ഇന്ത്യ 5ജിയിലേക്ക്; ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് വേഗത

|

ഇന്ത്യയിൽ 5ജി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുന്നതിനുള്ള കാത്തിരിപ്പിലാണ് നമ്മളെല്ലാവരും. സ്പെക്ട്രം ലേലവും മറ്റും വൈകുന്ന സന്ദർഭത്തിൽ ഇനിയും 5ജിക്കായി കാത്തിരിക്കേണ്ട വരുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാലിപ്പോഴിതാ ശുഭ സൂചനകളാണ് ലഭിച്ചിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇന്ത്യയിൽ 5ജി പരീക്ഷിച്ച് തുടങ്ങിയിരിക്കുകയാണ്. 28 5ജി സെല്ലുകളാണ് പരീക്ഷിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഹ്ലാദ്‌നഗർ പ്രദേശത്താണ് പരീക്ഷണം നടന്നത്.

 

5ജി പരീക്ഷണം

കഴിഞ്ഞ ദിവസം നടന്ന 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് എന്ന പീക്ക് ഡൗൺലോഡ് വേഗതയാണ് ഉപയോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. പ്രഹ്ലാദ്‌നഗറിലെ 13 വ്യത്യസ്‌ത സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. 5ജി സെല്ലുകൾ ഏത് സേവന ദാതാവിൽ നിന്നുള്ളതാണ് എന്ന് വ്യക്തമല്ല. മിക്കവാറും ഇത് വോഡഫോൺ ഐഡിയയുടേത് ആയിരിക്കും. കാരണം ഇതിനകം തന്നെ വിഐ നഗരത്തിൽ 5ജി പരീക്ഷിക്കുന്നുണ്ട്.

300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

5ജി കവറേജ്

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് പ്രാദേശികവൽക്കരിച്ച 5ജി കവറേജ് നൽകുന്നതിന് 10 മീറ്റർ അല്ലെങ്കിൽ 15 മീറ്റർ ടവറുകളിൽ പോലും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സീറോ ഫൂട്ട്പ്രിന്റ് ഉള്ള സിംഗിൾ കോംപാക്റ്റ് സൈസ് ബോക്സുകളാണ് പരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നതെന്ന് ഡിഒടി ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു സ്വകാര്യ മൊബൈൽ സേവനദാതാവ് സ്ഥാപിച്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലെ 5ജി ടെസ്റ്റ് സൈറ്റിൽ നിന്നും ഫെബ്രുവരിയിൽ 4 ജിബിപിഎസ് പീക്ക് ഡൗൺലോഡ് വേഗത രേഖപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

5ജി സ്പെക്ട്രം ലേലം
 

5ജി സ്പെക്ട്രം ലേലം

5ജി സ്പെക്ട്രം ലേലം മിക്കവാറും ജൂലൈ പകുതിയോ ജൂലൈ അവസാനമോ നടക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 7.5 ലക്ഷം കോടി രൂപയാണ് ലേലത്തിനുള്ള സ്‌പെക്‌ട്രത്തിന്റെ മൂല്യമായി ട്രായ് കണക്കാക്കിയിരിക്കുന്നത്. കരുതൽ വിലയുടെ മൂല്യത്തിൽ നേരത്തെ പ്രഖ്യാപിച്ചിൽ നിന്നും കിഴിവ് നൽകിയിട്ടുണ്ട്. എങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർണയിച്ച പുതിയ മൂല്യത്തിലും ടെലിക്കോം കമ്പനികൾ സംതൃപ്തരല്ല. മറ്റ് രാജ്യങ്ങളിലെ സ്പെക്ട്രം തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൂടുതലാണ് എന്നാണ് കമ്പനികളുടെ പക്ഷം.

ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

ടെലിക്കോം

എല്ലാ ടെലിക്കോം കമ്പനികളും അവർക്ക് ആവശ്യമായ എല്ലാ സ്പെക്ട്രങ്ങളും സ്വന്തമാക്കുന്ന രീതിയിൽ വലിയ തോതിൽ സ്പെക്‌ട്രം ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. ലയനത്തിന് ശേഷം ഒരു രൂപ പോലും ലാഭം ഉണ്ടാക്കാത്തതിനാൽ വോഡഫോൺ ഐഡിയയ്ക്ക് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് വിഐ ധാരാളം പണം 5ജി സ്പെക്ട്രം വാങ്ങാനായി ചിലവഴിച്ചേക്കില്ല. നിക്ഷേപങ്ങൾ നേടിയെടുത്ത് പണം സ്വരൂപിക്കാൻ കമ്പനി ശ്രമിച്ചേക്കും.

ഇന്ത്യൻ ടെലിക്കോം

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ജിയോയും എയർടെല്ലും മാത്രമാണ് ലേലത്തിൽ വൻതോതിൽ പങ്കെടുക്കാൻ സാധ്യതയുള്ളത്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎല്ലിന് ചില 5ജി സ്പെക്ട്രം സർക്കാർ റിസർവ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്‌പെക്‌ട്രം ലേലത്തിന് മുന്നോടിയായി, ടെലികോം ഡിപ്പാർട്ട്‌മെന്റ് സ്വകാര്യ 5ജി നെറ്റ്‌വർക്കുകൾ നേടുന്നതിന് സംരംഭങ്ങളെ സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചിരുന്നു, എന്തായാലും വൈകാതെ തന്നെ ഇന്ത്യയിൽ 5ജി ലേലം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾഎസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

5ജി ടെസ്റ്റ്ബെഡ്

5ജി ടെസ്റ്റ്ബെഡ്

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5ജി ടെസ്റ്റ്ബെഡ് ലോഞ്ച് ചെയ്തിരുന്നു. ടെലികോം വ്യവസായത്തിനും ഈ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ, സൊല്യൂഷനുകൾ, പ്രോട്ടോടൈപ്പുകൾ എന്നിവ അടുത്ത തലമുറ സാങ്കേതികവിദ്യയായ 5ജിയിൽ വാലിഡേറ്റ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി 5ജി ടെസ്റ്റ്ബെഡ് ലോഞ്ച് ചെയ്തത്. ഐഐടി മദ്രാസിന്റെ നേതൃത്വത്തിലുള്ള എട്ട് സ്ഥാപനങ്ങൾ ചേർന്നാണ് 5ജി ടെസ്റ്റ്ബെഡ് വികസിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
The Department of Telecommunications has started testing 5G in India. 28 5G cells were tested. The experiment was conducted in Ahmedabad, Gujarat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X