3,499 രൂപ വിലയിൽ കിടിലൻ ഫീച്ചറുകളുമായി ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ച് വിപണിയിലെത്തി

|

വളർന്നുവരുന്ന ഇന്ത്യൻ വെയറബിൾസ് ബ്രാൻഡായ ഫയർ വിപണിയിൽ പുതിയൊരു സ്മാർട്ട് വാച്ച് കൂടി പുറത്തിറക്കി. ഫയർ ബോൾട്ട് 360 എന്ന പേരിലാണ് പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആരോഗ്യ സംബന്ധിയായ നിരവധി സവിശേഷതകളും ട്രാക്കറുകളും മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ഡിവൈസാണ്. ബോൾട്ടിന് മുമ്പ് ബ്രാന്റ് ഫയർ ബീസ്റ്റ് എന്ന പേരിലൊരു ഡിവൈസും വിപണിയിൽ എത്തിച്ചിരുന്നു. ഈ രണ്ട് സ്മാർട്ട് വാച്ചുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ഡയലിന്റെ ആകൃതിയാണ്. ചതുരാകൃതിയിലുള്ള ഡയൽ ആണ് ബീസ്റ്റിൽ ഉള്ളത്. ഫയർ ബോൾട്ട് ഒരു റൌണ്ട് ഡയലുമായിട്ടാണ് വരുന്നത്.

ഫയർ ബോൾട്ട് 360

ഫയർ-ബോൾട്ട് 360 സ്റ്റൈലിലും സവിശേഷതകളിലും മുൻപന്തിയിൽ നിൽക്കുന്ന ഡിവൈസ് ആണെന്ന് ഫയർ എന്ന ബ്രാന്റിന്റെ സഹസ്ഥാപകരായ ആയുഷി & അർനവ് കിഷോർ എന്നിവർ വ്യക്തമാക്കി. ഇതെല്ലാം താങ്ങാവുന്ന വിലയിലാണ് ലഭ്യമാക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. ഈ സ്മാർട്ട് വാച്ചിൽ 2000ലധികം ഇൻ-ബിൽറ്റ് ഗെയിമുകളും മറ്റ് വിനോദ ഓപ്ഷനുകളും ഉണ്ട്. ഈ സ്മാർട്ട് വാച്ച് ചെറുപ്പക്കാരായ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ആരോഗ്യം, ഫിറ്റ്നസ് എന്നിവയാണ് ഈ ഡിവൈസ് ലക്ഷ്യമിടുന്നത്.

ഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾ

വെയറബിൾ

ഊർജ്ജസ്വലരുമായ ഇന്ത്യയിലെ ആളുകൾക്ക് അവരുടെ സമഗ്ര ആരോഗ്യത്തിനായി വെയറബിൾ സെല്യൂഷ്യൻസ് ആവശ്യമാണ് എന്നും എവിടെയായാലും അവരുടെ ആരോഗ്യ പാരാമീറ്ററുകൾ ട്രാക്കുചെയ്യുന്നതിനും ഇൻബിൾഡ് ഗെയിമുകളിലൂടെ വിനോദത്തിൽ ഏർപ്പെടാനും ഫയർ-ബോൾട്ട് 360 സഹായിക്കുമെന്നും കമ്പനി സ്ഥാപകർ വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിതത്തെ സ്വാധീനിക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് തങ്ങളെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും അവർ കൂട്ടിചേർത്തു.

ഫയർ ബോൾട്ട് 360: വിലയും ലഭ്യതയും

ഫയർ ബോൾട്ട് 360: വിലയും ലഭ്യതയും

ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ചിന്റെ വില മുകളിൽ സൂചിപ്പിച്ചത് പോലെ 3499 രൂപയാണ്. ഈ സ്മാർട്ട വാച്ച് വിപണിയിലെ പല ഡിവൈസുകൾക്കും വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. ഈ വില വിഭാഗത്തിൽ മറ്റ് ചില ഡിവൈസുകളും ഉണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ച് സ്വന്തമാക്കാൻ സാധിക്കും. ഗോൾഡൻ, ബ്ലാക്ക്, വൈറ്റ് എന്നീ വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

ഫയർ ബോൾട്ട് 360: സവിശേഷതകൾ

ഫയർ ബോൾട്ട് 360: സവിശേഷതകൾ

1.3 ഇഞ്ച് കളർ ഡിസ്‌പ്ലേയാണ് ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ചിൽ നൽകിയിട്ടുള്ളത്. വൃത്താകൃതിയിലുള്ള ഡിസൈാണ് ഇതിലുള്ളത്. മെറ്റൽ ബിൾഡ് വാച്ചാണ് ഇത്. റോട്ടേറ്റ് ചെയ്യുന്ന യുഐ ഉപയോഗിച്ചാണ് ഈ വാച്ച് വരുന്നത്. ഇതിലൂടെ മെനു ഒരു വൃത്താകൃതിയിൽ കാണാം, മെനു തിരിക്കുന്നതിലൂടെ നാവിഗേഷൻ ലളിതമായി ചെയ്യാനാകും. വാച്ചിന്റെ മറ്റൊരു പ്രത്യേകത ഇൻബിൾഡ് ഗെയിമുകളുമായാണ് ഇത് വരുന്നത് എന്നതാണ്. ഇത് ബജറ്റ് സ്മാർട്ട് വാച്ചുകളിൽ കാണാത്തൊരു സവിശേഷതയാണ്. ഫയർ ബോൾട്ട് 360യുടെ വാച്ച് ഫെയ്‌സുകൾ ആപ്പിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

എസ്പിഒ2

ഫയർ-ബോൾട്ട് 360 സ്മാർട്ട് വാച്ചിലെ ഏറ്റവും മികച്ച സവിശേഷതയായി നിലവിലെ സാഹചര്യത്തിൽ ഉയർത്തി കാണിക്കേണ്ടത് എസ്പിഒ2 മോണിറ്ററാണ്. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കൃത്യമായി അറിയാൻ സഹായിക്കുന്നു. കൊവിഡ് കാലത്ത് ഏറെ സഹായകമാവുന്ന സവിശേഷതയാണ് ഇത്. 24x7 ഹാർട്ട് റേറ്റ് മോണിറ്റർ & ബ്ലഡ് പ്രഷർ ട്രാക്കർ എന്നിവയും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ ഈ സ്മാർട്ട് വാച്ചിന് 8 ദിവസം വരെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

Best Mobiles in India

English summary
Indian wearable brand Fire has launched a new smartwatch in the market. The new device is called the Fire Boltt 360.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X