്ച് തീയതി കമ്പനി അറിയാതെ വെളിപ്പെടുത്തിയതായി തോന്നുന്നു. ട്വീറ്റ് ഉടനടി എടുത്തുമാറ്റി. വിവോ വി 21 ഇ ഇന്ത്യയിൽ ഒരൊറ്റ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. രാജ്യത്ത് ഏകദേശം 25,000 രൂപയോളം വില ഇതിന് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
ഈ സ്മാർട്ട്ഫോണിൻറെ ഔദ്യോഗിക പോസ്റ്ററായി കാണിക്കുന്നതിനൊപ്പം വിവോ വി 21 ഇ 5 ജി യുടെ ചില പ്രധാന സവിശേഷതകളും ടിപ്പ്സ്റ്റർ യോഗേഷ് ട്വീറ്റ് ചെയ്തു. ഫോണിലെ ഇളം നീല മോഡൽ കൈവശം വച്ചിരിക്കുന്ന വിവോയുടെ ബ്രാൻഡ് അംബാസഡറായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ പോസ്റ്ററിൽ കാണിക്കുന്നു; കൂടെ ഇരുണ്ട നീല വേരിയന്റും കാണാം. 44W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടും സൂപ്പർ നൈറ്റ് സെൽഫി സവിശേഷതയുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറയും പോസ്റ്ററിൽ പരാമർശിക്കുന്നു. ട്വിറ്ററിലെ ഈ സ്മാർട്ഫോണിൻറെ പോസ്റ്റിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
"Presenting our Camera Xperience Officer @imVkohli with the #MostStylish5G in town! Make every moment stylish with the slim and sleek #vivoV21e," read the company's latest tweet.

വിവോ വി 21 ഇ 5 ജി സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വിവോ വി 21 ഇ 5 ജിയിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുണ്ടായിരിക്കും. 8 ജിബി റാം / 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിൻറെ മലേഷ്യൻ വേരിയന്റിന് കരുത്ത് പകരുന്നത്. 3 ജിബി അധിക വെർച്വൽ റാമും ഈ സ്മാർട്ട്ഫോണിന് ലഭിച്ചേക്കാം.

കമ്പനിയുടെ ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം സ്‌കിൻ ഉപയോഗിച്ച് ഇത് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. 44W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വി 21 ഇ 5 ജി സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസുമുള്ള ഡ്യുവൽ ക്യാമറ സംവിധാനമാണ് ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷത. മുൻവശത്ത്, സെൽഫികൾ പകർത്തുന്നതിനായി 32 മെഗാപിക്സൽ സെൻസറും അവതരിപ്പിക്കും. ലോഞ്ച് തീയതി അടുക്കുമ്പോൾ കമ്പനി വരാനിരിക്കുന്ന വിവോ വി 21 ഇയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications