Xiaomi Mi 10: 108 എംപി ക്യാമറയുമായി ഷവോമി എംഐ നോട്ട്10 ഇന്ത്യയിലേക്ക്

|

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇന്ത്യൻ വിപണിയിലെ ഒന്നാമനുമായ ഷവോമി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ എംഐ നോട്ട് 10 അടുത്തിടെ പുറത്തിറക്കിയിരുന്നു. ഷവോമിയുടെ ആദ്യത്തെ മെയിൻട്രീം 108 എംപി ക്യാമറ സ്മാർട്ട്ഫോൺ എന്ന സവിശേഷതയോടെയാണ് എംഐ നോട്ട് 10 അവതരിപ്പിച്ചത്. ഷവോമിയുടെ നാടായ ചൈനയിൽ ഈ സ്മാർട്ട്ഫോൺ ഷവോമി എംഐ സിസി9 പ്രോ എന്ന പേരിൽ പുറത്തിറക്കി. അഞ്ച് ക്യാമറകളടങ്ങുന്ന സ്മാർട്ട്ഫോൺ മോഡലാണ് ഇത്. 5x ഒപ്റ്റിക്കൽ സൂം, 10x ഹൈബ്രിഡ് സൂം എന്നിവയാണ് ഈ ക്യാമറയുടെ പ്രധാന സവിശേഷതകൾ.

ഷവോമി എംഐ നോട്ട് 10

ഷവോമി എംഐ നോട്ട് 10 ഇന്ത്യയിൽ അധികം വൈകാതെ എത്തിക്കുമെന്ന് 91 മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ഫോണിൻറെ ഗൂഗിൾ പ്ലേ സപ്പോർട്ടുള്ള ഗ്ലോബൽ വേർഷനായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. വിപണിയിലെ പ്രതികരണം കണക്കിലെടുത്ത് എംഐ5 ന് ശേഷം ഷവോമി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളൊന്നും പുറത്തിറക്കിയിരുന്നില്ല. ഇക്കഴിഞ്ഞ മാസങ്ങളിലായ കമ്പനി താങ്ങാവുന്ന വിലയ്ക്കുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളായ പോക്കോ എഫ്1, റെഡ്മി കെ20 പ്രോ എന്നിവ പുറത്തിറക്കിയിരുന്നു.

വിപണിയിൽ കടുത്ത മത്സരം

വിപണിയിൽ കടുത്ത മത്സരം

ഷവോമിയുടെ എംഐ നോട്ട് 10 പുറത്തിറങ്ങിക്കഴിഞ്ഞാൽ നിലവിലുള്ള വൺപ്ലസ് 7 ടി, റിയൽമി എക്സ് 2 പ്രോ എന്നിവയ്‌ക്കെതിരെയായിരിക്കും വിപണയിൽ മത്സരിക്കേണ്ടി വരിക. എംഐ നോട്ട് 10 പൂർണ്ണമായും ഒരു മുൻനിര സ്മാർട്ട്‌ഫോൺ ആണെന്ന് പറയാനാവില്ലെങ്കിലും ഫോണിലെ ക്യാമറകൾ നിലവിലുള്ള മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവില്ല, പ്രത്യേകിച്ചും 108 എംപി പ്രൈമറി സെൻസർ. ഒരു സ്മാർട്ട്ഫോണിൽ കണ്ട ഏറ്റ ഉയർന്ന റസലൂഷനുള്ള ക്യാമറയാണ് ഇത്.

കൂടുതൽ വായിക്കുക: ഷവോമി മി സ്മാർട്ട് ബാൻഡ് 3i അവതരിപ്പിച്ചു; പുതിയ സവിശേഷതകൾ അറിയാംകൂടുതൽ വായിക്കുക: ഷവോമി മി സ്മാർട്ട് ബാൻഡ് 3i അവതരിപ്പിച്ചു; പുതിയ സവിശേഷതകൾ അറിയാം

എംഐ നോട്ട്10 ക്യാമറ

എംഐ നോട്ട്10 ക്യാമറ

പ്രധാന പിൻ ക്യാമറ 108 എംപി റസലൂഷൻ നൽകുമ്പോൾ അതിനൊപ്പം 2x ഒപ്റ്റിക്കൽ സൂം ഉള്ള 12 എംപി ടെലിഫോട്ടോ ലെൻസ്, 5 എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള 5 എംപി പെരിസ്‌കോപ്പിക് സൂം ലെൻസ്, 20 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയും പിൻക്യാമറ സെറ്റപ്പിൽ കമ്പനി നൽകിയിട്ടുണ്ട്. ഫെയ്‌സ് അൺലോക്ക് സപ്പോർട്ടുള്ള 32 എംപി ഫ്രണ്ട് ഫേസിംഗ് സെൽഫി ക്യാമറും ഫോണിൽ നൽകിയിട്ടുണ്ട്.

എംഐ നോട്ട്10 സവിശേഷതകൾ

എംഐ നോട്ട്10 സവിശേഷതകൾ

എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ ഇരട്ട-കർവ്ഡ് 6.47 ഇഞ്ച് AMOLED ഡിസ്‌പ്ലേയും മുകളിൽ ഒരു ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൻറെ പ്രധാന സവിശേഷതയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoC സ്മാർട്ട്‌ഫോണിന് കരുത്ത് പകരും. കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ സ്മാട്ടഫോൺ നൽകുന്നു. ആൻഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള MIUI 11ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് ആൻഡ്രോയിഡ് 10 അപ്‌ഡേറ്റും ലഭ്യമാകും.

എംഐ നോട്ട്10 ഇന്ത്യയിലെ വില

എംഐ നോട്ട്10 ഇന്ത്യയിലെ വില

ഷവോമി എംഐ നോട്ട്10 യൂറോപ്പിൽ 549 യൂറോയ്ക്കാണ് വിൽക്കുന്നത് (ഏകദേശം 43,000 രൂപ). ഇന്ത്യയിൽ പൊതുവേ ഷവോമി നടപ്പിലാക്കി വരുന്ന വില നിർണ്ണയ തന്ത്രം കണക്കിലെടുക്കുമ്പോൾ വിപണിയിൽ ഉള്ള ഇതേ കാറ്റഗറി ഫോണുകളോട് മത്സരിക്കുന്നിനായി എംഐ നോട്ട് 10 അടിസ്ഥാന വേരിയൻറിന് ഏകദേശം 30,000 രൂപ വിലവരും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ഷവോമി സ്മാർട്ട്ഫോണിന് തീപിടിച്ചു; ഉപയോക്താവിൻറെ പിഴവെന്ന് കമ്പനികൂടുതൽ വായിക്കുക: ഷവോമി സ്മാർട്ട്ഫോണിന് തീപിടിച്ചു; ഉപയോക്താവിൻറെ പിഴവെന്ന് കമ്പനി

Best Mobiles in India

English summary
Xiaomi recently launched its first mainstream 108MP camera smartphone -- the Xiaomi Mi Note 10. This phone was originally launched in China as the Xiaomi Mi CC9 Pro with a five-camera array offering various features like up to 5x optical zoom, 10x hybrid zoom, and more. According to the latest report from 91Mobiles, the company might soon launch the Xiaomi Mi Note 10 (global version with Google Play support) in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X