സ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി ഒലെഡ് വിഷൻ ഇന്ത്യയിൽ; വിലയും സവിശേഷതകളും

|

ഷവോമി ഇന്ത്യയിലെ ആദ്യത്തെ ഒലെഡ് സ്മാർട്ട് ടിവി അവതരിപ്പിച്ചു. മെറ്റൽ ബോഡിയും ബെസൽ-ലെസ് ഡിസൈനുള്ള ഷവോമി ഒലെഡ് വിഷൻ എന്ന സ്മാർട്ട് ടിവിയാണ് ചൈനീസ് ബ്രാന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി ഒലെഡ് വിഷൻ ടിവിക്ക് 97 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുണ്ട്. നാല് വശങ്ങളിലും ബെസലുകളില്ലാത്ത ഡിസൈനാണ് ഈ കിടിലൻ സ്മാർട്ട് ടിവിയിലുള്ളത്. ഷവോമി ഒലെഡ് വിഷൻ ടിവിയുടെ വിലയും സവിശേഷതകളും നോക്കാം.

ഷവോമി ഒലെഡ് വിഷൻ: വില

ഷവോമി ഒലെഡ് വിഷൻ: വില

ഷവോമി ഒഎൽഇഡി വിഷൻ ടിവി ഇന്ത്യയിൽ നിർമ്മിച്ചതാണ്. ഈ സ്മാർട്ട് ടിവിക്ക് രാജ്യത്ത് 89,999 രൂപയാണ് വില വരുന്നത്. ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് ബാങ്ക് ഓഫറുകളും ലഭിക്കും. ഈ ബാങ്ക് ഓഫറുകൾ കൂടി ചേർന്നാൽ ഷവോമി ഒലെഡ് വിഷൻ സ്മാർട്ട് ടിവി 83,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട് ടിവിയുടെ ആദ്യ വിൽപ്പന മെയ് 19നാണ് നടക്കുന്നത്. ആദ്യ ദിവസം ഷവോമി ഒലെഡ് വിഷൻ ടിവി വാങ്ങുന്നവർക്ക് സൗജന്യമായി മൂന്ന് വർഷത്തെ കോംപ്ലിമെന്ററി വാറന്റിയും ഷവോമി നൽകുന്നു.

ഷവോമി ഒലെഡ് വിഷൻ: സവിശേഷതകൾ

ഷവോമി ഒലെഡ് വിഷൻ: സവിശേഷതകൾ

ഷവോമി ഒലെഡ് വിഷൻ സ്മാർട്ട് ടിവിയിൽ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഒലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. എൽസിഡി ടിവിയിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഐപിഎസ് എൽസിഡി സ്ക്രീനിൽ നിന്ന് വ്യത്യസ്തമായ ഒരു ബാക്ക്ലൈറ്റാണ് ഒലെഡ് ഡിസ്പ്ലെയിൽ ഉള്ളത്. ഒലെഡ് ടിവിയിൽ ഓരോ പിക്സലും പ്രകാശിക്കുന്നു. ഐപിഎസ് എൽസിഡി അധിഷ്ഠിത സ്മാർട്ട് ടിവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒലെഡ് ഡിസ്പ്ലെ സ്മാർട്ട് ടിവി പൂർണ്ണമായ കറുപ്പും ഉയർന്ന കോൺട്രാസ്റ്റ് റേഷിയോവും നൽകുന്നു. ഷവോമി ഒലെഡ് വിഷൻ സ്മാർട്ട് ടിവിക്ക് 1.5 മില്യൺ: 1 കോൺട്രാസ്റ്റ് റേഷ്യോ ഉണ്ട്. സ്മാർട്ട് ടിവികളിൽ വച്ച് ഏറ്റവും ഉയർന്ന കോൺട്രാസ്റ്റ് റേഷ്യോയാണിത്.

കിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഡോൾബി വിഷൻ ഐക്യു

ഷവോമി ഒലെഡ് വിഷൻ സ്മാർട്ട് ടിവി ഒരു 10-ബിറ്റ് പാനൽ ഉപയോഗിക്കുന്നു. ഒരു ബില്യൺ കളറുകൾ റീപ്രൊഡ്യൂസ് ചെയ്യാൻ കഴിവുള്ളതാണ് ഈ പാനൽ. ഇത് കൂടാതെ ടിവി റിയാലിറ്റി ഫ്ലോ സാങ്കേതികവിദ്യ കൂടി സപ്പോർട്ട് ചെയ്യുന്നതാണ്. ഇതിലൂടെ ഫുട്ബോളോ ക്രിക്കറ്റോ പോലുള്ള കായിക വിനോദങ്ങൾ കാണുമ്പോഴുള്ള മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. ഷവോമി ഒലെഡ് വിഷൻ സ്മാർട്ട് ടിവി ഡോൾബി വിഷൻ ഐക്യു സാങ്കേതികവിദ്യയുമായിട്ടാണ് വരുന്നുത്. ഈ സാങ്കേതികവിദ്യ മുറിയിലെ ലൈറ്റിംഗ് അവസ്ഥകൾ മനസിലാക്കുകയും മികച്ച പിക്ച്ചർ പെർഫോമൻസ് നൽകുന്നതിന് ഡിസ്പ്ലേയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

എച്ച്ഡിആർ 10+

പുതിയ ഷവോമി സ്മാർട്ട് ടിവിയിൽ എച്ച്ഡിആർ 10+ സർട്ടിഫൈഡ് ആണ്. അതുകൊണ്ട് തന്നെ ആമസോൺ പ്രൈം വീഡിയോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള എച്ച്ഡിആർ സ്ട്രീമിങ് ഈ ടിവി സപ്പോർട്ട് ചെയ്യുന്നു. ഐമാക്സ് എൻഹാൻസ്ഡ് സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ടിവികളിൽ ഒന്നാണ് ഷവോമി ഒലെഡ് വിഷൻ. സ്പീക്കറുകളുടെ കാര്യം നോക്കിയാൽ ഈ സ്മാർട്ട് ടിവിയിൽ, ഡയറക്ട് ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള 8 സ്പീക്കർ ഡ്രൈവർ സെറ്റപ്പാണ് ഉള്ളത്. 30W സ്പീക്കർ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. മൊത്തത്തിലുള്ള ഓഡിയോ അനുഭവം വർദ്ധിപ്പിക്കുന്ന ഒബ്‌ജക്റ്റ് ബേസ്ഡ് ഓഡിയോ സാങ്കേതികവിദ്യയാണ് സ്പീക്കറുകളിൽ നൽകിയിരിക്കുന്ന മറ്റൊരു സവിശേഷത.

ക്വാഡ് കോർ പ്രോസസർ

ഷവോമി ഒലെഡ് വിഷൻ സ്മാർട്ട് ടിവി 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം എആർഎം Cortex-എ73 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ക്വാഡ് കോർ പ്രോസസറും ടിവിക്ക് കരുത്ത് നൽകുന്നു. ഷവോമി സ്മാർട്ട് ടിവികളിൽ വച്ച് ഏറ്റവും കരുത്തുള്ള ടിവിയാണ് ഇത്. ഷവോമി ഒലെഡ് വിഷന് മൂന്ന് എച്ച്ഡിഎംഐ 2.1 പോർട്ടുകളാണ് ഉള്ളത്. വേഗതയേറിയ സ്ട്രീമിങിനും ഗെയിമിങിനുമായി വൈഫൈ 6 സപ്പോർട്ടും ഈ സ്മാർട്ട് ടിവിയിൽ ഷവോമി നൽകിയിട്ടുണ്ട്.

വിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾവിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Xiaomi launches first OLED smart TV in India. Xiaomi OLED Vision smart TV comes with metal body and bezel-less design.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X