ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

|

ഷവോമി അടുത്തിടെയാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഷവോമി 12 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് മെയ് രണ്ടാം തീയതി മുതലാണ് വിൽപ്പനയ്ക്ക് എത്തുക. സോൺ, എംഐ വെബ്സൈറ്റ്, എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴിയാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിറ്റഴിക്കുക. ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്കായി പ്രത്യേക ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ എക്സ്ചേഞ്ച് പ്രോഗ്രാം വഴി ഡിസ്കൌണ്ടോടെ ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നതാണ് ഓഫർ. 20,000 രൂപ വരെയാണ് എക്സേഞ്ച് പ്രോഗ്രാം വഴി ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന് ലഭിക്കുന്ന ഡിസ്കൌണ്ട്. ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

20,000 രൂപ ഡിസ്കൌണ്ടിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം

20,000 രൂപ ഡിസ്കൌണ്ടിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം

ഷവോമിയുടെ സ്പെഷ്യൽ സെയിൽ വഴി 20,000 രൂപ ഡിസ്കൌണ്ടിൽ ഷവോമി 12 പ്രോ സ്വന്തമാക്കാൻ കഴിയും. ഷവോമി, റെഡ്മി ഉപയോക്താക്കൾക്ക് ഷവോമി അല്ലെങ്കിൽ റെഡ്മി നോട്ട് സീരീസ് സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ 20,000 രൂപയുടെ ഡിസ്കൌണ്ട് സ്വന്തമാക്കാൻ കഴിയും.

ഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാംഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം

എംഐ 10

എംഐ 10, എംഐ 10ടി, എംഐ 10ഐ, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ വാങ്ങുമ്പോഴും 20,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഷവോമി അവരുടെ വെബ്‌സൈറ്റിൽ എക്സേഞ്ച് ഓഫറിന് യോഗ്യതയുള്ള ഡിവൈസുകളും വിശദമായ എക്സ്ചേഞ്ച് വിലകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില

ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത് രണ്ട് വേരിയന്റുകളിലാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ബേസ് മോഡൽ വിപണിയിൽ എത്തുന്നത്. ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 62,999 രൂപയാണ് വില വരുന്നത്. 12 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡൽ വരുന്നത്. 66,999 രൂപയാണ് ഈ വേരിയന്റിന് വില വരുന്നത്. കൌച്ചർ ബ്ലൂ, നോയർ ബ്ലാക്ക്, ഒപേറ മൌവേ എന്നീ കളർ ഓപ്ഷനുകളിലാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?

ഷവോമി

മറ്റ് ഇ കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ വാങ്ങുമ്പോഴും ഡിസ്കൌണ്ട് ലഭിക്കും. 4,000 രൂപ വരെയാണ് ഇങ്ങനെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഡിസ്കൌണ്ട്. ഐസിഐസിഐ ബാങ്ക് കാർഡ് വഴിയോ അല്ലെങ്കിൽ ഈഎംഐ ആയി നടത്തുന്ന ഇടപാടുകൾക്ക് 6,000 രൂപയുടെ അധിക ഡിസ്കൌണ്ടും ലഭിക്കും.

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ

നിങ്ങൾ ഒരു ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ നല്ല ഓപ്ഷൻ തന്നെയാണ്. രണ്ടാം തലമുറ എൽടിപിഒ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 6.72 ഇഞ്ച് ഡബ്ല്യുക്യൂ എച്ച്ഡി പ്ലസ് (1440 x 3200 പിക്സൽസ്) ഇ5 അമോലെഡ് ഡിസ്‌പ്ലെയാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. കൂടാതെ 120 ഹെർട്സിന്റെ ഡൈനാമിക് റിഫ്രഷ് റേറ്റും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. കൂടാതെ, ഗെയിമിങിനായി ഒപ്റ്റിമൈസ് ചെയ്ത സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റും ഡിവൈസിൽ ലഭ്യമാണ്.

ഈ മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനിക്കാൻ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾഈ മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനിക്കാൻ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ

ട്രിപ്പിൾ ക്യാമറ

ഇമേജിങ്ങിനായി ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിക്കുന്നത്. ഒഐഎസ് സപ്പോർട്ട് ഉള്ള 50 മെഗാ പിക്സൽ കസ്റ്റം സോണി ഐഎംഎക്സ്707 പ്രൈമറി സെൻസറാണ് ഹൈലൈറ്റ്. 50 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, മറ്റൊരു 50 മെഗാ പിക്സൽ 2എക്സ് ടെലിഫോട്ടോ ലെൻസ് എന്നിവയും ഈ ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ ലഭ്യമാണ്.

സെൽഫി ക്യാമറ

32 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസറും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 120 വാട്ട് ഷവോമി ഹൈപ്പർചാർജ് ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 4,600 എംഎഎച്ച് ലി പോളിമർ ബാറ്ററിയും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾവൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Xiaomi has recently launched its flagship smartphone Xiaomi 12 Pro in India. Xiaomi's flagship device will go on sale on May 2nd. The Xiaomi 12 Pro smartphone will be available in India through Zone, MI website and MI Home stores. The company has also announced a special offer for users of Xiaomi and Redmi smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X