മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിൽ 24 ശതമാനം കുറവ്

|

ടെലിക്കോം ഓപ്പറേറ്റർമാർ നൽകുന്ന സേവനങ്ങളിൽ ഉപയോക്താക്കൾ തൃപ്തരാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിൽ 2019 ഒക്ടോബർ മാസം 24 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രായ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആളുകൾ എംഎൻപി സേവനങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിലൂടെ അവരവരുടെ നെറ്റ്വർക്കുകളിൽ സന്തുഷ്ടരാണ് ഉപയോക്താക്കൾ എന്നാണ് വ്യക്തമാവുന്നത്.

നെറ്റ്വർക്ക് ഓപ്പറേറ്റർമാർ

നെറ്റ്വർക്ക് ഓപ്പറേറ്റർമാർ നൽകുന്ന സേവനങ്ങളിൽ തൃപ്തരല്ലാത്ത ഉപയോക്താക്കൾ തങ്ങളുടെ നമ്പർ മാറാതെ നെറ്റ്വർക്ക് മാറാൻ ഉപയോഗിക്കുന്ന സേവനമാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി. 2019 ഒക്ടോബർ മാസം 24 ശതമാനത്തിന്റെ കുറവാണ് മുൻ മാസത്തെ ആശ്രയിച്ച് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ 5.4 ദശലക്ഷം ഉപയോക്താക്കൾ എംഎൻപി സേവനങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിൽ ഓക്ടോബർ മാസം അത് 4.1 ദശലക്ഷം ആളുകളായി കുറഞ്ഞു.

ടെലിക്കോം കമ്പനികൾ

ടെലിക്കോം കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് മുമ്പുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിരക്ക് വർദ്ധനയ്ക്ക് ശേഷം കമ്പനികൾ അവതരിപ്പിച്ച പ്ലാനുകൾ ഉപയോക്താക്കളിൽ എങ്ങനെയുള്ള പ്രതികരണമാണഅ ഉണ്ടാക്കിയത് എന്ന് തിരിച്ചറിയാൻ ഈ കണക്കുകളിലൂടെ സാധിക്കില്ല. ഇപ്പോൾ വിപണിയിലെ അവസ്ഥ മനസിലാക്കാനും ഈ കണക്കുകൾ കൊണ്ട് സാധിക്കില്ല. എന്തായാലും ട്രായ് യുടെ കണക്കുകൾ പ്രകാരം ഒക്ടോബർ മാസം ഭാരതി എയർടെല്ലിന് 0.1 ദശലക്ഷം ഉപയോക്താക്കളെയും വോഡാഫോൺ ഐഡിയയ്ക്ക് 0.2 ദശലക്ഷം ഉപയോക്താക്കളെയുമാണ് നഷ്ടമായത്.

കൂടുതൽ വായിക്കുക: അൺലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾകൂടുതൽ വായിക്കുക: അൺലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

റിലയൻസ് ജിയോ

കണക്കുകൾ അനുസരിച്ച് റിലയൻസ് ജിയോയ്ക്ക് നേട്ടങ്ങളുടെ മാസമായിരുന്നു ഒക്ടോബർ. 9.1 ദശലക്ഷം ഉപഭോക്താക്കളെയാണ് ജിയോ നെറ്റ്വർക്കിലേക്ക് ലഭിച്ചത്. ചേർത്തു. ജിയോഫോണിന് വൻ ഓഫറുകൾ നൽകിയും മറ്റും ജിയോ വിപണിയിൽ ശക്തമായി നിലയുറപ്പിച്ച മാസമാണ് ഓക്ടോബർ. അതുകൊണ്ട് തന്നെയാണ് സെപ്റ്റംബറിൽ 7 ദശലക്ഷം ഉപയോക്താക്കൾ എത്തിയ നെറ്റ്വർക്കിലേക്ക് ഒക്ടോബറിൽ 2.1 ദശലക്ഷം ഉപയോക്താക്കൾ അധികം എത്തിയത്. ഈ വർദ്ധന പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നുവെന്നും ഗ്രാമീണ മേഖലകളിൽ പ്രത്യേകിച്ചും പ്രതീക്ഷയ്ക്കൊത്ത് കമ്പനി ഉയർന്നില്ലെന്നും ഒരു ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകൾ നൽകുമ്പോൾ ജിയോ ഐയുസി ചാർജ്ജ് ആയി മിനുറ്റിന് 6 പൈസ ഈടാക്കാൻ തുടങ്ങിയതിന് ശേഷം വന്ന കണക്കുകളിലും ജിയോ നേട്ടം വർദ്ധിപ്പിച്ചു എന്നത് കമ്പനിയെ സംബന്ധിച്ച് നല്ല കാര്യമാണ്. മറ്റൊരു വശത്ത് മൊത്തം വയർലെസ് നെറ്റ്വർക്ക് വരിക്കാരുടെ എണ്ണം (2 ജി, 3 ജി, 4 ജി) 2019 സെപ്റ്റംബർ അവസാനം 1,173.75 ദശലക്ഷം ആയിരുന്നത് ഒക്ടോബർ അവസാനത്തോടെ 1,183.40 ദശലക്ഷമായി ഉയർന്നു. അതുവഴി പ്രതിമാസ വളർച്ചാ നിരക്ക് 0.82 ശതമാനം രേഖപ്പെടുത്തിയതായി ട്രായ് വ്യക്തമാക്കി.

താരിഫ്

എല്ലാ കമ്പനികളും ഉപയോക്താവിൽ നിന്നുള്ള വരുമാനത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി താരിഫ് വർദ്ധിപ്പിച്ചത് ഡിസംബർ ആദ്യവാരമാണ്. അതുകൊണ്ട് തന്നെ ഈ വർഷം ഉപയോക്താക്കളെ ആകർഷിക്കാൻ കമ്പനികൾക്ക് പ്രയാസം നേരിടേണ്ടി വരുമെന്നെന്ന് ഉറപ്പാണ്. വോഡഫോൺ-ഐഡിയയ്ക്ക് ഇതുവരെ 36.3 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. ഈ ഡാറ്റ പുറത്ത് വിട്ടത് ട്രായ് അല്ല. മറിച്ച് കമ്പനി തന്നെയാണ്. നിലവിലുള്ള ആക്ടീവ് ഉപയോക്താക്കളുടെ കണക്ക് എടുത്താണ് കമ്പനി നഷ്ടമായ ഉപയോക്താക്കളുടെ കണക്ക് പുറത്ത് വിട്ടത്.

കൂടുതൽ വായിക്കുക: വോ വൈഫൈ മുതൽ 5ജി വരെ; 2020ലെ ടെലിക്കോം വിപണികൂടുതൽ വായിക്കുക: വോ വൈഫൈ മുതൽ 5ജി വരെ; 2020ലെ ടെലിക്കോം വിപണി

Best Mobiles in India

Read more about:
English summary
It seems that subscribers are really happy with their telecom operators, as they are not porting their mobile number now. The mobile number portability has dipped by 24 percent in October 2019, reports Economic Times.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X