ഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കും

|

ട്രെയിനിൽ ഉറങ്ങാൻ മിക്ക ആളുകളും മടിക്കുന്നത് ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തിയാൽ അറിഞ്ഞില്ലെങ്കിലോ എന്ന പേടിയിൽ ആയിരിക്കും. നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ മണിക്കൂറുകൾ ഉള്ളപ്പോൾ പോലും ചില അവസരങ്ങളിൽ സ്റ്റേഷൻ കഴിഞ്ഞുപോകുമെന്ന പേടിൽ ഉറങ്ങാതിരിക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഈ പേടി വേണ്ട. നമ്മൾ ഉറങ്ങിയാലും പുറത്ത് ശ്രദ്ധിക്കാതെ സിനിമ കണ്ടാലുമൊന്നും ഇറങ്ങേണ്ട സ്റ്റേഷൻ അറിയാതിരിക്കില്ല. ഫോണിലൂടെ നിങ്ങളുടെ ലക്ഷ്യസ്ഥാനം എത്തിയെന്നുള്ള മെസേജോ കോളോ റെയിൽവേയിൽ നിന്നും വരും. ഡെസ്റ്റിനേഷൻ അലേർട്ട് അഥവാ വേക്ക് അപ്പ് കോൾ എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്.

 

ലക്ഷ്യസ്ഥാനം

നിങ്ങളുടെ ലക്ഷ്യസ്ഥാനം എത്തുമ്പോൾ നിങ്ങളെ ഫോണിലൂടെ അറിയിക്കുന്ന സംവിധാനം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറെ സഹായകമാകും. ഡെസ്റ്റിനേഷൻ അലേർട്ട് അല്ലെങ്കിൽ വേക്ക്-അപ്പ് കോൾ അലേർട്ട് എങ്ങനെ എല്ലാവർക്കും ലഭിക്കില്ല. നിങ്ങൾ ഇത് സെറ്റ് ചെയ്യേണ്ടതുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത് സെറ്റ് ചെയ്യാനായി നമുക്ക് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല എന്നതാണ്. പ്രായമായ ആളുകൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് ഏറെ ഉപയോഗപ്പെടുന്ന സംവിധാനമാണ് ഇത്.

കൊവിഡ് ബൂസ്റ്റർ ഡോസുകൾ കിട്ടാനുള്ള എളുപ്പവഴികൾകൊവിഡ് ബൂസ്റ്റർ ഡോസുകൾ കിട്ടാനുള്ള എളുപ്പവഴികൾ

റെയിൽവേ

നമുക്ക് പരിചിതമല്ലാത്ത സ്റ്റേഷനിലാണ് ഇറങ്ങേണ്ടത് എങ്കിലും റെയിൽവേ നൽകുന്ന പുതിയ സേവനം സഹായകമാവും. ഡെസ്റ്റിനേഷൻ അലേർട്ട് അഥവാ വേക്ക്-അപ്പ് കോൾ അലേർട്ട് സെറ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് വേണ്ടത് നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള ഒരു ഫോൺ മാത്രമാണ്. ഫോണിലൂടെ എങ്ങനെയാണ് ഈ വളരെ ഉപയോഗപ്രദമായ സംവിധാനം സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി വളരെ ലളിതമായ കാര്യങ്ങൾ മാത്രം ചെയ്താൽ മതിയാകും.

ചെയ്യേണ്ടത് ഇത്രമാത്രം
 

• നിങ്ങളുടെ ഫോണിലെ ഡയലർ തുറക്കുക.

• 139 എന്ന നമ്പരിലേക്ക് ഡയൽ ചെയ്യുക, കസ്റ്റമർ കെയർ അസിസ്റ്റന്റ് സംസാരിക്കാനായി കാത്തിരിക്കുക.

• നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക, ഉദാഹരണത്തിന് ഹിന്ദിക്കായി 1ഉം ഇംഗ്ലീഷിന് 2ഉം ആണ് അമർത്തേണ്ടത്.

• അടുത്തതായി, 2 അമർത്തുക.

• വേക്ക്-അപ്പ് അലാറം അഥവാ ഡെസ്റ്റിനേഷൻ അലേർട്ട് സെറ്റ് ചെയ്യാൻ 7 അമർത്തുക.

• ഇനി നിങ്ങൾക്ക് ഒരു ഡെസ്റ്റിനേഷൻ അലേർട്ട് സെറ്റ് ചെയ്യാൻ 2 അമർത്തിയാ മതി. ഒരു വേക്ക്-അപ്പ് കോൾ ലഭിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ 3 അമർത്തുക.

താൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെതാൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

ഡെസ്റ്റിനേഷൻ അലേർട്ട്

• ഡെസ്റ്റിനേഷൻ അലേർട്ട് എന്നത് സ്റ്റേഷൻ എത്താറായി എന്ന മെസേജ് ആണ്. അതേസമയം ഒരു വേക്ക്-അപ്പ് കോൾ നിങ്ങളുടെ ലക്ഷ്യസ്ഥാനം എത്താറായി എന്ന് നിങ്ങളെ അറിയിക്കുന്ന നേരിട്ടുള്ള കോളായിരിക്കും.

• മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ അമർത്തി ഏതെങ്കിലും ഓപ്‌ഷനുകൾ നിങ്ങൾ സെറ്റ് ചെയ്ത് കഴിഞ്ഞാൽ ഓതന്റിക്കേഷനായി നിങ്ങളുടെ 10-അക്ക പിഎൻആർ നമ്പർ നൽകി 1 അമർത്തണം.

റെയിൽവേയുടെ 139 ഹെൽപ്പ് ലൈൻ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. ഉദാഹരണത്തിന് നിങ്ങൾക്ക് സുരക്ഷയുടെയും വൈദ്യസഹായത്തിന്റെയും കാര്യത്തിന് ഈ നമ്പർ ഉപയോഗിക്കാം. കൈക്കൂലി പരാതികൾ രജിസ്റ്റർ ചെയ്യാനും ഈ നമ്പരിൽ വിളിച്ചാൽ മതി. ഈ നമ്പരിലൂടെ നിങ്ങൾക്ക് കസ്റ്റമർ എക്സ്ക്യൂട്ടീവുമായി നേരിട്ട് സംസാരിക്കാം. നിങ്ങളുടെ ടിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ നമ്പരിൽ വിളിച്ചാൽ നടത്താം.

ഐആർസിടിസി ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ

ഐആർസിടിസി ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ

ട്രെയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇപ്പോൾ വളരെ എളുപ്പമാണ്. ഐആർസിടിസിയുടെ ആപ്പിലൂടെ ഇപ്പോൾ ബസ് ബുക്കിങ്, ഹോട്ടൽ ബുക്കിങ് അടക്കമുള്ള മികച്ച സേവനങ്ങൾ നൽകുന്നുണ്ട്. ആപ്പിലൂടെ നിമിഷങ്ങൾ കൊണ്ട് നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുവാനും മറ്റും മാത്രമേ കുറച്ച് സമയം എടുക്കുകയുള്ളു. ടിക്കറ്റ് ബുക്കിങ് എളുപ്പമാണ്. എങ്ങനെയാണ് ഐആർസിടിസി ആപ്പ് വഴി ട്രെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന് നോക്കാം.

എൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാംഎൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാം

ഐആർസിടിസി

• ഗൂഗിൽ പ്ലേ സ്റ്റോർ തുറന്ന് IRCTC Rail Connect app എന്ന് സെർച്ച് ചെയ്യുക

• സെർച്ചിൽ ലഭ്യമാകുന്ന ആപ്പിൽ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക

• ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ ഇൻസ്റ്റാളേഷൻ പൂർത്തിയായ ശേഷം ലോഗിൻ ചെയ്യുക

• അക്കൗണ്ട്‌ നിലവിൽ ഉള്ളവർ ആണെങ്കിൽ യൂസർ നെയിം പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പുതിയ യൂസർ ആണെങ്കിൽ Register User എന്ന ഓപ്ക്ഷനിൽ പോയി സൈൻ ഇൻ ചെയ്ത ശേഷം ഉപയോഗം തുങ്ങാം

• ഹോം പേജിൽ ട്രെയിൽ ഓപ്ഷൻ തിരഞ്ഞെടുക്കുക

• തുറന്ന് വരുന്ന പേജിൽ ബുക്ക് ടിക്കറ്റ് എന്നത് തിരഞ്ഞെടുക്കുക

• നിങ്ങൾക്ക് യാത്ര തുടങ്ങുകയും എത്തുകയും ചെയ്യേണ്ട സ്റ്റേഷനുകൾ, തിയ്യതി എന്നിവ നൽകി ട്രെയിൽ സെർച്ച് ചെയ്യുക

• ആവശ്യമുള്ള ട്രെയിൽ തിരഞ്ഞെടുത്ത് പാസഞ്ചർ വിവരങ്ങൾ നൽകുക

• പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് പണമടച്ച് കൺഫോം ചെയ്യുക

ടിക്കറ്റ്

ഇത്രയും ചെയ്താൽ നിങ്ങളുടെ ടിക്കറ്റ് വിവരങ്ങൾ മെസേജിലൂടെ ലഭിക്കും. ഇമെയിൽ വഴിയായും ടിക്കറ്റ് അയച്ചു തരുന്ന സംവിധാനം ഐആർസിടിസി ആപ്പിലുണ്ട്. നിങ്ങളുടെ പിഎൻആർ നമ്പർ നൽകിയാൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ സ്റ്റാറ്റസ് അടക്കമുള്ള വിവരങ്ങളും കാണാൻ സാധിക്കും. മികച്ച സേവനമാണ് ഐആർസിടിസി ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഐആർസിടിസി വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം റെയിൽവേ ഒരുക്കിയിട്ടുണ്ട്.

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

Best Mobiles in India

English summary
Destination alert or wake-up call is a system that notifies you by phone when you reach your destination. Lets check how to set destination alert or wake-up call with your phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X