യൂട്യൂബ് ഐഫോണ്‍ എക്‌സിന് വേണ്ടി ഫുള്‍ സ്‌ക്രീന്‍ വീഡിയോ സപ്പോര്‍ട്ട് ചെയ്യും

Posted By: Archana V

ആപ്പിളിന്റെ ഐഫോണ്‍ എക്‌സ് യഥാര്‍ത്ഥത്തില്‍ ലോകത്തെ ഞെട്ടിച്ചില്ല. ബെസെല്‍ലെസ്സ് ഡിസൈന്റെ പുതുമ നഷ്ടപ്പെട്ടതിനാല്‍ ഐഫോണ്‍ എക്‌സില്‍ പുതിയ സവിശേഷതകള്‍ ഏറെ ഇല്ല എന്നു പറയാം. അതേസമയം ആപ്പിളിന്റെ പുതിയ ഐഫോണിന്റെ ആവശ്യകതയും ജനപ്രീതിയും പുതിയ തലത്തിലേക്കെത്തി.

യൂട്യൂബ്  ഐഫോണ്‍ എക്‌സിന് വേണ്ടി  ഫുള്‍ സ്‌ക്രീന്‍ വീഡിയോ സപ്പോര്‍ട്ട്

റിലയന്‍സ് പ്രവര്‍ത്തനം നിര്‍ത്തുന്നു: വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ നേടാം!


അത്ര പൂര്‍ണത അവകാശപ്പെടാനില്ലെങ്കിലും ചില കുറവുകള്‍ ഉണ്ട് എങ്കിലും പ്രകടനം മോശമല്ലാത്തതിനാല്‍ ഐഫോണ്‍ എക്‌സ് സ്വന്തമാക്കാന്‍ സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ തയ്യാറാകുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോം ബട്ടണും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇല്ല

ഹോംബട്ടണ്‍ , 3.5എംഎം ഹെഡ്‌ഫോണ്‍ജാക്ക്, ഫിംഗര്‍പ്രിന്റ സ്‌കാനര്‍ എന്നിവ പുതിയ ഐഫോണില്‍ ഇല്ല . അതേസമയം മനോഹരമായ സ്‌ക്രീനില്‍ അനാവശ്യമായ ഒരു ബ്ലാക് ബാര്‍ കാണാനുണ്ട്.ഈ ബ്ലാക് ബാര്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ് .

ഇത് വീഡിയോ കാണുന്നതിനും ഗെയിമിങ്ങ് റീഡിങ് എന്നിവയ്ക്കും തടസ്സമാകുന്നുണ്ട് . എന്നാല്‍ വരും ദിവസങ്ങളില്‍ ആപ്പ് ഡെവലപ്പര്‍മാര്‍ ഇതിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

ഐഫോണ്‍ എക്‌സ് സ്‌ക്രീനിലെ ബ്ലക് ബാറിന്റെ പ്രഭാവം കുറയ്ക്കാന്‍ ഡെവലപ്പര്‍മാര്‍ സാവധാനം ആപ്പിന്റെ ഇന്റര്‍ഫെയ്‌സില്‍ മാറ്റം വരുത്താന്‍ അപ്‌ഗ്രേഡ് ലഭ്യമാക്കി തുടങ്ങുമെന്നാണ് കരുതുന്നത്.

യുട്യൂബ് 19.5: 9 ആസ്‌പെക്ട് റേഷ്യോ സപ്പോര്‍ട്ട് ചെയ്യും

ഐഫോണ്‍ എക്‌സിനായി അപ്‌ഡേറ്റ് അവതരിപ്പിച്ച ആദ്യ ആപ് യുട്യൂബ് ആണെന്നാണ് കരുതുന്നത്. പുതിയ ഐഫോണ്‍ എക്‌സില്‍ ഫുള്‍ സ്‌ക്രീന്‍ മോഡില്‍ വീഡിയോ സ്ട്രീം ചെയ്യാന്‍ യുട്യൂബ് പുതിയ അപഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്..

ഐഫോണ്‍എക്‌സിന്റെ 19.5:9 എന്ന സാമ്പ്രദായികമല്ലാത്ത ആസ്‌പെക്ട് റേഷ്യോ സപ്പോര്‍ട്ട് ചെയ്യുന്നതാണ് യൂട്യൂബിന്റെ പുതിയ അപ്‌ഡേറ്റ്.

'ഐഫോണ്‍എക്‌സ് സപ്പോര്‍ട്ട് ചെയ്യും, പുതിയ വേര്‍ഷന്‍ 12.43 യില്‍ ഫുള്‍സ്‌ക്രീനില്‍ ' പിഞ്ച് ടു സൂം' ഉള്‍പ്പെടുത്തിയിട്ടുണ്ട്' ആപ്പ് സ്റ്റോറിന്റെ യുട്യൂബ് പേജില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

വിന്‍ഡോസ് 10ല്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ എടുക്കാന്‍ എളുപ്പ വഴി!

ഫുള്‍സ്‌ക്രീനില്‍ വീഡിയോ സൂം ചെയ്ത് കാണാം

വീഡിയോ സൂം ചെയ്താല്‍ ഐഫോണ്‍ എക്‌സില്‍ ഫുള്‍ സ്‌ക്രീന്‍ മോഡില്‍ കാണാം . എന്നാല്‍ അപ്പോഴും ഏറ്റവും മുകളിലായുള്ള ബ്ലാക് ബാര്‍ വീഡിയോയുടെ ചില ഭാഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കും.

ഐഫോണ്‍ എക്‌സ് ഡിസ്‌പ്ലൈയുടെ പുതിയ ആസ്‌പെക്ട് റേഷ്യോ സപ്പോര്‍ട്ട് ചെയ്യാന്‍ കൂടുതല്‍ ആപ്പ് ഡെവലപ്പര്‍മാര്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. 5.8 ഇഞ്ച് എഡ്ജ്-ടു-എഡ്ജ് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഡിവൈസിലേത്. മുന്‍ വശത്ത് ഡിസ്‌പ്ലെയ്ക്ക് മുകളിലായാണ് സെന്‍സറിനും ക്യാമറയ്ക്കമായുള്ള കട്ട്ഔട്ട്.

ഷവോമി റെഡ്മി 5 ഉം 5 പ്ലസും സിംഗിള്‍സ് ഡെ സെയില്‍സിന് മുമ്പ് പുറത്തിറക്കിയേക്കും

ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഐഫോണ്‍

ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും വില കൂടിയ ഐഫോണ്‍ ആണ് ഐഫോണ്‍ എക്‌സ്. ഫേസ്‌ഐഡി എന്നറിയപ്പെടുന്ന ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ടെക്‌നോളജിയുടെ പിന്തുണയുള്ള ടച്ച്‌ഐഡി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് ഇതിലുള്ളത്. വയര്‍ലെസ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിവൈസിന്റെ പിന്‍വശത്ത് ഗ്ലാസ്സ് ബോഡിയാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഐഫോണ്‍ എക്‌സിന്റെ പ്രാരംഭ വില 89,000 രൂപ മുതലാണെങ്കിലും ആമസോണും ഫ്‌ളിപ്കാര്‍ട്ടും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ട്. സിറ്റിബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഐഫോണ്‍ എക്‌സ് വാങ്ങുമ്പോള്‍ 10,000 രൂപ മടക്കി നല്‍കും. ഇതിന് പുറമെ ആമസോണ്‍ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് 70 ശതമാനം ബൈബാക് ഗ്യാരന്റി നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
YouTube now supports full screen videos for iPhone X

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot