വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേരെ ചേർക്കാം

|

വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയില്ല എന്നതായിരുന്നു. എന്നാലിപ്പോഴിതാ ഈ പരാതി പരിഹരിക്കുകയാണ് കമ്പനി. ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ് പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്.

ബീറ്റ പതിപ്പ്
 

വാട്സ്ആപ്പ് ഗ്രപ്പ് കോളിങ് സവിശേഷതയിൽ മാറ്റങ്ങൾ വരുത്തിയേക്കും എന്ന റിപ്പോർട്ടുകൾ വന്ന് ദിവസങ്ങൾക്കകം തന്നെ കമ്പനി ബീറ്റ പതിപ്പ് പുറത്തിറക്കിയെന്നത് അതിശയകരമാണ്. വാട്സ്ആപ്പിന്റെ ഗ്രൂപ്പ് കോളിങിൽ എട്ടുപേരെ ചേർക്കാവുന്ന സവിശേഷതയുമായി ഐഒഎസ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ബീറ്റ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. സ്ഥിരമായ പതിപ്പുകളിലേക്കും ഇത് വൈകാതെ ഉൾപ്പെടുത്തും.

കൂടുതൽ വായിക്കുക: സൂം വീഡിയോ കോളിങ് സേവനം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ

ആൻഡ്രോയിഡ് ബീറ്റ

വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.20.132, ഐഒഎസ് ബീറ്റ ആപ്പ് പതിപ്പ് 2.20.50.25 എന്നിവയിലാണ് ഗ്രൂപ്പ് കോളിങിന്റെ പുതിയ സവിശേഷത കൊണ്ടുവന്നിരിക്കു്നതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകളെ ഒരേ സമയം ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കുന്ന വിധത്തിൽ തങ്ങളുടെ ആപ്പിനെ അപ്ഡേറ്റ് ചെയ്തുകൊണ്ട് സൂം, ഗൂഗിൾ മീറ്റ് പോലുള്ള മറ്റ് വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളെ പിന്നിലാക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്.

സൂം, ഗൂഗിൾ മീറ്റ് എന്നിവയെ നേരിടാൻ വാട്സ്ആപ്പ്

സൂം, ഗൂഗിൾ മീറ്റ് എന്നിവയെ നേരിടാൻ വാട്സ്ആപ്പ്

2018 അവസാനത്തോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വോയ്‌സ് / വീഡിയോ കോളിംഗ് സവിശേഷത പുറത്തിറക്കിയത്. ഈ സവിശേഷതയിൽ നാല് ആളുകളെ മാത്രമേ ഒരു കോളിൽ ഉൾപ്പെടുത്താൻ സാധിച്ചിരുന്നുള്ളു. ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകൾ ധാരാളമായി വീഡിയോ കോളിങ് ഉപയോഗിക്കുന്നുണ്ട്. ഈ അവസരത്തിൽ സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്ലിക്കേഷനുകളുടെ ഉപയോഗം വൻ തോതിൽ വർദ്ധിച്ചു.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെ

ഗ്രൂപ്പ് വീഡിയോ
 

ഗ്രൂപ്പ് വീഡിയോ കോളിളോ വോയ്‌സ് കോളിളോ എട്ട്പേർക്ക് വരെ ഒരേ സമയം പങ്കെടുക്കാവുന്ന വിധത്തിലാണ് പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് പുറത്തിറക്കിയിട്ടുള്ളത്. മുകളിൽ പറഞ്ഞത് പോലെവാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.20.132 ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ സവിശേഷത ലഭിക്കും. അതേസമയം iOS ഉപയോക്താക്കൾ ബീറ്റ പതിപ്പ്- 2.20.50.25 സ്വന്തമാക്കിയാൽ ഈ സവിശേഷത ഉപയോഗിക്കാം.

വർക്ക് ഫ്രം

മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്. ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴി നടത്തുന്ന അവസരത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളാണ് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാട്സ്ആപ്പ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല.

സ്വാകാര്യ ആവശ്യം

സ്വാകാര്യ ആവശ്യത്തിനായി പോലും നാല് പേരെ മാത്രം ഉൾപ്പെടുത്താവുന്ന വീഡിയോ കോളിങ് സംവിധാനം പര്യാപ്തമല്ല. ഇത് തിരിച്ചറിഞ്ഞാണ് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നത്. അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഈ സവിശേഷത ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഗ്രൂപ്പ് കോളുകൾ എളുപ്പമാക്കാൻ ഗ്രൂപ്പ് കോളിനായി പ്രത്യേക ബട്ടനും വാട്സ്ആപ്പ് നൽകിയിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp is adding support for more than four participants in a group call. The latest beta versions of WhatsApp for both Android and iOS are allowing up to eight participants in a single group call- be it a voice or video call. The Facebook-owned company was spotted testing the feature very recently and it is surprising to see the rollout happening this fast. That said, WhatsApp is adding the feature to only beta versions now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X