അമ്മയ്ക്ക് സമ്മാനിക്കാൻ 5000 രൂപയിൽ താഴെയുള്ള അടിപൊളി സമ്മാനങ്ങൾ

|

അമ്മമാരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പ്രത്യേകിച്ചൊരു ദിനം ആവശ്യമാണോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ അത്തരം ചില ദിനങ്ങൾ ഇല്ലെങ്കിൽ ഉള്ളിലുള്ള സ്നേഹം പ്രകടമായി കാണിക്കാൻ മറന്ന് പോകുന്നവരാണ് നമ്മളിൽ പലരും. മാതൃദിനത്തിൽ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണ് അവർക്ക് സമ്മാനങ്ങൾ വാങ്ങി നൽകുന്നത്. ഈ മാതൃദിനത്തിൽ നിങ്ങളുടെ അമ്മമാർക്ക് സമ്മാനിക്കാൻ കഴിയുന്ന എതാനും "ടെക് ഗിഫ്റ്റുകളാണ്" ഇന്ന് പരിചയപ്പെടുത്തുന്നത്. ഉപയോഗപ്രദമായ എന്നാൽ വലിയ കോംപ്ലിക്കേഷനുകളില്ലാതെ ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇവയെല്ലാം. ഏതാനും ഗാഡ്ജറ്റുകളും അക്സസറികളുമാണ് ഈ ലിസ്റ്റിൽ ഉള്ളത്. അതും 5000 രൂപയിൽ താഴെ വില വരുന്ന അഫോഡബിൾ ക്യാറ്റഗറിയിൽ പെടുന്നവ. അമ്മയ്ക്ക് സമ്മാനിക്കാൻ 5000 രൂപയിൽ താഴെയുള്ള ഈ സമ്മാനങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

 

സ്മാർട്ട് വാച്ചുകൾ

സ്മാർട്ട് വാച്ചുകൾ

അമ്മമാർക്ക് ഉള്ള സമ്മാനം എന്നതിൽ ഉപരി അവരുടെ ആരോഗ്യപരമായ കാര്യങ്ങൾ മോണിറ്റർ ചെയ്യാനും നിയന്ത്രിക്കാനും സഹായിക്കുന്ന യൂസ്ഫുൾ ഗാഡ്ജറ്റുകളാണ് സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും. വിവിധ പ്രൈസ് റേഞ്ചുകളിൽ നിരവധി സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. 5,000 രൂപയിൽ താഴെ വില വരുന്ന നിരവധി സ്മാർട്ട് വാച്ചുകളും വിപണിയിൽ ഉണ്ട്.

ഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രംഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

വാച്ച്

4,999 രൂപ വില വരുന്ന റെഡ്മി വാച്ച് 2 ലൈറ്റ്, 4,499 രൂപ വില വരുന്ന റിയൽമി വാച്ച് 2 പ്രോ, 3,499 രൂപ വില വരുന്ന അമാസ്ഫിറ്റ് ബിപ് ലൈറ്റ്, 2,899 രൂപ വില വരുന്ന ഡിസോ ടെക്‌ലൈഫ് വാച്ച് എന്നിവയൊക്കെ നിങ്ങളുടെ അമ്മമാർക്ക് സമ്മാനിക്കാവുന്ന മികച്ച സ്മാർട്ട് വാച്ചുകളാണ്.

ടിഡബ്ല്യൂഎസ് ഇയർബഡ്സ്
 

ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ടിഡബ്ല്യൂഎസ് ഇയർബഡ്സ് നിങ്ങളുടെ അമ്മമാർക്ക് വാങ്ങി നൽകാൻ കഴിയുന്ന മറ്റൊരു മികച്ച അക്സസറിയാണ്. പാട്ട് കേൾക്കാനും ഹോട്ട്സ്റ്റാറിൽ സീരിയൽ കാണാനും അങ്ങനെ തുടങ്ങി വിവിധ കാര്യങ്ങൾക്ക് ടിഡബ്ല്യൂഎസ് ഇയർബഡ്സ് അമ്മമാർക്ക് ഉപയോഗപ്രദം ആകും. സ്മാർട്ട് വാച്ചുകളുടെ കാര്യം പറഞ്ഞത് പോലെ തന്നെ വിവിധ പ്രൈസ് റേഞ്ചുകളിൽ ടിഡബ്ല്യൂഎസ് ഇയർബഡ്സ് ലഭ്യമാണ്.

വിപിഎൻ യൂസേഴ്സ് സൂക്ഷിക്കുക; പുതിയ ഉത്തരവുമായി സർക്കാർ പിറകേയുണ്ട്വിപിഎൻ യൂസേഴ്സ് സൂക്ഷിക്കുക; പുതിയ ഉത്തരവുമായി സർക്കാർ പിറകേയുണ്ട്

ബഡ്

5,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഓപ്ഷനുകളും യൂസേഴ്സിന് ലഭിക്കുന്നു. 4,999 രൂപ വില വരുന്ന വൺപ്ലസ് ബഡ്സ് സെഡ്2, 5,990 രൂപ വില വരുന്ന ഓപ്പോ എൻകോ ഡബ്ല്യൂ51, 3,299 രൂപ വിലയുള്ള റിയൽമി ബഡ്സ് എയർ 2 എന്നിവയെല്ലാം ഈ ക്യാറ്റഗറിയിലെ ഏതാനും മികച്ച ഓപ്ഷനുകളാണ്.

ടിവി സ്റ്റിക്ക്

ടിവി സ്റ്റിക്ക്

അത്ര പ്രചാരം നേടിയിട്ടില്ലാത്ത എന്നാൽ വളരെ ഉപയോഗപ്രദമായ ഡിവൈസുകളിൽ ഒന്നാണ് സ്മാർട്ട് ടിവി സ്റ്റിക്കുകൾ. നിങ്ങളുടെ അമ്മയ്ക്ക് സമ്മാനമായി നൽകാവുന്ന മികച്ച ഓപ്ഷനുമാണ് ടിവി സ്റ്റിക്കുകൾ. ടിവി സ്റ്റിക്ക് ഉപയോഗിച്ച് അമ്മയുടെ പ്രിയപ്പെട്ട സിനിമകളും സീരിയലുകളും ഒക്കെ വളരെ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. വിപണിയിൽ ധാരാളം ഓപ്ഷനുകളും ലഭ്യമാണ്. 5,000 രൂപയിൽ താഴെ വില വരുന്ന മൂന്ന് ടിവി സ്റ്റിക്കുകൾ കൂടി പരിചയപ്പെടാം.

നഷ്ടമായ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കണ്ടെത്താൻ ഉള്ള എളുപ്പ വഴിനഷ്ടമായ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കണ്ടെത്താൻ ഉള്ള എളുപ്പ വഴി

അലക്‌സാ വോയ്‌സ് റിമോട്ട്

അലക്‌സാ വോയ്‌സ് റിമോട്ട് ഓപ്ഷൻ ഉള്ള ഫയർ ടിവി സ്റ്റിക്കാണ് ഇതിൽ ഒന്ന്. 3,499 രൂപ വിലയിലാണ് ഫയർ ടിവി സ്റ്റിക്ക് വിപണിയിൽ എത്തുന്നത്. എംഐ ടിവി സ്റ്റിക്കും റിയൽമി സ്മാർട്ട് ടിവി സ്റ്റിക്കുമാണ് മറ്റ് രണ്ട് മികച്ച ഓപ്ഷനുകൾ. എംഐ ടിവി സ്റ്റിക്കിനും റിയൽമി സ്മാർട്ട് ടിവി സ്റ്റിക്കിനും 2,799 രൂപയാണ് വില വരുന്നത്.

സ്മാർട്ട് സ്പീക്കർ

സ്മാർട്ട് സ്പീക്കർ

നിങ്ങൾക്ക് സെലക്റ്റ് ചെയ്യാവുന്ന മറ്റൊരു ഓപ്ഷനാണ് സ്മാർട്ട് സ്പീക്കറുകൾ. കുറച്ച് വർഷങ്ങളായി സ്മാർട്ട് സ്പീക്കറുകൾ പ്രചാരത്തിലുണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് പ്രചാരം കൂടിയതോടെ സ്മാർട്ട് സ്പീക്കർ പോലെയുള്ള ഗാഡ്ജറ്റുകളുടെ ഉപയോഗം കൂടുതൽ എളുപ്പമായി മാറിയിട്ടുണ്ട്. ഒരു എൻട്രി ലെവൽ ഫോണിന്റെ പകുതിയിൽ താഴെ വിലയിൽ സ്മാർട്ട് സ്പീക്കർ വാങ്ങാൻ കഴിയും. 5000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട് സ്പീക്കറുകൾ വിപണിയിൽ ഉണ്ട്.

250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

സ്മാർട്ട് ഹോം ഡിവൈസുകൾ

ശബ്ദത്തിലൂടെ തന്നെ വീട്ടിലെ സ്മാർട്ട് ഹോം ഡിവൈസുകൾ മാനേജ് ചെയ്യാൻ കഴിയുന്ന സ്മാർട്ട് സ്പീക്കറുകൾ അമ്മമാ‍ർക്ക് വാങ്ങി നൽകാവുന്ന മികച്ച സമ്മാനങ്ങളിൽ ഒന്നാണ്. ആമസോണിന്റെ 4th ജെൻ എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കറിന് 2,949 രൂപയാണ് വില വരുന്നത്. മറുവശത്ത്, രണ്ടാം തലമുറ ഗൂഗിൾ നെസ്റ്റ് മിനിയ്ക്ക് 2,499 രൂപയും വില വരും.

ബെഡ്സൈഡ് സ്മാർട്ട് ലാമ്പ്

ബെഡ്സൈഡ് സ്മാർട്ട് ലാമ്പ്

കി‌ടന്ന് കഴിഞ്ഞാൽ പിന്നെ എഴുന്നേൽക്കുന്നതും ലൈറ്റ് ഓഫ് ചെയ്യുന്നതും ഒക്കെ അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ഉപയോ​ഗപ്രദമാകുന്ന സ്മാ‍‍ർട്ട് ഡിവൈസുകളാണ് ബെഡ്സൈഡ് സ്മാർട്ട് ലാമ്പുകൾ. ഇവ ബെഡ്‌സൈഡ് ടേബിളിൽ സൂക്ഷിക്കാനും ആപ്പുകളും വോയ്‌സ് കമാൻഡുകളും ഉപയോഗിച്ച് നിയന്ത്രിക്കാനും കഴിയും. ഷവോമിയിൽ നിന്നുള്ള മികച്ച രണ്ട് ഓപ്ഷനുകളാണ് എംഐ സ്മാ‍‍‍‍ർട്ട് ബെഡ്സൈഡ് ലാമ്പ് 2, എംഐ സ്മാ‍ർട്ട് എൽഇഡി ഡെസ്ക് ലാമ്പ് 1എസ് എന്നിവ. 2,799 രൂപയാണ് ഇവയ്ക്ക് വില വരുന്നത്. ഈ ലാമ്പുകൾ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകും, കൂടാതെ കൂൾ ബ്ലൂ, വാം സെറ്റിങ്സുകളും യൂസേഴ്സിന് ലഭിക്കും.

വാട്സ്ആപ്പിൽ ഇനി രണ്ട് ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാംവാട്സ്ആപ്പിൽ ഇനി രണ്ട് ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാം

Best Mobiles in India

English summary
Today we introduce you to some of the "tech gifts" you can give your moms on this Mother's Day. All of these are useful but can be used without major complications. The list includes a few gadgets and accessories. It also falls into the affordable category of less than Rs 5,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X