റിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾ

|

റിയൽമിയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ നാർസോയിൽ പുതിയ രണ്ട് ഡിവൈസുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി നാർസോ 30, നാർസോ 30 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് ലോഞ്ച് ചെയ്തത്. ആകർഷകമായ സവിശേഷതകളുള്ള രണ്ട് ഡിവൈസുകളും സമാനമായ ഡിസൈനുമായിട്ടാണ് വരുന്നത്. ബജറ്റ് വിഭാഗത്തിൽ തന്നെയാണ് ഈ രണ്ട് ഡിവൈസകളും അവതരിപ്പിച്ചിരിക്കുന്നത്.

റിയൽമി നാർസോ 30, നാർസോ 30 5ജി: വില, വിൽപ്പന

റിയൽമി നാർസോ 30, നാർസോ 30 5ജി: വില, വിൽപ്പന

റിയൽമി നാർസോ 30 5ജി സ്മാർട്ട്ഫോണിന്റെ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്, ഈ ഡിവൈസിന് 15,999 രൂപയാണ് വില. ജൂൺ 30 മുതൽ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. റിയൽമി നാർസോ 30 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപ വിലയുണ്ട്. ഈ ഡിവസിന്റെ ആദ്യ വിൽപ്പന ജൂൺ 29ന് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്സൈറ്റ് എന്നിവ വഴിയാണ് രണ്ട് ഡിവൈസുകളുടെയും വിൽപ്പന നടക്കുന്നത്. ലോഞ്ച് ഓഫറായി ഇരു ഡിവൈസുകളും 500 രൂപ കിഴിവിൽ ലഭിക്കും. റേസിംഗ് സിൽവർ, റേസിംഗ് ബ്ലൂ നിറങ്ങളിൽ ഡിവൈസുകൾ ലഭ്യമാകും.

റിയൽ‌മി നാർ‌സോ 30 5ജി: സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 30 5ജി: സവിശേഷതകൾ‌

6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി + ഡിസ്പ്ലെയാണ് നാർസോ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും ഉണ്ട്. 7nm ഫാബ്രിക്കേഷൻ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പാണ് ഫോണിന്റെ കരുത്ത് നൽകുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഈ ഡിവൈസ് വരുന്നത്. ഇന്റേണൽ സ്റ്റോറേജിൽ റാമിലേക്ക് സ്റ്റോറേജ് എടുത്ത് റാം 11 ജിബി വരെ വികസിപ്പിക്കുന്ന ഡൈനാമിക് റാം എക്സ്പാൻഷൻ ടെക്‌നോളജിയും ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മെ യുഐ 2.0ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ക്യാമറ

മൂന്ന് പിൻ ക്യാമറകളാണ് നാർസോ 30 5ജിയിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആന്റ് വൈറ്റ് പോർട്രെയിറ്റ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുായി 16 മെഗാപിക്സലിൽ ക്യാമറയുണ്ട്. എഐ, ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ്, നൈറ്റ്സ്കേപ്പ് മോഡ് എന്നിങ്ങനെയുള്ള മികച്ച ക്യാമറ സവിശേഷതകളും റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. സ്മാർട്ട് 5ജി പവർ സേവിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

റിയൽ‌മി നാർ‌സോ 30 4ജി: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 30 4ജി: സവിശേഷതകൾ

നാർസോ 30 4ജി 5ജി മോഡലുമായി ഏറെ സാമ്യത പുലർത്തുന്ന ഡിവൈസ് ആണ്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + 90 ഹെർട്സ് ഡിസ്‌പ്ലേ തന്നെയാണ് ഈ ഡിവൈസിലും ഉള്ളത്. ക്യാമറ സെറ്റപ്പും സമാനമാണ്. 48 പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറകളും 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമായാണ് നാർസോ 30 4ജിയിലും ഉള്ളത്. ചിപ്പ്, ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി, റാം / സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയിലാണ് രണ്ട് ഡിവൈസുകളും വ്യത്യാസപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഹെലിയോ ജി 95 എസ്ഒസിയാണ് നാർസോ 30 4ജിക്ക് കരുത്ത് നൽകുന്നത്.

സ്റ്റോറേജ്

മുകളിൽ സൂചിപ്പിച്ചത് പോലെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റുമാണ് ഡിവൈസിന് ഉള്ളത്. 5ജി മോഡൽ പോലെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് വേഗതയേറിയ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർ‌പ്രിൻറ് സ്കാനറും സ്മാർട്ട്ഫോണിൽ ഉണ്ട്.

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ 6 കിടിലൻ സ്മാർട്ട്ഫോണുകൾകഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ 6 കിടിലൻ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Realme has introduced two new devices in India that are part of the Narzo series. Realme has launched the Narzo 30 and Narzo 30 5G smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X