അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണുകൾ

|

റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസമാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസിയുടെ കരുത്തുമായിട്ടാണ് പ്രോ മോഡൽ വരുന്നത്. 2കെ റെസല്യൂഷനോടുകൂടിയ എൽടിപിഒ ഒലെഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. റിയൽമി ജിടി 2- ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. ഈ ഫോണുകൾ ആൻഡ്രോയിഡ് 12ബേസ്ഡ് റിയൽമി യുഐ 3.0ൽ പ്രവർത്തിക്കും.

റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ: വില, ലഭ്യത

റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ: വില, ലഭ്യത

റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസിക്ക് വേരിയന്റിന് സിഎൻവൈ 2,699 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 31,700 രൂപയോളം വരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 2,899 (ഏകദേശം 34,000 രൂപ) ആണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുളള മോഡലിന് സിഎൻവൈ 3,199 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 37,400 രൂപയോളമാണ്. പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക്, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ചൈനയിൽ സിഎൻവൈ 3,899 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 45,600 രൂപയോളമാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 4,199 ആണ് വില (ഏകദേശം 49,300 രൂപ). 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 4,299 (ഏകദേശം 50,500 രൂപ) വിലയുണ്ട്. 12 ജിബി. റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില സിഎൻവൈ 4,799 ആണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 56,300 രൂപയോളം വരും. പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക്, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി 2: സവിശേഷതകൾ

റിയൽമി ജിടി 2: സവിശേഷതകൾ

റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ 6.62-ഇഞ്ച് ഫുൾ-എച്ച്ഡി+ ഇ4 അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെ സ്‌റ്റോറേജും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. കമ്പനിയുടെ പുതിയ ഇൻഡസ്ട്രിയൽ ഹീറ്റ് ഡിസ്‌സിപ്പേഷൻ ടെക്‌നോളജിയും സ്റ്റെയിൻലെസ്സ് സ്റ്റീൽ വേപ്പർ കൂളിങ് സിസ്റ്റവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസ് 3 ഡിഗ്രി വരെ കൂളിങ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി ജിടി 2 വരുന്നത്. സോണി ഐഎംഎക്സ്776 സെൻസർ ഫീച്ചർ ചെയ്യുന്ന 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. സ്മാർട്ട്‌ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈഫൈ 6, 5ജി, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉണ്ട്. 65W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്.

റിയൽമി ജിടി 2 പ്രോ: സവിശേഷതകൾ

റിയൽമി ജിടി 2 പ്രോ: സവിശേഷതകൾ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് 2കെ (1,440x3,216 പിക്സൽസ്) എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 5,000,000:1 എന്ന കോൺട്രാസ്റ്റ് റേഷിയോവും 1,400 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസും നൽകുന്ന ഡിസ്പ്ലെയാണ് ഇതെന്ന് റിയൽമി അവകാശപ്പെടുന്നു. ഈ ഡിസ്പ്ലെയ്ക്ക് ഡിസ്‌പ്ലേമേറ്റിൽ നിന്നുള്ള A+ സർട്ടിഫിക്കേഷനും ഉണ്ട്. ഗൊറില്ലാ ഗ്ലാസ് വിക്ടസ് ആണ് ഈ ഡിവൈസിൽ ഉള്ളത്. വൈ-ഫൈ 6, 5ജി, എൻഎഫ്‌സി എന്നിവയാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോമിന്റെ ഏറ്റവും പുതിയ മുൻനിര ചിപ്പ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ്. ഇത് പുതിയ Armv9 ആർക്കിടെക്ചറിനൊപ്പം വരുന്നു. 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഈ സ്മാർട്ട്‌ഫോണിൽ കമ്പനിയുടെ ജിടി മോഡം സെറ്റ് ചെയ്തിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ഗെയിംപ്ലേയ്‌ക്കും കുറഞ്ഞ ജിപിയു പവർ ഉപഭോഗത്തിനുമായി എഐ ഫ്രെയിം സ്റ്റെബിലൈസേഷൻ 2.0 പോലുള്ള അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു. 65W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

ക്യാമറ

മൂന്ന് പിൻ ക്യാമറകൾ തന്നെയാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷമം. ഇതിൽ 1/1.56 സെൻസർ വലുപ്പം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവ ഉണ്ട്. 1/2.76 സെൻസർ വലുപ്പമുള്ള 150 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Realme GT2 and Realme GT2 Pro smartphones were launched in the Chinese market yesterday. Let's take a closer look at the price and features of these smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X