മിലിട്ടറി സ്റ്റാൻ‌ഡേർഡ് സർ‌ട്ടിഫൈഡ് മോട്ടറോള ഡിഫൈ റഗ്ഗ്ഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു

|

മോട്ടറോളയുടെ പുതിയ ഡിഫൈ റഗ്ഗ്‌ഡ്‌ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. ഐപി 68 മിലിട്ടറി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ഈ ഹാൻഡ്സെറ്റിൻറെ എടുത്തുപറയേണ്ട ഒരു പ്രത്യകതയാണ്. ഡ്യുവൽ സീൽ ചെയ്യ്ത രൂപകൽപ്പന ആയതിനാൽ 35 മിനിറ്റ് 5 അടി വരെ വെള്ളത്തിനടിയിൽ നിലനിൽക്കുവാൻ ഈ സ്മാർട്ട്ഫോണിന് കഴിയുമെന്നും മോട്ടറോള പറയുന്നു. മണൽ, പൊടി, ഈർപ്പം, മൂടൽമഞ്ഞ് എന്നിവ പ്രതിരോധിക്കാൻ കഴിവുള്ളതാണ് ഈ ഹാൻഡ്സെറ്റ്. മോട്ടറോള ഡിഫൈ സ്മാർട്ഫോൺ വൈബ്രേഷൻ, ടംബിൾ ടെസ്റ്റുകൾക്ക് വിധേയമായിട്ടുണ്ട്. MIL-SPEC 810H തീവ്രതയേറിയ താപനില അതിജീവിക്കാൻ ശേഷിയുള്ള ഇതിന് 6 അടി വരെയുള്ള വീഴ്ച്ച നേരിടുവാൻ കഴിയും. മോട്ടറോള ഡിഫൈ നിങ്ങൾക്ക് സോപ്പും മിതമായ അളവിൽ അണുനാശിനിയും ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്.

മോട്ടറോള ഡിഫൈ സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും

മോട്ടറോള ഡിഫൈ സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും

പുതിയ മോട്ടറോള ഡിഫൈയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 329 (ഏകദേശം 29,000 രൂപ) അല്ലെങ്കിൽ ജിബിപി 279 (ഏകദേശം 28,700 രൂപ) ആണ് വില വരുന്നത്. ബ്ലാക്ക്, ഫോർജ്ഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്. മോട്ടറോള ഡിഫൈ അടുത്ത ആഴ്ചകളിൽ തിരഞ്ഞെടുത്ത യൂറോപ്യൻ, ലാറ്റം വിപണികളിൽ ലഭ്യമാകും. ഒരു രാജ്യങ്ങളിലും ഈ ഹാൻഡ്‌സെറ്റിൻറെ വില വ്യത്യാസപ്പെടാമെന്ന് മോട്ടറോള പറയുന്നു. കമ്പനി 2 വർഷത്തെ വാറന്റി, ആൻഡ്രോയിഡ് എന്റർപ്രൈസ് സപ്പോർട്ട്, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ എന്നിവ രണ്ട് വർഷത്തേക്ക് നൽകുന്നു.

ഡെൽ ഇൻസ്പിറോൺ 14, ഇൻസ്പിറോൺ 15 ലാപ്ടോപ്പുകളുടെ വിൽപ്പന ഇന്ന് ആരംഭിക്കുംഡെൽ ഇൻസ്പിറോൺ 14, ഇൻസ്പിറോൺ 15 ലാപ്ടോപ്പുകളുടെ വിൽപ്പന ഇന്ന് ആരംഭിക്കും

മോട്ടറോള ഡിഫൈ സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോട്ടറോള ഡിഫൈ സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോട്ടറോള ഡിഫൈ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 11 സപ്പോർട്ട് ഉടൻ തന്നെ പുറത്തിറക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് സുരക്ഷയുള്ള ഡ്യുവൽ നാനോ സിം സ്ലോട്ടും, 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും ഇതിലുണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡുപയോഗിച്ച് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനുമായി ഇന്റർനാൽ സ്റ്റോറേജ് 64 ജിബി ഇതിലുണ്ട്.

 ഇപ്പോൾ നിങ്ങൾക്ക് ഇൻഫിനിക്‌സ് നോട്ട് 10 പ്രോ പ്രീ-ഓർഡർ ചെയ്യാം: വിൽപ്പന ജൂൺ 24 ന് ആരംഭിക്കും ഇപ്പോൾ നിങ്ങൾക്ക് ഇൻഫിനിക്‌സ് നോട്ട് 10 പ്രോ പ്രീ-ഓർഡർ ചെയ്യാം: വിൽപ്പന ജൂൺ 24 ന് ആരംഭിക്കും

മോട്ടറോള ഡിഫൈ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

മോട്ടറോള ഡിഫൈ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എഫ് / 1.8 അപ്പർച്ചറുള്ള 48 മെഗാപിക്സൽ പ്രധാന സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് മോട്ടറോള ഡിഫൈയിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഓൺബോർഡിൽ ഉണ്ട്. 20W ടർബോപവർ ചാർജുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള ഡിഫൈയിലുള്ളത്. ഇതിൻറെ ബാറ്ററി രണ്ട് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് വി 5, എൻ‌എഫ്‌സി, വോൾടിഇ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. പുഷ്-ടു-ടോക്ക് (പിടിടി) മോഡ് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാവുന്ന ഷോർട്ട്കട്ട് കീ ഇതിലുണ്ട്.

ഇൻഫിനിക്‌സ് സ്മാർട്ട്‌ഫോണുകൾക്ക് കിഴിവ് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇൻഫിനിക്‌സ് ഡേയ്‌സ് സെയിൽഇൻഫിനിക്‌സ് സ്മാർട്ട്‌ഫോണുകൾക്ക് കിഴിവ് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇൻഫിനിക്‌സ് ഡേയ്‌സ് സെയിൽ

Best Mobiles in India

English summary
The phone is IP68 and military-grade certified to withstand harsh environments. The phone, according to Motorola, has dual-sealed housing and can withstand immersion in water for up to 35 minutes at a depth of 5 feet. It's also resistant to sand, dust, and filth, as well as humidity and salt mist.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X