ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാം

|

ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ ഒക്ടോബർ 29ന് ആരംഭിക്കും. പതിവുപോലെ സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളുമായിട്ടാണ് ഫ്ലിപ്പ്കാർട്ട് സെയിൽ നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് ചില ബാങ്ക് കാർഡുകളിൽ നൽകുന്ന ഓഫറുകൾക്ക് പുറമേ ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകൾ ഓരോ ഡിവൈസുകൾക്കും പ്രത്യേകം നൽകുന്നുണ്ട്. ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ അടക്കം ഈ സെയിലിലൂടെ ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിൽ
 

ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഡീലുകളിൽ ചിലതാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. എൽജി ജി8 എക്‌സ്, സാംസങ് ഗാലക്സി നോട്ട് 10+, ഓപ്പോ എ33, ഐഫോൺ എക്സ്ആർ, മോട്ടറോള മോട്ടോ ഫ്യൂഷൻ + എന്നീ സ്മാർട്ട്ഫോണുകളാണ് ഈ പട്ടികയിൽ ഉള്ളത്. ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും ഡിവൈസുകളുടെ പ്രധാന സവിശേഷതകളും പരിശോധിക്കാം.

എൽജി ജി8 എക്‌സ്

എൽജി ജി8 എക്‌സ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ ഏറ്റവും വലിയ ഓഫർ ലഭിച്ച ഡിവൈസാണ് എൽജി ജി8 എക്സ്. ഇത്തവണയും ഈ ഡിവൈസിന് ഓഫർ ഉണ്ട്. ദീപാവലി സെയിലിലൂടെ എൽജി ജി8 എക്സ് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. ബിഗ് ബില്ല്യൺ സെയിലിൽ ഡിവൈസ് 19,990 രൂപയ്ക്കാണ് ലഭ്യമായത്. ഈ ഡിവൈസ് ലോഞ്ച് ചെയ്തപ്പോൾ ലിസ്റ്റുചെയ്ത വില 70,000 രൂപയാണ് എന്നത് കണക്കിലെടുക്കുമ്പോൾ ഇപ്പോഴും ഡിവൈസിന് വലിയ വിലക്കിഴിവ് നൽകുന്നുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി S20 FE 9,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

സാംസങ് ഗാലക്‌സി നോട്ട് 10+

സാംസങ് ഗാലക്‌സി നോട്ട് 10+

ഫ്ലിപ്കാർട്ട് സാംസങ് ഗാലക്‌സി നോട്ട് 10+ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ 59,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 85,000 രൂപയാണ്. മൊത്തം 25,001 രൂപയുടെ കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്. ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഡിവൈസ് ലഭ്യമാക്കിയിരുന്നു. ഡിവൈസ് വാങ്ങാനായി ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

ഓപ്പോ എ33
 

ഓപ്പോ എ33

ഓപ്പോ എ33 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും വലിയ ഡീലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ വില 11,990 രൂപയാണെങ്കിലും ബൈബാക്ക് ഗ്യാരണ്ടി പ്രകാരം ഡിവൈസ് 3,597 രൂപയ്ക്ക് ലഭിക്കും. ആറ് മുതൽ എട്ട് മാസം വരെയുള്ള കാലയളവിനുള്ളിൽ സ്മാർട്ട്ഫോൺ തിരികെ നൽകേണ്ടിവരും എന്നതാണ് ഈ ഓഫറിന്റെ പ്രശ്നം. അതിന് ശേഷം പുതിയ ഫോൺ‌ വാങ്ങുമ്പോൾ ബാക്കി തുക പുതിയവയുടെ വിലയിൽ‌ നിന്നും ഒഴിവാക്കും. ഫോൺ മാറ്റാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച ഡീലാണ്.

ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ദീപാവലി സെയിലിലൂടെ വിൽക്കുന്നത്. ബിഗ് ബില്ല്യൺ സെയിലിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വിലയല്ല ഇപ്പോഴുള്ളത് എന്നത് ശ്രദ്ധേയമാണ്. ഈ ഡിവൈസിന് 39,999 രൂപയ്ക്ക് ലഭ്യമാകും. രണ്ട് വർഷം മുമ്പ് പുറത്തിറങ്ങിയ ഈ ഐഫോൺ മോഡലിന് ലഭിക്കുന്ന മികച്ച ഓഫറാണ് ഇത്. ബാങ്ക് ഓഫറുകളും ഈ ഐഫോൺ വാങ്ങുമ്പൾ ലഭിക്കും.

കൂടുതൽ വായിക്കുക: വൺപ്ലസിന്റെ വില കുറഞ്ഞ ഫോണുകളായ നോർഡ് എൻ10 5ജി, നോർഡ് എൻ100 എന്നിവ ഇന്ത്യയിൽ ലഭിക്കില്ല

മോട്ടറോള മോട്ടോ ഫ്യൂഷൻ+

മോട്ടറോള മോട്ടോ ഫ്യൂഷൻ+

മോട്ടറോള മോട്ടോ ഫ്യൂഷൻ+ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത് 16,999 രൂപയ്ക്കാണ് എങ്കിലും ജിഎസ്ടി വർധന കാരണം ഡിവൈസിന്റെ വില 17,499 രൂപയായി ഉയർന്നു. ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ ഡിവൈസ് 16,499 രൂപയ്ക്ക് വിൽക്കും, 1,000 രൂപയുടെ വിലക്കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്, എച്ച്ഡിആർ ഡിസ്‌പ്ലേയുള്ള മികച്ച ഡിവൈസാണ് ഇത്. ബാങ്ക് ഡിസ്കൌണ്ട് ഓഫറുകളും ഡിവൈസിന് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
The Flipkart Big Diwali Sale starts on October 29th. As usual, the Flipkart sale is going on with huge discounts and offers for smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X