നോക്കിയ 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തുമായി

|

ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളിലൊന്നാണ് നോക്കിയ 2.4. ഇതൊരു ബജറ്റ് സ്മാർട്ട്‌ഫോണാണ്. ഈ ഡിവൈസിന് പിന്നാലെ മറ്റൊരു സ്മാർട്ട്ഫോൺ കൂടി തയ്യാറാക്കുന്ന തിരക്കിലാണ് നോക്കിയ. നോക്കിയയുടെ അടുത്ത ഡിവൈസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നോക്കിയ 10 എന്ന ഡിവൈസ് അടുത്ത വർഷത്തോടെ വിപണിയിലെത്തുമെന്നും ഈ ഡിവൈസിൽ പുതിയ സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റായിരിക്കും ഉണ്ടാവുകയെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പികുന്നു.

നോക്കിയ 10

പുതിയ നോക്കിയ 10ന്റെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ നോക്കിയ പുറത്ത് വിട്ടിട്ടുണ്ട്. ഈ ഡിവൈസ് സഫയർ ഗ്ലാസ് ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. നോക്കിയ 10 സ്നാപ്ഡ്രാഗൺ 888 അല്ലെങ്കിൽ 888+ ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തികയെന്നും സൂചനകളുണ്ട്. അതുകൊണ്ട് തന്നെ ഈ ഡിവൈസ് 2021 അവസാനം വരെ ഫോൺ വിപണിയിൽ എത്താൻ സാധ്യതയില്ല. ഇനിയും ഒരു വർഷത്തിന് ശേഷം മാത്രമായിരിക്കും സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി വിവോ വി20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി വിവോ വി20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ ചിപ്‌സെറ്റുമായി ബന്ധപ്പെട്ട് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല. അടുത്ത തലമുറ സ്നാപ്ഡ്രാഗൺ 888 പ്രോസസർ കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ ചിപ്പ്സെറ്റ് നിരവധി സ്മാർട്ട്ഫോൺ നിർമാതാക്കൾ തങ്ങളുടെ ഡിവൈസുകളിൽ ഉൾപ്പെടുത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 2021ന്റെ രണ്ടാം പകുതിയിൽ ക്വാൽകോം എസ്ഡി 888+ ചിപ്‌സെറ്റ് പുറത്തിറക്കുമെന്നാണ് സൂചനകൾ. ഇതിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

നോക്കിയ 9 സിറോക്കോ

നോക്കിയ 10 സ്മാർട്ട്ഫോണിനെ കുറിച്ച് അധിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കമ്പനി ഈ ഡിവൈസിന് ഇതേ പേര് തന്നെയാണോ നൽകുക എന്ന കാര്യവും വ്യക്തമാല്ല. നോക്കിയ 9 സിറോക്കോ എന്ന സ്മാർട്ട്ഫോൺ പുറത്തിറക്കികൊണ്ട് നോക്കിയ 9 ഫ്ലാഗ്ഷിപ്പ് സീരിസിൽ ഡിവൈസുകൾ പുറത്തിറക്കുന്നത് തുടരേണ്ടതായിരുന്നു. എന്നാൽ കൊറോണ വൈറസ് കാരണമുണ്ടായ ലോക്ക്ഡൌൺ കാലത്ത് കമ്പനി ബജറ്റ് സ്മാർട്ട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഫലമായിട്ടാണ് നോക്കിയ 2.4 പോലുള്ള അഫോഡബിൾ സ്മാർട്ട്‌ഫോണുകൾ പുറത്തിറങ്ങിയത്.

കൂടുതൽ വായിക്കുക: നോക്കിയ സി3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: നോക്കിയ സി3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും ഓഫറുകളും

നോക്കിയ 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നോക്കിയ 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കിയ അവസാനത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ 2019ൽ പുറത്തിറങ്ങിയ നോക്കിയ 9 പ്യുർവ്യൂ ആയിരുന്നു. ഈ ഡിവൈസിൽ അന്നത്തെ മുൻനിര സ്നാപ്ഡ്രാഗൺ 845 ചിപ്‌സെറ്റാണ് കമ്പനി നൽകിയത്. നോക്കിയ 9 പ്യുർവ്യൂവിന് നിലവിൽ ഏകദേശം 30,000 രൂപയാണ് വില വരുന്നത്. പ്രീമിയം സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. കരുത്തുറ്റ രൂപകൽപ്പനയും പെന്റ-ക്യാമറ സെറ്റപ്പുമാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

ഡിസൈൻ

നോക്കിയ 10ൽ പെന്റ-ക്യാമറ സെറ്റപ്പ്, ഉയർന്ന റെസല്യൂഷൻ നൽകുന്ന പിക്‌സലുകളുള്ള ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയിൽ ഏതെങ്കിലും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കരുത്തുറ്റ ബിൽഡാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. ക്ലാസിക് നോക്കിയ ഡിസൈനും ഈ ഡിവൈസിൽ പ്രതീക്ഷിക്കാം. മുൻനിര സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റോടെ പുറത്തിറങ്ങുന്ന നോക്കിയ 10നായി ഇനിയും ദീർഘകാലം കാത്തിരിക്കേണ്ടി വരും.

കൂടുതൽ വായിക്കുക: നാല് പിൻക്യാമകളുമായി ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങികൂടുതൽ വായിക്കുക: നാല് പിൻക്യാമകളുമായി ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

Best Mobiles in India

English summary
Nokia's next device will be the flagship smartphone. The Nokia 10 device will hit the market next year with the Snapdragon 888 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X