13,490 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ54 ഇന്ത്യൻ വിപണിയിലെത്തി

|

ഓപ്പോ എ54 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. എ-സീരീസിലെ ഈ പുതിയ സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ ആകർഷണം 5000 എംഎഎച്ച് ബാറ്ററിയാണ്. ഇതിനൊപ്പം 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, എഐ ബ്യൂട്ടിഫിക്കേഷൻ മോഡ്, 6.51 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലെ, ഒക്ടാകോർ മീഡിയടെക് ഹെലിയോ പി35 പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളും ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുണ്ട്. 14,000 രൂപ വില വിഭാഗത്തിൽ ലഭിക്കുന്ന ഡിവൈസുകളിലുള്ള എല്ലാ മികച്ച സവിശേഷതകളും ഓപ്പോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഓപ്പോ എ54: വില

ഓപ്പോ എ54: വില

ഓപ്പോ എ54 സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,490 രൂപയാണ് വില. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡലിന് 14,490 രൂപ വിലയുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എ54 സ്മാർട്ട്ഫോണിന് 15,990 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ സ്റ്റാർറി ബ്ലൂ, ക്രിസ്റ്റൽ ബ്ലാക്ക്, മൂൺലൈറ്റ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ഏപ്രിൽ 20 മുതൽ ഫ്ലിപ്പ്കാർട്ടിലും രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.

കൂടുതൽ വായിക്കുക: വിവോ വി21 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായികൂടുതൽ വായിക്കുക: വിവോ വി21 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി

ഓപ്പോ എ54: ഓഫറുകൾ

ഓപ്പോ എ54: ഓഫറുകൾ

ഓപ്പോ എ54 സ്മാർട്ട്ഫോൺ വാങ്ങാനായി എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളോ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളോ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. 1 രൂപയ്ക്ക് ഫുൾ മൊബൈൽ പ്രോട്ടക്ഷൻ, 1 രൂപയ്ക്ക് 70 ശതമാനം വരെ ബയ്ബാക്ക്, ഓപ്പോയുടെ ഓൺലൈൻ സ്റ്റോറിൽ 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവയും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും. നിലവിലുള്ള ഓപ്പോ ഉപഭോക്താക്കൾക്ക് അവരുടെ ഫോൺ അപ്ഗ്രേഡ് ചെയ്ത് 1,000 രൂപ അധിക എക്സ്ചേഞ്ച് ഡിസ്കൌണ്ട് നേടാം.

ഓഫർ

ഓഫ്‌ലൈൻ ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയുടെ കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പേടിഎമ്മിൽ 11 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കിലൂടെയും ഈ ഡിവൈസ് സ്വന്തമാക്കാം. എല്ലാ പ്രമുഖ ധനകാര്യ പാർട്ട്ണർമാരിൽ നിന്നും സീറോ ഡൌൺ പേയ്മെന്റ് സ്കീംമും ലഭിക്കും. 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

കൂടുതൽ വായിക്കുക: ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഈ മാസം അവസാനം ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഈ മാസം അവസാനം ഇന്ത്യൻ വിപണിയിലെത്തും

ഓപ്പോ എ54: സവിശേഷതകൾ

ഓപ്പോ എ54: സവിശേഷതകൾ

6.51 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ എൽസിഡി ഡിസ്പ്ലെയാണ് ഓപ്പോ എ54 സ്മാർട്ട്ഫോണിൽ ഉള്ളത്. 89.2 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റാണ് ഉള്ളത്. ഈ വിലവിഭാഗത്തിലെ ഫോണുകൾ 90Hz ഡിസ്പ്ലെകളുമായിട്ടാണ് വരുന്നത് എന്നതിനാൽ റിഫ്രഷ് റേറ്റ് ഒരു പോരായ്മയായി തോന്നാം. 6 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി35 പ്രോസസറാണ്.

ട്രിപ്പിൾ ക്യാമറ

ഓപ്പോ എ54 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം മാക്രോ, പോർട്രെയ്റ്റ് ഷോട്ടുകൾക്കായി രണ്ട് 2 മെഗാപിക്സൽ ക്യാമറകളും ഡിവൈസിൽ ഉണ്ട്. മുൻവശത്ത്, ബോകെ മോഡും എഐ ബ്യൂട്ടിഫിക്കേഷൻ മോഡും ഉള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

ഓപ്പോ എ54

ഓപ്പോ എ54 സ്മാർട്ട്ഫോണിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2ലാണ് ഫോൺ പ്രവർത്തിക്കുന്നത്. പവർ ബട്ടണിൽ തന്നെ നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സ്കാനറാണ് ഫോണിന്റെ വലത് വശത്ത് ഉള്ളത്. ഇത് പുതിയ മിഡ്റേഞ്ച് ഡിവൈസുകളിൽ കണ്ടുവരുന്ന ഫീച്ചറാണ്.

Best Mobiles in India

English summary
Oppo launches A54 smartphone in India. Price range for the new A-Series smartphone starts at Rs 13,490.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X