വിലക്കുറവിൽ സ്മാർട്ട്; സാധാരണക്കാരുടെ പോക്കറ്റ് ലക്ഷ്യമാക്കി ഓപ്പോ എ17 ഇന്ത്യയിൽ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ ബ്രാൻഡായ ഓപ്പോ(oppo) തങ്ങളുടെ പുത്തൻ മോഡലായ ഓപ്പോ എ17(Oppo A17) ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി എത്തിച്ചിരിക്കുകയാണ്. 50 എംപിയുടെ മികവാർന്ന ​പ്രൈമറി ക്യാമറയും മീഡിയടെക് ഹീലിയോ ജി35 പ്രൊസസറും ആണ് ഈ സ്മാർട്ട്ഫോണിന്റെ മുഖ്യ ആകർഷക ഘടകങ്ങൾ. രണ്ട് കളർ വേരിയന്റുകളിലെത്തുന്ന ഈ ഓപ്പോ ഫോണിനെ ആദ്യ കാഴ്ചയിൽത്തന്നെ ആരും ഒന്ന് ഇഷ്ടപ്പെടും.

 

ഓപ്പോ എ17 വിലയും ലഭ്യതയും

ഓപ്പോ എ17 വിലയും ലഭ്യതയും

4ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് ജോഡിയായി എത്തുന്ന ഈ ഓപ്പോ ഫോണിന് 12,499 രൂപ ആണ് വിലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. മിഡ്​നൈറ്റ് ബ്ലാക്ക്, സൺ​ലൈറ്റ് ഓറഞ്ച് കളർ വേരിയന്റുകളിയാണ് ഓപ്പോ എ 17 ഇന്ത്യയിൽ ലഭ്യമാകുക. രാജ്യത്തെ ഓപ്പോയുടെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഫോൺ ഓഡർ ചെയ്യാം.

ഉത്സവ സീസൺ

ഉത്സവ സീസൺ കണക്കിലെടുത്ത് എ17 വാങ്ങുന്നവർക്ക് ഓപ്പോ നിരവധി ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്. എ17 സ്മാർട്ട്ഫോൺ വാങ്ങുന്ന ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെ ഉപയോക്താക്കൾക്ക് 1,500 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കാനുള്ള നടപടികൾ ആണ് ഓപ്പോ സ്വീകരിച്ചിരിക്കുന്നത്.

എയർടെലിന്റെ വെടിക്ക് ജിയോയുടെ മറുപടി പീരങ്കിയോ? 5ജി പ്ലാനുകൾ സംബന്ധിച്ച സൂചനകൾ നൽകി ജിയോ ചെയർമാൻഎയർടെലിന്റെ വെടിക്ക് ജിയോയുടെ മറുപടി പീരങ്കിയോ? 5ജി പ്ലാനുകൾ സംബന്ധിച്ച സൂചനകൾ നൽകി ജിയോ ചെയർമാൻ

 

ഓപ്പോ എ17 സ്പെസിഫിക്കേഷനുകൾ
 

ഓപ്പോ എ17 സ്പെസിഫിക്കേഷനുകൾ

മീഡിയടെക് ഹീലിയോ ജി35 ​ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ കരുത്ത്. 720x1,612 പിക്സൽ റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും 89.8 ശതമാനം ബോഡി-ടു- സ്ക്രീൻ റേഷ്യോയുമുള്ള 6.56 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലെ ആണ് ഓപ്പോ എ17 ന് ഉള്ളത്.

4ജിബി റാം

4ജിബി റാം ആണ് ഈ ഓപ്പോ സ്മാർട്ട്ഫോണിന് ഉള്ളതെങ്കിലും ഫോൺ സ്റ്റോറേജ് ഉപയോഗിച്ച് ഇത് 8ജിബി വരെ വർധിപ്പിക്കാൻ സാധിക്കും. അ‌തേപോലെ തന്നെ 64 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് ഓപ്പോ എ17 ന് ഉള്ളത്. ​മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇത് 1 ടിബി വരെ വർധിപ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽ

50 എംപിയുടെ ക്യാമറ

സെൽഫിക്കായി 5 എംപി ഫ്രണ്ട് ക്യാമറയും ദൃശ്യങ്ങൾ മികച്ച വ്യക്തതയോടെ ചിത്രീകരിക്കാനായി 50 എംപിയുടെ ബാക്ക് ക്യാമറയും നൽകിയിരിക്കുന്നു. ക്യാമറ സെക്ഷനിൽ ഓപ്പോയുടെ സ്മാർട്ട്ഫോണുകൾ പുലർത്താറുള്ള ശ്രദ്ധ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌വ​രെ അ‌ടയാളപ്പെടുത്തുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. അ‌തിനാൽത്തന്നെ മികച്ച നിലവാരമുള്ളതാകും ഈ ക്യാമറകൾ.

ജിയോമാഗ്നറ്റിക് സെൻസർ

ലൈറ്റ് സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, എന്നിവയാണ് ഓൺ ബോർഡ് സെൻസറുകൾ. ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

അ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കംഅ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കം

ആൻഡ്രോയിഡ് 12

ഓപ്പോ എ17ൽ 5,000എംഎഎച്ച് ആണ് ബാറ്ററി. IPX4 റേറ്റിങ് വാട്ടർപ്രൂഫ് സജ്ജീകരണങ്ങളും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഫോണിന്റെ പ്രവർത്തനത്തിലേക്ക് വന്നാൽ, ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1.1 ആണ് ഓപ്പോ എ17 ന് നൽകിയിരിക്കുന്നത്. മലേഷ്യയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യം ലോഞ്ച് ചെയ്തത്.

ഒരു മോഡൽ കൂടി

സാധാരണക്കാരന് കുറഞ്ഞ നിരക്കിൽ വാങ്ങാൻ സാധിക്കുന്ന ഒരു സ്മാർട്ട്ഫോൺ മോഡൽ ആയാണ് ഓപ്പോ എ17 പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ഒരു മോഡൽ കൂടി വിൽപ്പനയ്ക്ക് എത്തിക്കാൻ എ17 ലോഞ്ചിലൂടെ ഓപ്പോയ്ക്ക് സാധിച്ചു. സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഇന്ത്യൻ വിപണി ഏറെ ഉണർവോടെ നിൽക്കുന്ന സമയത്തുതന്നെ ലോഞ്ച് ചെയ്ത് ശ്രദ്ധാകേന്ദ്രമായി മാറാനാണ് ഓപ്പോ ശ്രമിക്കുന്നത്.

അമേസ്ഫിറ്റ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾഅമേസ്ഫിറ്റ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

Best Mobiles in India

English summary
This Oppo phone comes with 4GB of RAM and 64GB of internal storage and is priced at Rs 12,499. The Oppo A17 will be available in Midnight Black and Sunlight Orange colour variants in India. The phone can be ordered through Oppo's official retail stores in the country and through Oppo's official website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X