വാട്സ്ആപ്പ് ചാറ്റ് ഡീലീറ്റ് ചെയ്യാതെ തന്നെ ഒളിപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

|

വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകൾ മിക്കവരും നേരിടുന്ന പ്രശ്നമാണ് ഡിലീറ്റ് ചെയ്യാൻ താല്പര്യം ഇല്ലാത്തതും എന്നാൽ ചാറ്റ് ലിസ്റ്റിൽ കാണേണ്ടാത്തതുമായ ചാറ്റുകൾ. ഒരു മെസേജ് വരുമ്പോൾ നമ്മുടെ ചാറ്റ് ലിസ്റ്റിൽ ആദ്യം തന്നെ അത് കാണിക്കും. നോട്ടിഫിക്കേഷനിലും ഈ മെസേജ് കാണിക്കും. ഇത് പലപ്പോഴം വലിയ ശല്യം ആകാറുണ്ട്. ചില കോൺടാക്ടുകളിൽ നിന്നും വരുന്ന മെസേജുകൾ പൊതുസ്ഥലത്ത് വച്ചോ മറ്റ് ആളുകളുടെ മുന്നിൽ വച്ചോ കാണേണ്ടതായിരില്ല. ഇത് വാട്സ്ആപ്പ് ഓപ്പൺ ആകുമ്പോൾ തന്നെ മുന്നിൽ വന്ന് നിൽക്കുന്നത് ബുദ്ധിമുട്ടാണ്.

 

വാട്സ്ആപ്പ്

നിങ്ങളുടെ വാട്സ്ആപ്പിലേക്ക് വരുന്ന ചില മെസേജുകളുടെ നോട്ടിഫിക്കേഷനുകളും നിങ്ങൾക്ക് ചാറ്റ് ബോക്സിലോ നോട്ടിഫിക്കേഷനിലോ കാണാതിരിക്കാനുള്ള വഴി അവ ആർക്കൈവ് ചെയ്യലാണ്. ഇങ്ങനെ ചെയ്താൽ കൂടുതൽ പ്രധാനപ്പെട്ട ചാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. വാട്സ്ആപ്പ് അടുത്തിടെ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കുമായി ഒരു പുതിയ സവിശേഷത അവതരിപ്പിച്ചിരുന്നു. ആർകൈവ് ചെയ്ത ചാറ്റിലേക്ക് മെസേജ് വന്നാലും അവ ചാറ്റ്ബോക്സിന് മുകളിൽ കാണാത്ത രീതിയിലുള്ള സംവിധാനമാണ് വാട്സ്ആപ്പ് കൊണ്ടുവന്നത്.

വാട്സ്ആപ്പ് മെസേജുകളിലെ അക്ഷരങ്ങൾ ബോൾഡ്, ഇറ്റാലിക്ക് ഫോർമാറ്റുകളിലേക്ക് മാറ്റാംവാട്സ്ആപ്പ് മെസേജുകളിലെ അക്ഷരങ്ങൾ ബോൾഡ്, ഇറ്റാലിക്ക് ഫോർമാറ്റുകളിലേക്ക് മാറ്റാം

ചാറ്റ് ആർക്കൈവ്

ചാറ്റ് ആർക്കൈവ് ചെയ്താൽ അവ ഡിലീറ്റ് ചെയ്യുകയോ ബാക്കപ്പ് ചെയ്യുകയോ ഇല്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഐഫോൺ ഉപയോക്താക്കൾക്ക്, ഐഒഎസ് 9 അതല്ലെങ്കിൽ അതിനെക്കാൾ പുതിയ ഒഎസിൽ മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുള്ളു. നിങ്ങൾക്ക് ശല്യമാകുന്നതോ ചാറ്റ് ബോക്സിൽ കാണാൻ താല്പര്യമില്ലാത്തതോ നോട്ടിഫിക്കേഷൻ ബാറിൽ കാണേണ്ടാത്തതോ ആ മെസേജുകൾ എങ്ങനെ ആർകൈവ് ചെയ്യാമെന്ന് നോക്കാം.

ആൻഡ്രോയിഡ് ഫോണിൽ ചാറ്റ് ആർക്കൈവ് ചെയ്യുന്നത് എങ്ങനെ
 

ആൻഡ്രോയിഡ് ഫോണിൽ ചാറ്റ് ആർക്കൈവ് ചെയ്യുന്നത് എങ്ങനെ

• വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക

• നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിൽ അമർത്തിപിടിക്കുക

• മുകളിലെ മെനുവിൽ താഴേക്കുള്ള അമ്പടയാളമുള്ള ഒരു ബോക്സിന്റെ രൂപത്തിൽ കാണുന്ന ആർക്കൈവ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

വാട്സ്ആപ്പ് മെസേജ് അയച്ചായാൾ അറിയിക്കാതെ മെസേജ് രഹസ്യമായി വായിക്കാംവാട്സ്ആപ്പ് മെസേജ് അയച്ചായാൾ അറിയിക്കാതെ മെസേജ് രഹസ്യമായി വായിക്കാം

ആർകൈവ് ചെയ്ത ചാറ്റ് കാണാൻ ചെയ്യേണ്ടത്

ആർകൈവ് ചെയ്ത ചാറ്റ് കാണാൻ ചെയ്യേണ്ടത്

ചാറ്റ്സ് ടാബിലെ സെർച്ച് ബാർ ടാപ്പുചെയ്യുക.

• നിങ്ങൾ ആർക്കൈവ് ചെയ്ത ചാറ്റ് കോൺടാക്ടിന്റെ പേരോ ചാറ്റിന്റെയോ കണ്ടന്റോ ടൈപ്പ് ചെയ്യുക

• നിങ്ങൾക്ക് അൺആർകൈവ് ചെയ്യേണ്ട ചാറ്റിൽ ദീർഘനേരം അമർത്തുക.

• അൺആർകൈവ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

മുകളിൽ കൊടുത്ത രീതി അല്ലാതെ ആർക്കൈവുചെയ്‌ത ചാറ്റുകൾ കണ്ടെത്തുന്നതിന് ഉപയോക്താക്കൾക്ക് ചാറ്റുകളുടെ അവസാനം വരെ സ്ക്രോൾ ചെയ്ത് അവസാനത്തെ ചാറ്റായി അവ കണ്ടെത്താൻ സാധിക്കും.

ഐഫോണുകളിൽ ചാറ്റ് ആർകൈവ് ചെയ്യുന്നത് എങ്ങനെ

ഐഫോണുകളിൽ ചാറ്റ് ആർകൈവ് ചെയ്യുന്നത് എങ്ങനെ

• വാട്സ്ആപ്പ് തുറക്കുക

• നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിൽ വലത് ഭാഗത്തേക്ക് സ്വൈപ്പ് ചെയ്യുക.

• ആർക്കൈവ് ബട്ടൺ ക്ലിക്ക് ചെയ്യുക.

ആരെങ്കിലും നമ്മളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് തടയുന്നതെങ്ങനെആരെങ്കിലും നമ്മളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് തടയുന്നതെങ്ങനെ

ഐഫോണിൽ ആർകൈവ് ചെയ്ത ചാറ്റ് തിരികെ ലഭിക്കാൻ ചെയ്യേണ്ടത്

ഐഫോണിൽ ആർകൈവ് ചെയ്ത ചാറ്റ് തിരികെ ലഭിക്കാൻ ചെയ്യേണ്ടത്

• ആർക്കൈവ്ഡ് ചാറ്റ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ അൺആർകൈവ് ചെയ്യാൻ താല്പര്യമുള്ള കോൺടാക്ട് തിരഞ്ഞടുത്ത് ഇടത്തേക്ക് സ്വൈപ്പുചെയ്യുക.

• അൺആർക്കൈവ് ഓപ്ഷൻ ടാപ്പുചെയ്യുക.

ഒരു കോൺടാക്റ്റ് പേരോ ആ കോൺടാക്റ്റിൽ നിന്നുള്ള മെസേജോ സെർച്ച് ചെയ്തും നിങ്ങൾക്ക് ചാറ്റ് അൺ ആർകൈവ് ചെയ്യാൻ സാധിക്കും.

Best Mobiles in India

English summary
The way to hide notifications of certain messages coming to your WhatsApp is to archive them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X