ഐഫോൺ 13 പുറത്തിറക്കിയതിന് പിന്നാലെ ആപ്പിൾ ഐഫോൺ 12ന് വില കുറച്ചു

|

ആപ്പിൾ പുതിയ ഐഫോൺ 13 സീരിസ് കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. പുതിയ ഐഫോണുകൾ വന്നതോടെ കഴിഞ്ഞവർഷം പുറത്തിറക്കിയ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയ്ക്ക് ആപ്പിൾ ഔദ്യോഗികമായി വില കുറച്ചു. ഐഫോൺ 12ന് 14,000 രൂപ വരെയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഐഫോൺ 12 മിനിക്ക് 10,000 രൂപയാണ് കുറച്ചത്. ഐഫോൺ 13 ലോഞ്ചിന് മുമ്പ് കുറച്ച് സമയം ആപ്പിൾ സ്റ്റോറിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഐഫോൺ 13 സീരിസ് ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യുന്നതിനും ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പുതുക്കിയ വില അപ്ഡേറ്റ് ചെയ്യാനുമാണ് ആപ്പിൾ ഈ സമയം ഉപയോഗിച്ചത്.

 

ഐഫോൺ 12 സീരിസ്

കഴിഞ്ഞ വർഷം ഐഫോൺ 12 സീരിസ് ലോഞ്ച് ചെയ്ത സമയത്തും ഇത്തരത്തിൽ പഴയ മോഡലുകൾക്ക വില കുറച്ചിരുന്നു. ആപ്പിൾ ഔദ്യോഗികമായി തന്നെ വില കുറച്ചിരിക്കുന്നതിനാൽ ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ സ്മാർട്ട്ഫോണുകളിലും ഡിവൈസ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഐഫോൺ 12ന്റെ ബേസ് വേരിയന്റായ 64 ജിബി മോഡലിന് നേരത്തെ 79,900 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് 65,900 രൂപയ്ക്ക് ലഭ്യമാകും. മുകളിൽ സൂചിപ്പിച്ചത് പോലെ 14,000 രൂപ കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്.

ഐഫോൺ 12: പുതിയ വില
 

ഐഫോൺ 12: പുതിയ വില

ഐഫോൺ 12ന്റെ 128 ജിബി സ്റ്റോറേജുള്ള മോഡലിന് നേരത്തെ 84,900 രൂപയായിരുന്നു വില. ഈ ഡിവൈസ് ഇപ്പോൾ നിങ്ങൾക്ക് 70,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ 12ന്റെ ഹൈ എൻഡ് മോഡലായ 256 ജിബി വേരിയന്റിന് ലോഞ്ച് ചെയ്തപ്പോൾ 94,900 രൂപയായിരുന്നു വില. ഈ ഡിവൈസിനും 14,000 രൂപ കിഴിവ് ലഭിച്ചതോടെ വില 80,900 രൂപയായി കുറഞ്ഞു. ഈ വിലക്കിഴിവ് എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.

ആപ്പിൾ ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ വിപണിയിലെത്തിആപ്പിൾ ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ വിപണിയിലെത്തി

ഐഫോൺ 12 മിനി: പുതുക്കിയ വില

ഐഫോൺ 12 മിനിയുടെ ബേസ് വേരിയന്റായ 64 ജിബി മോഡലിന് ഇപ്പോൾ 59,900 രൂപയാണ് വില. നേരത്തെ ഈ ഡിവൈസിന് 69,900 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഐഫോൺ 12 മിനി മോഡലുകൾക്ക് 10,000 രൂപയാണ് ആപ്പിൾ കുറച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ 128 ജിബി മോഡലിന് ഇപ്പോൾ 64,900 രൂപയാണ് വില. നേരത്തെ ഇത് 74,900 രൂപയായിരുന്നു. ഐഫോൺ 12 മിനി 256 ജിബി മോഡലിന് നേരത്തെ 84,900 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഐഫോൺ 74,900 രൂപയ്ക്ക് വാങ്ങാം.

ഐഫോൺ 12; മികച്ച ചോയിസ്

ഐഫോൺ 12; മികച്ച ചോയിസ്

ഐഫോൺ 12 പുറത്തിറങ്ങി ഒരു വർഷത്തിനുശേഷവും ഏറെ ജനപ്രീതി നിലനിർത്തുന്ന ഒരു ഫോണാണ് ഇത്. ഈ ഡിവൈസിലുള്ള ഹാർഡ്‌വെയറിന് അടുത്തിടെ പുറത്തിറക്കിയ ഒരു ആൻഡ്രോയ്ഡ് ഫോണുകലെക്കാൾ മികച്ച പെർഫോമൻസ് നൽകാൻ കഴിയുന്നുണ്ട്. ഐഫോൺ 12ന് കുറഞ്ഞത് അഞ്ച് വർഷത്തേക്ക് എങ്കിലും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ഓരോ വർഷവും പുതിയ ഐഒഎസ് പതിപ്പ് പുറത്തിറങ്ങുമ്പോൾ ഫോൺ പുതിയതായി അനുഭവപ്പെടും. വില കുറച്ചതോടെ ഐഫോൺ 12 വാങ്ങുക എന്നത് കൂടുതൽ ലാഭകരമായ കാര്യം കൂടിയാണ്.

ഐഫോൺ 12 മിനി വാങ്ങണോ

ഐഫോൺ 12 മിനി വാങ്ങണോ

കുറഞ്ഞ വിലയുള്ള ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഐഫോൺ മിനി. കോം‌പാക്റ്റ് 5.4 ഇഞ്ച് ഒലെഡ് സൂപ്പർ റെറ്റിന ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിവൈസിലെ ക്യാമറ സെറ്റപ്പിന് 4കെ വീഡിയോകൾ പോലും റെക്കോർഡ് ചെയ്യാനാകും. നാലാം തലമുറ ന്യൂറൽ എഞ്ചിനും പുതിയ ഫോർ-കോർ ഗ്രാഫിക്സ് ആർക്കിടെക്ചറും ചേർന്ന എ14 ബയോണിക് പ്രോസസറാണ് ഈ ഐഫോണിൽ നൽകിയിട്ടുള്ളത്. ഐഫോൺ 12 സീരിസിലെ മറ്റ് ഡിവൈസുകളിൽ ഉപയോഗിച്ചിരിക്കുന്ന കരുത്തൻ ചിപ്പ്സെറ്റ് തന്നെയാണ് ഈ ഡിവൈസിന്റെയും സവിശേഷത.

ആപ്പിൾ പുതിയ ഐപാഡ്, ഐപാഡ് മിനി ആപ്പിൾ വാച്ച് 7 സീരിസ് എന്നിവ പുറത്തിറങ്ങിആപ്പിൾ പുതിയ ഐപാഡ്, ഐപാഡ് മിനി ആപ്പിൾ വാച്ച് 7 സീരിസ് എന്നിവ പുറത്തിറങ്ങി

Best Mobiles in India

English summary
Apple launched the new iPhone 13 series yesterday. With the arrival of the new iPhones, Apple has officially reduced the price of the iPhone 12 and iPhone 12 Mini, which were released last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X