ഗെയിം കളിക്കുന്നവർക്ക് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

|

ഗെയിം കളിക്കാൻ താല്പര്യമുള്ള ആളുകൾ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കരുത്തുള്ള പ്രോസസർ, മികച്ച ഡിസ്പ്ലെ, ദീർഘനേരം ബാക്ക് അപ്പ് നൽകുന്ന ബാറ്ററി എന്നവയെല്ലാം ഗെയിമിങിന് ആവശ്യമാണ്. ഇത്തരം സ്മാർട്ട്ഫോണുകൾ (gaming smartphones) ഇന്ന് 20,000 രൂപയിൽ താഴെ വിലയിൽ പോലും ലഭ്യവുമാണ്. കുറഞ്ഞ വിലയിൽ വാങ്ങാവുന്ന ഗെയിമിങ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഗെയിമിങ് സ്മാർട്ട്ഫോണുകൾ

20,000 രൂപയിൽ താഴെ വിലയുള്ള ഗെയിമിങ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ വൺപ്ലസ്, പോക്കോ,സാംസങ്, റിയൽമി, iQOO തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. ഈ ഫോണുകളെല്ലാം ഗെയിമിങിന് ആവശ്യമായ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നുണ്ട്. ബാറ്റിൽ റോയൽ ഗെയിമുകൾ പോലും കളിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറുകളുമായിട്ടാണ് ഇവ വരുന്നത്. ഈ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി (OnePlus Nord CE 2 Lite)

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി (OnePlus Nord CE 2 Lite)

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോയും 202പിപിഐ പിക്‌സൽ ഡെൻസിറ്റിയും 120Hz ഡൈനാമിക് റിഫ്രഷ് റേറ്റുമുള്ള 6.59-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽ) ഡിസ്‌പ്ലേയാണുള്ളത്. മികച്ച ഗെയിമിങ് അനുഭവത്തിനായി 240Hz ടച്ച് റസ്പോൺസ് റേറ്റുമുണ്ട്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രിനോ 619 ജിപിയുവും 8 ജിബി വരെ LPDDR4X റാമും നൽകിയിട്ടുണ്ട്.

അടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥഅടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥ

ക്യാമറകൾ

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സോണി IMX471 സെൻസറുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വരുന്ന ഫോണിൽ 33W സൂപ്പർവൂക്ക് വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണുള്ളത്. ഈ ചാർജിങ് സാങ്കേതികവിദ്യയിലൂടെ വെറും 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

പോക്കോ എക്സ്4 പ്രോ 5ജി (Poco X4 Pro 5G)

പോക്കോ എക്സ്4 പ്രോ 5ജി (Poco X4 Pro 5G)

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഹോൾ-പഞ്ച് അമോലെഡ് ഡിസ്പ്ലെയാണുള്ളത്. ഫുൾ എച്ച്ഡി+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ്. 8 ജിബി വരെ റാമും 128 ജിബി വരെ ഇൻബിൾഡ് സ്റ്റോറേജുമായിട്ടാണ് ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിലുണ്ട്.

മൂന്ന് പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളാണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ റിയർ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ പോക്കോ നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാറയുമുണ്ട്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി എം33 5ജി (Samsung Galaxy M33 5G)

സാംസങ് ഗാലക്‌സി എം33 5ജി (Samsung Galaxy M33 5G)

സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 5nm എക്സിനോസ് പ്രോസസറാണ്. 8 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഡിവൈസിൽ നൽകിയിട്ടുണ്ട്. സാംസങ്ങിന്റെ റാം പ്ലസ് ഫീച്ചർ ഉപയോഗിച്ച് സ്മാർട്ട്ഫോണിലെ റാമിനെ 16 ജിബി വരെ വിർച്വലി വർധിപ്പിക്കാം.

ക്യാമറകൾ

സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 5 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ഷൂട്ടർ, എഫ്/2.2 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് പ്രവർത്തിക്കുന്നത്.

റിയൽമി 9 (Realme 9)

റിയൽമി 9 (Realme 9)

റിയൽമി 9ൽ എഫ്എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.4-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. 10240-ലെവൽ ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെന്റാണ് ഇതിലുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 108 എംപി സാംസങ് HM6 പ്രൈമറി ക്യാമറയും ഫോണിലുണ്ട്. 6nm ആർക്കിടെക്ചർ പായ്ക്ക് ചെയ്യുന്ന ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 680 പ്രോസസറാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.

കോഹ്ലിയുടെ കൈയ്യിലെ ഫോൺ ഏത്? ലോഞ്ച് ചെയ്യാത്ത വിവോ ഫോണെന്ന് റിപ്പോർട്ട്കോഹ്ലിയുടെ കൈയ്യിലെ ഫോൺ ഏത്? ലോഞ്ച് ചെയ്യാത്ത വിവോ ഫോണെന്ന് റിപ്പോർട്ട്

വെർച്വൽ റാം

8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായിട്ടാണ് റിയൽമി 9 സ്മാർട്ട്ഫോൺ വരുന്നത്. വെർച്വൽ റാം 5 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. റിയൽമി 9 5ജി എന്ന ഡിവൈസും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ മീഡിയടെക് പ്രോസസറാണ് ഉള്ളത്. ഇത് വില കുറഞ്ഞ 5ജി ഫോണാണ്.

iQOO Z5

iQOO Z5

iQOO Z5 സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫുൾ HD+ ഡിസ്പ്ലെയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് HDR10 സപ്പോർട്ടും ഉണ്ട്. സ്നാപ്ഡ്രാഗൺ 778G ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 1999 രൂപ മുതൽ വില ആരംഭിക്കുന്ന iQOO Z5 മോഡലിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്.

ബാറ്ററി

റാം എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുമായിട്ടാണ് iQOO Z5 വരുന്നത്. 64-മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഫോണിലുള്ള പിൻ ക്യാമറകൾ. മുൻ വശത്ത് 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. സൂപ്പർ നൈറ്റ് മോഡ്, ഡ്യുവൽ വ്യൂ വീഡിയോ എന്നിവയടക്കമുള്ളവ ഇത് സപ്പോർട്ട് ചെയ്യുന്നു. 5000 mAh ബാറ്ററിയും ഫോണിലുണ്ട്.

വിപണി പിടിക്കാൻ അസൂസിന്റെ പുതിയ താരം; അസൂസ് സെൻഫോൺ 9 അവതരിപ്പിച്ചുവിപണി പിടിക്കാൻ അസൂസിന്റെ പുതിയ താരം; അസൂസ് സെൻഫോൺ 9 അവതരിപ്പിച്ചു

Best Mobiles in India

English summary
Best gaming smartphones under Rs 20,000 include devices from brands like OnePlus, Poco, Samsung, Realme and iQOO. These are phones that pack great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X