108 എംപി ക്യാമറയുമായി ഷവോമി എംഐ 11 വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

|

ഷവോമി എംഐ 11 സ്മാർട്ട്ഫോൺ ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു എങ്കിലും മറ്റ് വിപണികളിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നം ഇതുവരെ ലഭ്യമായിരുന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം എംഐ 11 സ്മാർട്ട്ഫോൺ വൈകാതെ തന്നെ ആഗോള വിപണിയിൽ അവതരിപ്പിക്കും. ബിഐഎസ് സർട്ടിഫിക്കേഷൻ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനാൽ തന്നെ അധികം വൈകാതെ ഡിവൈസ് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഉറപ്പിക്കാം. ഇപ്പോൾ ഈ ഡിവൈസ് സിംഗപ്പൂർ വിപണിയിലും അവതരിപ്പിക്കുമെന്ന സൂചനയുമായി ഐ‌എം‌ഡി‌എ സർ‌ട്ടിഫിക്കേഷൻ ക്ലിയർ ചെയ്തിട്ടുണ്ട്.

ഷവോമി എംഐ 11 ഗ്ലോബൽ മോഡൽ

ഷവോമി എംഐ 11 ഗ്ലോബൽ മോഡൽ

ഷവോമി എംഐ 11 ഗ്ലോബൽ മോഡലിന് ഐ‌എം‌ഡി‌എ സിംഗപ്പൂർ ഡാറ്റാബേസ് വഴി സർട്ടിഫിക്കറ്റ് ലഭിച്ചു. ടിപ്പ്സ്റ്റർ മുകുക് ശർമയാണ് M2011K2G എന്ന മോഡൽ നമ്പരുള്ള ഡിവൈസ് ഐഎംഡിഎ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയത്. ഇതേ മോഡൽ നമ്പരിൽ തന്നെ ഡിവൈസ് ഗീക്ക്ബെഞ്ച് ലിസ്റ്റിങിലും കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു ഗ്ലോബൽ വേരിയന്റ് ആയിരിക്കുമെന്നാണ് സൂചനകൾ.

കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി റെഡ്മി നോട്ട് 10 പ്രോ 4ജി വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി റെഡ്മി നോട്ട് 10 പ്രോ 4ജി വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

സർട്ടിഫിക്കേഷൻ

M2011K2C എന്ന മോഡൽ നമ്പരോടെ ഈ ഡിവൈസ് ചൈന ലോഞ്ചിന് മുന്നോടിയായി 3C സർട്ടിഫിക്കേഷൻ നേടിയിരുന്നു. എംഐ 11 ഇന്റർനാഷണൽ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി വൈകാതെ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഗീക്ക്ബെഞ്ച് ഡാറ്റാബേസിൽ നിന്നും ലഭ്യമായ ഡിവൈസിന്റെ ചില സവിശേഷതകളും പെർഫോമൻസും പരിശോധിക്കാം.

ഗീക്ക്ബെഞ്ച്

ഗീക്ക്ബെഞ്ച് ഡാറ്റാബേസിലെ വിവരങ്ങൾ അനുസരിച്ച് സ്നാപ്ഡ്രാഗൺ 888 പ്രോസസറിലായിരിക്കും ഷവോമി എംഐ 11 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ചൈനീസ് വിപണിയിൽ ഈ ഡിവൈസ് ഇതേ ചിപ്പ്സെറ്റുമായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ ചിപ്പ്സെറ്റിൽ തന്നെയായിരിക്കും ഡിവൈസ് ആഗോള വിപണിയിൽ എത്തുകയെന്ന് ഉറപ്പിക്കാം. ലിസ്റ്റിങിൽ നിന്നും ഡിവൈസിൽ 12 ജിബി റാം ഉണ്ടായിരിക്കുമെന്നും ആൻഡ്രോയിഡ് 11 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാകുന്നു.

കൂടുതൽ വായിക്കുക: 25 എംപി സെൽഫി ക്യാമറയുമായി കൂൾപാഡ് കൂൾ എസ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തുകൂടുതൽ വായിക്കുക: 25 എംപി സെൽഫി ക്യാമറയുമായി കൂൾപാഡ് കൂൾ എസ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തു

ഹാർഡ്‌വെയറുകൾ

ഗീക്ക്ബെഞ്ചിലെ സിംഗിൾ കോർ ടെസ്റ്റിൽ എംഐ 11 നേടിയത് 1,145 പോയിന്റാണ്. മൾട്ടി കോർ ടെസ്റ്റിൽ ഡിവൈസ് 3,483 പോയിന്റുകൾ നേടി. ടിപ്പ് ചെയ്ത പ്രോസസർ ചൈനീസ് മോഡലിന് സമാനമായതിനാൽ തന്നെ മറ്റുള്ള ഹാർഡ്‌വെയറുകളും ചൈനീസ് മോഡലിൽ ഉള്ളത് തന്നെയാരിക്കും. ചിലപ്പോൾ ക്യാമറയിലും ഡിസ്പ്ലെയിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം.

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സെറ്റപ്പോടെയായിരിക്കും എംഐ 11 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. എഫ് / 1.85 അപ്പർച്ചറുള്ള 108 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവയായിരിക്കും ഡിവൈസിൽ ഉണ്ടാകുക. 1400 x 3200 പിക്‌സൽ റെസല്യൂഷനുള്ള 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഡിവൈസിന്റേത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയിൽ 20 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കും. 55w ഫാസ്റ്റ് വയർ, 50W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 4,600 mAh ബാറ്ററി യൂണിറ്റായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

കൂടുതൽ വായിക്കുക: ഹോണർ വി40 5ജി സ്മാർട്ട്ഫോൺ ജനുവരി 18ന് ലോഞ്ച് ചെയ്യുംകൂടുതൽ വായിക്കുക: ഹോണർ വി40 5ജി സ്മാർട്ട്ഫോൺ ജനുവരി 18ന് ലോഞ്ച് ചെയ്യും

Best Mobiles in India

English summary
Xiaomi Mi 11 smartphone with 108 MP camera will be launched in India soon. The device is powered by Snapdragon 888 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X