ടെക് ലോകത്തെ മാറ്റി മറിച്ച ഐഫോണുകളുടെ ചരിത്രവും പരിണാമവും

|

ആപ്പിൾ ഐഫോൺ എന്നത് ഏതൊരു സ്മാർട്ട്ഫോൺ ഉപയോക്താവിന്റെയും അവസാനത്തെ ലക്ഷ്യ സ്ഥാനമാണ്. ഏറ്റവും പുതിയ ഐഫോൺ മോഡൽ ഉണ്ടെങ്കിൽ അതിന് മുകളിൽ മറ്റൊരു സ്മാർട്ട്ഫോൺ ഇല്ല എന്ന ഉറപ്പിൽ നമുക്ക് അത് ഉപയോഗിക്കാം. അത്രമാത്രം ആഴത്തിൽ ടെക് ലോകത്തെ സിംഹാസനത്തിൽ ഐഫോണുകൾ സ്ഥാനം നേടിക്കഴിഞ്ഞു. സ്റ്റീവ് ജോബ്സ് എന്ന ലോകം കണ്ട ഏറ്റവും ധീഷണശാലിയായ ടെക് വിദഗ്ധൻ തുടക്കം കുറിച്ച ആപ്പിൾ എന്ന സ്ഥാപനം പ്രീമിയം ഗാഡ്ജറ്റ് വിപണിയിൽ എതിരാളികളില്ലാതെ നില നിൽക്കുന്നതിന്റെ പ്രധാന കാരണവും ഐഫോണുകൾ തന്നെയാണ്.

 

ആപ്പിൾ ഐഫോൺ

2007ലാണ് ആപ്പിൾ ഐഫോൺ അവതരിപ്പിച്ചത്. അതിനുശേഷം എല്ലാ വർഷവും പുതിയ ഡിസൈനും സാങ്കേതികവിദ്യയുമായി ഐഫോൺ മോഡലുകൾ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കണക്റ്റിവിറ്റി, ടെക്‌സ്‌റ്റ് മെസേജിംഗ്, ബിൽറ്റ്-ഇൻ ക്യാമറ എന്നിവ പോലുള്ള ആദ്യകാലത്തെ കിടിലൻ ഫീച്ചറുകൾ സ്‌മാർട്ട്‌ഫോൺ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി. ഡിസ്‌പ്ലേ, ബാറ്ററി പവർ, ഓഡിയോ എന്നിവയുടെ ഗുണനിലവാരത്തിൽ വൻതോതിലുള്ള മെച്ചപ്പെടുത്തലുകൾ ഐഫോണുകൾ കൊണ്ടുവന്നു. ഇത്തരത്തിൽ ഐഫോണുകളുടെ സൂദീർഘമായ ചരിത്രവും പരിണാമവും നമുക്ക് വിശദമായി നോക്കാം.

ജൂൺ 2007: ആദ്യ ഐഫോൺ വിപണിയിലെത്തി

ജൂൺ 2007: ആദ്യ ഐഫോൺ വിപണിയിലെത്തി

2007 ജനുവരിയിൽ പ്രഖ്യാപിച്ചുവെങ്കിലും ജൂണിലാണ് ആദ്യത്തെ ഐഫോൺ അമേരിക്കൻ വിപണയിൽ എത്തുന്നത്. മാറ്റങ്ങളിലേക്കുള്ള വഴി തുറന്ന ഈ ഐഫോൺ മൊബൈൽ ഫോണിന്റെയും മികച്ച ഇന്റർനെറ്റ് കമ്മ്യൂണിക്കേറ്ററായ ഐപോഡിന്റെയും സംയോജനമായാണ് സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ചത്. 3.5 ഇഞ്ച് സ്‌ക്രീൻ, മൾട്ടി-ടച്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, മൈക്രോഫോൺ, ഹെഡ്‌സെറ്റ് നിയന്ത്രണങ്ങൾ എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. ഇന്ന് നമുക്ക് ഇന്ന് നിസ്സാരമായി കാണുന്ന സ്‌പെസിഫിക്കേഷനുകളാണ് ഉള്ളതെങ്കിലും അത് സ്മാർട്ട്ഫോൺ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു.

കരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾകരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾ

ജൂലൈ 2008: 3ജിയുമായി ഐഫോൺ
 

ജൂലൈ 2008: 3ജിയുമായി ഐഫോൺ

ആദ്യ ഐഫോൺ അവതരിപ്പിച്ച് ഒരു വർഷത്തിന് ശേഷം അതിന്റെ പിൻഗാമിയായ ഐഫോൺ 3ജി വിപണിയിൽ എത്തി. രണ്ടാം തലമുറ ഡിവൈസിൽ 3ജി ഡാറ്റയും ജിപിഎസും പോലുള്ള നിരവധി പുതിയ ഹാർഡ്‌വെയർ ഫീച്ചറുകൾ ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ആപ്പ് സ്റ്റോർ അവതരിപ്പിക്കപ്പെട്ടത് ഈ ഐഫോണിലൂടെയാണ് എന്നതാണ്. ആപ്പിളിന്റെ ഇതിലൂടെയാണ് തേർഡ് പാർട്ടി ആപ്പുകൾ ബ്രൗസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിച്ച് തുടങ്ങിയത്. ഇന്ന് ലക്ഷക്കണക്കിന് ആപ്പുകൾ ആപ്പ് സ്റ്റോറിലുണ്ട്.

ജൂൺ 2010: വീണ്ടും വലിയ മാറ്റങ്ങൾ

ജൂൺ 2010: വീണ്ടും വലിയ മാറ്റങ്ങൾ

വെരിസോണിന്റെ വയർലെസ് നെറ്റ്‌വർക്കിൽ ലഭ്യമായ ആദ്യത്തെ ഐഫോണാണ് 2010ൽ പുറത്തിറങ്ങിയത്. നിരവധി സവിശേഷതകൾ ഇതിൽ കൂട്ടിച്ചേർത്തു. ഐഫോൺ 4 എന്ന പേരിൽ അവതരിപ്പിച്ച ഈ ഡിവൈസിൽ ഉയർന്ന റെസല്യൂഷനുള്ള റെറ്റിന ഡിസ്‌പ്ലേ, ആപ്പിളിന്റെ ആദ്യത്തെ ഫ്രണ്ട് ഫേസിങ് ക്യാമറ, മൾട്ടി ടാസ്‌കിങ് സപ്പോർട്ട്, ഫേസ്‌ടൈം എന്നിവയെല്ലാം ഉണ്ടായിരുന്നു. വിപണിയിലെ ഏറ്റവും മികച്ച സ്‌മാർട്ട്‌ഫോണായി ഐഫോൺ 4നെ ടെക് ലോകം വാഴ്ത്തി.

2011 ഒക്ടോബർ: സിരി വരികയും സ്റ്റീവ് ജോബ്സ് മരിക്കുകയും ചെയ്തു

2011 ഒക്ടോബർ: സിരി വരികയും സ്റ്റീവ് ജോബ്സ് മരിക്കുകയും ചെയ്തു

ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഐഫോൺ 4ന്റെ ലോഞ്ചിന് പിന്നാലെ അന്തരിച്ചു. ഐഫോൺ 5ന്റെ വികസനത്തിന് മേൽനോട്ടം വഹിച്ചിരുന്നുവെങ്കിലും അത് 2012 സെപ്റ്റംബറിലാണ് പുറത്തിറങ്ങിയത്. അക്കാലത്ത് എക്‌സ്‌ക്ലൂസീവ് ആയ ഒരു ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റായ സിരി അവതരിപ്പിക്കപ്പെട്ടതും ഈ കാലയളവിലാണ്. സിരിക്ക് പുറമേ ഇതുവരെ ഉൽപ്പാദിപ്പിച്ചതിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോൺ 4എസ് ഈ വർഷം പുറത്തിറങ്ങി. ഐഒഎസ് 5ലാണ് ഈ ഡിവൈസ് പ്രവർത്തിച്ചത്. ഐമെസേജ്, ഐക്ലൌഡ്, നോട്ടിഫിക്കേഷൻ സെന്റർ എന്നിവ അവതരിപ്പിച്ച ഒഎസാണ് ഇത്. 1080p വീഡിയോ റെക്കോർഡിങുള്ള ആപ്പിളിന്റെ ആദ്യത്തെ 8-മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരുന്നു.

ജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

സെപ്റ്റംബർ 2014: പ്ലസ്-സൈസ് മോഡലുകൾ വിപണിയിൽ

സെപ്റ്റംബർ 2014: പ്ലസ്-സൈസ് മോഡലുകൾ വിപണിയിൽ

ഐഫോൺ 5 സെപ്റ്റംബർ മാസത്തിൽ ലോഞ്ച് ചെയ്ത ആദ്യത്തെ ആപ്പിൾ ഫോണാണ്. സെപ്റ്റംബർ മാസത്തിൽ ലോഞ്ച് എന്ന പതിവ് അതിന് ശേഷം ആപ്പിൾ തുടരുന്നുണ്ട്. 2 വർഷത്തിന് ശേഷം ആപ്പിൾ സീരീസിലേക്ക് 2 മോഡലുകൾ കൂടി അവതരിപ്പിച്ചു. ഐഫോൺ 6, 6 പ്ലസ് എന്നിവയാണ് 2014ൽ ഒരേസമയം പുറത്തിറക്കിയത്. വലിയ ഐഫോണുകളുടെ തുടക്കമായിരുന്നു ഇത്. 6 പ്ലസ്, 7 പ്ലസ്, 8 പ്ലസ് മോഡലുകൾക്ക് 5.5 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. 6, 7, 8 പതിപ്പുകൾ എല്ലാം 4.7 ഇഞ്ച് സ്ക്രീനുമായി വരുന്നു. വലിയ ഡിസ്‌പ്ലേകൾ മാറ്റിനിർത്തിയാൽ, ഐഫോൺ 6, 6 പ്ലസ് എന്നിവ വേഗമേറിയ പ്രോസസ്സറുകൾ, നവീകരിച്ച ക്യാമറകൾ, മെച്ചപ്പെടുത്തിയ എൽടിഇ, വൈഫൈ കണക്റ്റിവിറ്റി എന്നിവ നൽകി.

സെപ്റ്റംബർ 2017: ഭാവിയിലേക്കുള്ള ചുവടുവെപ്പ്

സെപ്റ്റംബർ 2017: ഭാവിയിലേക്കുള്ള ചുവടുവെപ്പ്

2017ൽ കാലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിൽ നടന്ന ആപ്പിൾ ഇവന്റിൽ വച്ച് പുതിയ ടിവി, വാച്ച് സീരീസ് എന്നിവയ്ക്കൊപ്പം ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്സ് എന്നിവ പുറത്തിറക്കി. ഐഫോൺ എക്സ് വലിയ ജനപ്രിതിയാണ് നേടിത്. ആദ്യ ഐഫോണിന്റെ പത്താം വാർഷികത്തിലാണ് ഐഫോൺ എക്സ് എന്ന പ്രത്യേക പതിപ്പ് അവതരിപ്പിച്ചത്. ഒലെഡ് സ്‌ക്രീൻ സാങ്കേതികവിദ്യ, വയർലെസ് ചാർജിംഗ്, എഡ്ജ്-ടു-എഡ്ജ് സ്‌ക്രീൻ ഡിസ്‌പ്ലേ എന്നിവയെല്ലാം ഈ ഡിവൈസ് മുതലാണ് ആരംഭിച്ചത്. പോർട്രെയിറ്റ് മോഡ്, പോർട്രെയിറ്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ, ട്രൂഡെപ്ത്ത്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയെല്ലാം ഐഫോൺ എക്‌സിലൂടെയാണ് വരുന്നത്.

സെപ്റ്റംബർ 2018: കൂടുതൽ വലിയ സ്‌ക്രീനുകളുള്ള ഐഫോണുകൾ

സെപ്റ്റംബർ 2018: കൂടുതൽ വലിയ സ്‌ക്രീനുകളുള്ള ഐഫോണുകൾ

ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്, ഐഫോൺ എക്സ്ആർ എന്നീ മൂന്ന് പുതിയ ഐഫോണുകൾ പുറത്തിറക്കികൊണ്ട് 2018ൽ ആപ്പിൾ തരംഗമുണ്ടാക്കി. ഐഫോണിലെ എക്കാലത്തെയും വലിയ ഡിസ്‌പ്ലേ, വേഗതയേറിയ ഫേസ് ഐഡി, മികച്ചതും ശക്തവുമായ ചിപ്പ്, മികച്ച ഡ്യുവൽ ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള സവിശേഷതകളോടെ രണ്ട് വലുപ്പങ്ങളിൽ സൂപ്പർ റെറ്റിന ഡിസ്പ്ലെയുമായിട്ടാണ് ഈ എക്സ്എസ്, എക്സ്എസ് മാക്സ് മോഡലുകൾ ലോഞ്ച് ചെയ്തത്. ഐഫോൺ എക്സ്ആർ ഒരു പുതിയ ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ ഉപയോഗിച്ചാണ് വന്നത്.

ജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

ഒക്ടോബർ 2020: 5ജിയെ സ്വീകരിച്ച് ഐഫോൺ

ഒക്ടോബർ 2020: 5ജിയെ സ്വീകരിച്ച് ഐഫോൺ

ഐഫോൺ 12 സീരീസിന്റെ ലോഞ്ചിൽ ഐഫോണുകൾ അടുത്ത തലമുറ നെറ്റ്വർക്ക് സപ്പോർട്ടിലേക്ക് കടന്നു. 5ജി സപ്പോർട്ടുള്ള 4 ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. 4 മടങ്ങ് മികച്ച ഡ്രോപ്പ് പെർഫോമൻസും കൂടാതെ എ14 ബയോണിക് ചിപ്പ്, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയുള്ള സെറാമിക് ഷീൽഡും മികച്ച ബാറ്ററി ലൈഫുമെല്ലാം ഈ ഡിവൈസുകൾ നൽകുന്നു. മികച്ച കാര്യക്ഷമതയുള്ളതുമാണ് ഈ സീരീസിന്റെ സവിശേഷത. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 13 സീരീസ് ഐഫോൺ 12 സീരീസിന്റെ കൂടുതൽ മെച്ചപ്പെടുത്തിയ പതിപ്പായിരുന്നു. ഈ വർഷം പുറത്തിറങ്ങുന്ന ഐഫോൺ 14 സീരീസ് ഏറ്റവും പുതിയ സാങ്കേതികവിദ്യ വിപണിയിൽ എത്തിക്കുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Apple introduced the iPhone in 2007. Every year since then, iPhone models have amazed us with new designs and technologies. Let's take a closer look at the history and evolution of iPhones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X