അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്

|

ബഹിരാകാശത്തേക്ക് ആദ്യമായി ലാപ്‌ടോപ്പ് അയച്ച കമ്പനികളിലൊന്നാണ് അസൂസ്. അസൂസ് അവരുടെ ആദ്യത്തെ ലാപ്‌ടോപ്പായ P6300 ബഹിരാകാശത്തേക്ക് അയച്ചിട്ട് 25 വർഷമായി. ഈ ചരിത്ര നിമിഷത്തിന്റെ ഓർമ്മയ്ക്കായി കമ്പനി ഒരു പ്രത്യേക "സ്‌പേസ്-ഇൻസ്പയേഡ്" ലാപ്‌ടോപ്പ് പുറത്തിറക്കി. അതാണ് അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ.

 

Rating:
4.5/5

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ

മേന്മകൾ

• മികച്ച റസലൂഷനുള്ള ഒലെഡ് സ്‌ക്രീൻ

• യൂണിക്ക്

• വ്യക്തവും ഉച്ചത്തിലുള്ളതുമായ സ്പീക്കറുകൾ

പോരായ്മകൾ

• ഡെഡിക്കേറ്റഡ് ജിപിയു ഇല്ല

• 720p വെബ് ക്യാമറ

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ ബേസ് മോഡൽ നിങ്ങൾക്ക് 114,990 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്റൽ കോർ i9-12900Hന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിന്റെ ഹൈ-എൻഡ് മോഡലിന് 169,990 രൂപയാണ് വില. ഗിസ്ബോട്ട് ടീം അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ ടോപ്പ്-ടയർ മോഡലാണ് റിവ്യൂ ചെയ്യുന്നത്.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: സവിശേഷതകൾ

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: സവിശേഷതകൾ

• സിപിയു: ഇന്റൽ കോർ i9-12900H

• ഡിസ്പ്ലേ: 14-ഇഞ്ച് ഐപിഎസ് എൽസിഡി 2880 x 1800p, 90Hz

• ജിപിയു: ഇന്റൽ ഐറിസ് Xᵉ

• മെമ്മറി: 32ജിബി DDR5 4800MHz

• സ്റ്റോറേജ്: 1ടിബി NVMe PCIe Gen4

• ബാറ്ററി: 63WHr

• ഒഎസ്: മൈക്രോസോഫ്റ്റ് വിൻഡോസ് 11 64-ബിറ്റ്

റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസുംറിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഡിസൈൻ
 

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഡിസൈൻ

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷന്റെ ഡിസൈൻ ആകർഷകമാണ്. ഒന്നിലധികം സ്പേസുമായി ബന്ധപ്പെട്ട ഡിസൈൻ ഘടകങ്ങൾ ലാപ്ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ ഏറ്റവും മികച്ചത്. കീബോർഡിലും പാം റെസ്റ്റിന് ചുറ്റുമായി കുറച്ച് ബഹിരാകാശവുമായി ബന്ധപ്പെട്ട ഡിസൈൻ ഘടകങ്ങൾ ഉണ്ട്. പുറകിൽ പോലും ബഹിരാകാശവും ശാസ്ത്രവുമായി ബന്ധമുള്ള രീതിയിലുള്ള ഡിസൈനാണ് ഉള്ളത്. അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഒരു ലാപ്‌ടോപ്പാണ്. 1.4 കിലോ ഭാരം മാത്രമുള്ളതിനാൽ അത് കൊണ്ടു നടക്കാൻ എളുപ്പമാണ്.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഡിസ്പ്ലേ

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഡിസ്പ്ലേ

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷന് 2.8K റെസല്യൂഷനോടുകൂടിയ 14 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയുണ്ട് (2880 x 1800p). 90Hz റിഫ്രഷ് റേറ്റും 16:10 അസ്പാക്ട് റേഷിയോവും ഉള്ള പാനലാണിത്. വെസ സർട്ടിഫൈഡ് ഡിസ്‌പ്ലേ എച്ച്ഡിആർ ട്രൂ ബ്ലാക്ക് 500നൊപ്പം 550നിറ്റ്സ് വരെ ഹൈ ബ്രൈറ്റ്നസും നൽകുന്നു. കണ്ടന്റ് ഉപഭോഗത്തിന് പുറമേ ഡിസ്‌പ്ലേ കളർ കറക്ട് ഉള്ളതാണ്. ഗെയിമിംഗിനുള്ള മികച്ച ഡിസ്പ്ലേയാണെങ്കിലും ഡെഡിക്കേറ്റഡ് ജിപിയുവിന്റെ അഭാവം ഈ ലാപ്ടോപ്പിനെ ഗെയിമിങിന് അനുയോജ്യമല്ലാതാക്കുന്നു.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: കീബോർഡും ട്രാക്ക്പാഡും

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: കീബോർഡും ട്രാക്ക്പാഡും

സ്പേസ്-തീം പെയിന്റിന് പുറമേ അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷനിലെ കീബോർഡ് ദൈനംദിന ഉപയോഗത്തിന് മികച്ചതാണ്. കീകൾ ക്ലിക്കിയാണ്. 1.4 എംഎം കീ ട്രാവൽ നൽകുന്നു. ബാക്ക്ലൈറ്റിങ് സപ്പോർട്ടും ഇതിലുണ്ട്. സമർപ്പിത ഫിസിക്കൽ നമ്പർ-പാഡ് ഇല്ലെങ്കിലും, ആവശ്യമുള്ളപ്പോൾ ട്രാക്ക്പാഡ് ഒരു ഡിജിറ്റൽ നമ്പർ-പാഡ് ആയി മാറുന്നു. ലാപ്ടോപ്പിൽ ഗ്ലാസ് ട്രാക്ക്പാഡ് ഉണ്ട്, അത് വിരലിന്റെ ചലനം കൃത്യമായി ട്രാക്ക് ചെയ്യുന്നു, ജോലികൾ ചെയ്യുമ്പോൾ എക്സ്റ്റേണൽ മൌസ് ഉപയോഗിക്കുന്നതായിക്കും നല്ലത്.

റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഓഡിയോയും ക്യാമറയും

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഓഡിയോയും ക്യാമറയും

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷന് സ്റ്റീരിയോ സ്പീക്കർ സെറ്റപ്പുണ്ട്. വിൻഡോസ് ലാപ്‌ടോപ്പിൽ വച്ച് ഏറ്റവും ഉച്ചത്തിലുള്ള സ്പീക്കറുകളിലൊന്നാണ് ഇവ. റിവ്യൂവിലെ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും സ്പീക്കറുകൾക്ക് ഉണ്ട്. ഇത് ഓഡിയോ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ ലാപ്ടോപ്പിൽ 720p വെബ് ക്യാമറയാണ് ഉള്ളത്. ഒന്നര ലക്ഷത്തിന് മുകളിൽ വിലയുണ്ടായിട്ടും ഇത്തരമൊരു വെബ് ക്യാമറ മോശം തന്നെയാണ്.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: പെർഫോമൻസ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: പെർഫോമൻസ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത 14 ഇഞ്ച് കനം കുറഞ്ഞ ലാപ്‌ടോപ്പായിട്ടും മിക്കവാറും 25W ടിഡിപി ഉള്ള ഇന്റലിൽ നിന്നുള്ള യു സീരീസ് അല്ലെങ്കിൽ പി സീരീസ് പ്രോസസറാണ് ഉപയോഗിക്കുന്നതിന് പകരം 45W TDP ഉള്ള ശക്തമായ ഗെയിമിംഗ്-ക്ലാസ് സിപിയു ആയ ഇന്റർ കോർ i9-12900H ഉപയോഗിക്കുന്നു. 1ടിബി PCIe Gen4 എസ്എസ്ഡി ഉള്ള 32ജിബി DDR5 മെമ്മറിയുമായിട്ടാണ് ഇത് വരുന്നത്. ലാപ്‌ടോപ്പിന് ഒരു സമർപ്പിത ജിപിയു ഇല്ല എന്നത് പോരായ്മയാണ്.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: സിപിയു പെർഫോമൻസ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: സിപിയു പെർഫോമൻസ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ സിംഗിൾ-കോർ ഗീക്ക്ബെഞ്ച് 5 സിപിയു പെർഫോമൻസിൽ 1684 പോയിന്റും മൾട്ടി-കോർ ഗീക്ക്ബെഞ്ച് 5 സിപിയു പെർഫോമൻസിൽ 11292 പോയിന്റും പോസ്‌റ്റ് ചെയ്‌തു. സിനിബെഞ്ച് ആർ23ൽ, ലാപ്‌ടോപ്പ് സിംഗിൾ-കോർ ടെസ്റ്റിൽ 1700 പോയിന്റുകളും മൾട്ടി-കോർ സിപിയു ടെസ്റ്റിൽ 9630 പോയിന്റുകളും പോസ്‌റ്റ് ചെയ്‌തു. സിപിയു-ഇസെഡ് ടെസ്റ്റിൽ, അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ സിംഗിൾ-ത്രെഡ് സിപിയു ടെസ്റ്റിൽ 687.5 പോയിന്റും മൾട്ടി-ത്രെഡ് സിപിയു ടെസ്റ്റിൽ 6537.3 പോയിന്റും പോസ്‌റ്റ് ചെയ്‌തു. ലാപ്ടോപ്പിന്റെ സിംഗിൾ-കോർ പെർഫോമൻസ്, അതേ ഇന്റൽ കോർ i9-12900H ഉള്ള വിലകൂടിയ ഗെയിമിങ് ലാപ്‌ടോപ്പുകൾക്ക് തുല്യമാണ്. എന്നാൽ, മൾട്ടി-കോർ പ്രകടനം മന്ദഗതിയിലാണ്.

എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: പിസിമാർക്ക് 10 പെർഫോമൻസ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: പിസിമാർക്ക് 10 പെർഫോമൻസ്

പിസിമാർക്ക് 10ൽ അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ മൊത്തം 6042 പോയിന്റുകൾ പോസ്‌റ്റ് ചെയ്‌തു. എസൻഷ്യൽസിൽ 11070 പോയിന്റും ഉൽപ്പാദനക്ഷമതയിൽ 7460 പോയിന്റും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റ് പരിശോധനയിൽ 7249 പോയിന്റും ഈ ഡിവൈസ് സ്കോർ ചെയ്തു. ലാപ്ടോപ്പിന് വീഡിയോ എഡിറ്റിങ്, വീഡിയോ റെൻഡറിങ് തുടങ്ങിയ ജോലികൾ ഒരു പ്രശ്‌നവുമില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഈ സ്‌കോറുകൾ സൂചിപ്പിക്കുന്നു.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ജിപിയു പെർഫോമൻസ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ജിപിയു പെർഫോമൻസ്

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ ഞങ്ങൾ സൂപ്പർപോസിഷൻ ബെഞ്ച്മാർക്കിൽ പ്രവർത്തിപ്പിച്ചു. മീഡിയം ഗ്രാഫിക്സ് സെറ്റിങ്സ് ഉള്ള 1080p റെസല്യൂഷനിൽ ലാപ്ടോപ്പ് ശരാശരി 23.50 എഫ്പിഎസ് നൽകുന്നു. അതുപോലെ, 720p കുറഞ്ഞ ഗ്രാഫിക്സ് സെറ്റിങ്സിൽ ലാപ്‌ടോപ്പ് ശരാശരി 49.53 എഫ്പിഎസ് പോസ്റ്റുചെയ്‌തു. ഇത് അനുസരിച്ച്, നിങ്ങൾക്ക് അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷനിൽ 720p (കുറഞ്ഞ) റെസല്യൂഷനിൽ ഗെയിമുകൾ കളിക്കാനും ഏകദേശം 50fps നേടാനും കഴിയും.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഈ ലാപ്ടോപ്പ് വാങ്ങണോ

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ: ഈ ലാപ്ടോപ്പ് വാങ്ങണോ

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ പ്രധാനമായും സവിശേഷമായ ഒരു ലാപ്‌ടോപ്പ് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ലാപ്‌ടോപ്പ് മികച്ച സിപിയു പ്രകടനവും നൽകുന്നു. സിപിയു-ബൗണ്ട് ടാസ്‌ക്കുകൾക്കായി ഉപയോഗിക്കുമ്പോൾ മികച്ച പെർഫോമൻസ് നൽകുന്നുണ്ട്. ഒരു ഡെഡിക്കേറ്റഡ് ജിപിയു ഇല്ലാത്തതിനാൽ ഈ ലാപ്ടോപ്പിൽ ഗെയിമിങ് ആസ്വദിക്കാൻ കഴിഞ്ഞേക്കില്ല.

ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളുംഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും

Best Mobiles in India

English summary
You can get the base model of Asus Zenbook 14X OLED Space Edition for Rs 114,990. The high-end model of the laptop, which is powered by Intel Core i9-12900H, is priced at Rs 169,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X