കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട് ടിവിയും ഇയർബഡ്സും ഇന്ത്യയിലെത്തി

|

ഇന്ന് നടന്ന റിയൽമിയുടെ ലോഞ്ച് ഇവന്റിൽ വച്ച് റിയൽ‌മി ബഡ്‌സ് ക്യു 2 ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോൺസും റിയൽ‌മി സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32 ടിവിയും അവതരിപ്പിച്ചു. 2,499 രൂപ വിലയുള്ള ഇയർബഡ്സ് ക്യു 2 ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുമായിട്ടാണ് വരുന്നത്. ഈ ഫീച്ചറുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ടിഡബ്ല്യുഎസ് ഇയർഫോൺസിൽ ഒന്നാണ് റിയൽ‌മി ബഡ്‌സ് ക്യു2. 18,999 രൂപ വിലയുള്ള ടിവിയിൽ 32 ഇഞ്ച് ഫുൾ എച്ച്ഡി (1920x1080 പിക്‌സൽ) റെസല്യൂഷൻ എൽഇഡി സ്‌ക്രീനാണ് ഉള്ളത്. മികച്ച സവിശേഷതകളാണ് ഈ ടിവിയിൽ ഉള്ളത്.

വില, വിൽപ്പന

വില, വിൽപ്പന

2,499 രൂപ വിലയുള്ള റിയൽ‌മി ബഡ്‌സ് ക്യു2 ജൂൺ 30ന് വിൽ‌പനയ്‌ക്കെത്തും. റിയൽ‌മി. കോം, ആമസോൺ, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. റിയൽ‌മി സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32ന് 18,999 രൂപയാണ് വില എങ്കിലും ഈ ടിവി നിങ്ങൾക്ക് ലോഞ്ച് ഓഫറായി 17,999 രൂപയ്ക്ക് സ്വന്തമാക്കാം. റിയൽമി സ്മാർട്ട് ടിവിയുടെ വിൽപ്പന ജൂൺ 29ന് റിയൽ‌മി. കോം, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് നടക്കുന്നത്.

റിയൽ‌മി ബഡ്‌സ് ക്യു2: സവിശേഷതകൾ

റിയൽ‌മി ബഡ്‌സ് ക്യു2: സവിശേഷതകൾ

ആക്ടിവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുള്ള ഏറ്റവും വില കുറഞ്ഞ ട്രൂ വയർലെസ് ഹെഡ്‌സെറ്റുകളിൽ ഒന്നാണ് റിയൽ‌മി ബഡ്‌സ് ക്യു2. എഎൻസി കൂടാതെ റിയൽ‌മി ലിങ്ക് ആപ്പ് സപ്പോർട്ടും ഈ ഡിവൈസിന് ഉണ്ട്. ടച്ച് കൺട്രോൾസ്, ഗെയിമിംഗ് മോഡ് ഓൺ, അല്ലെങ്കിൽ ഇക്വലൈസർ സെറ്റിങ്സ് എന്നിവ ഉൾപ്പെടെ ആപ്പിലൂടെ സെറ്റ് ചെയ്യാൻ സാധിക്കും. റസ്പോൺസീവ് ടച്ച് സെൻ‌സിറ്റീവ് സോണുകളുള്ള മികച്ച ഡിസൈനും ഫലപ്രദമായ പാസീവ് നോയിസ് ഇൻസുലേഷന് അനുയോജ്യമായ ഇൻ-കനാൽ ഫിറ്റും ഇയർപീസുകൾക്ക് ഉണ്ട്.

റിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾറിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾ

ലോ ലേറ്റൻസി

റിയൽ‌മി ബഡ്‌സ് ക്യു2ന് ലോ ലേറ്റൻസി മോഡ് ഉണ്ട്, ഇതിന്റെ റസ്പോൺസ് ഡിലേ 88 എം‌എസ് ആണ്. ട്രാൻസ്പരൻസി മോഡ്, വോയ്‌സ് കോളുകൾക്കായി ഡ്യുവൽ മൈക്രോഫോൺ നോയിസ് ക്യാൻസലേഷൻ എന്നിവയും ഡിവൈസിൽ ഉണ്ട്. 10 എംഎം ഡൈനാമിക് ഡ്രൈവറുകളിലാണ് ഇയർഫോണുകൾ പ്രവർത്തിക്കുന്നത്. ചാർജിംഗ് കേസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മൊത്തം 28 മണിക്കൂർ ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനായി ബ്ലൂടൂത്ത് 5.2 ഉപയോഗിക്കുന്നു.

റിയൽ‌മി സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32: സവിശേഷതകൾ

റിയൽ‌മി സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32: സവിശേഷതകൾ

റിയൽ‌മി സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32 2020ൽ ലോഞ്ച് ചെയ്ത റിയൽ‌മി സ്മാർട്ട് ടിവി ശ്രേണിയുടെ ഭാഗമാണ്. 32 ഇഞ്ച് എൽ‌ഇഡി സ്‌ക്രീനാണ് ടിവിയിൽ ഉള്ളത്. ഈ സ്ക്രീനിന് ഫുൾ- എച്ച്ഡി (1,920x1,080 പിക്സൽസ്) റസലൂഷൻ ഉണ്ട്. ഇന്ത്യയിൽ ലഭ്യമായ 32 ഇഞ്ച് ടിവികളിൽ സാധാരണ കാണാത്ത ഫീച്ചറാണ് ഇത്. ഇത് ഷാർപ്പും കൂടുതൽ ഡീറ്റൈൽസ് ഉള്ളതുമായ പിക്ച്ചർ നൽകുന്നു. ഡോൾബി ഓഡിയോ സപ്പോർട്ടുള്ള ക്വാഡ് സ്റ്റീരിയോ സ്പീക്കർ സിസ്റ്റമുള്ള ടിവിക്ക് 24W റേറ്റഡ് ഓഡിയോ ഔട്ട്പുട്ട് ഉണ്ട്. ക്രോമ ബൂസ്റ്റ് പിക്ചർ എഞ്ചിൻ, 400 നൈറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 85 ശതമാനം എൻ‌ടി‌എസ്‌സി കളർ റീപ്രൊഡക്ഷൻ എന്നിവയും ഈ ടിവിയിൽ ഉണ്ട്.

ഗൂഗിൾ അസിസ്റ്റന്റ്

ഗൂഗിൾ അസിസ്റ്റന്റ്, ക്രോം കാസ്റ്റ് എന്നിവ സപ്പോർട്ട് ചെയ്യുന്ന റിയൽമിയുടെ പുതിയ ടിവിയിൽ സ്ട്രീമിംഗ് സേവനങ്ങൾ ഉൾപ്പെടെയുള്ള അധിക ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിന് ഗൂഗിൾ സ്റ്റോറിലേക്ക് ആക്സസ് ഉണ്ട്. ഈ ടിവി ആൻഡ്രോയിഡ് ടിവി 9ലാണ് പ്രവർത്തിക്കുന്നത്. റിയൽ‌മി സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32ന്റെ സോഫ്റ്റ്‌വെയർ ലെവലിൽ എച്ച്എൽജി, എച്ച്ഡിആർ 10 എന്നിവയുൾപ്പെടെയുള്ള എച്ച്ഡിആർ ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നു.

കിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Realme Smart TV Full-HD 32, Realme Buds Q2 True Wireless Earphones Launched In India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X