ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

|

ദിനംപ്രതിയെന്നോണം പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്ന കാലമാണ്. ഒരു ശരാശരി യൂസർ ഒരു സ്മാർട്ട്ഫോൺ എത്ര കാലം ഉപയോഗിക്കുമെന്നുള്ള ചോദ്യത്തിന് പോലും പ്രസ്ക്തിയില്ലാതെയായിരിക്കുന്നു. ആളുകൾ ഇടയ്ക്കിടെ ഫോൺ മാറ്റുന്ന കാലം ആണെങ്കിലും സ്മാർട്ട്ഫോൺ കൂടുതൽ കാലം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരും നമ്മുക്കിടയിൽ ഉണ്ട്. കൂടുതൽ കാലം സ്മാർട്ട്ഫോൺ ഉപയോഗിക്കണമെങ്കിൽ ഫോണിന് അത്രയും ശ്രദ്ധ നൽകേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ടിപ്സും മനസിലാക്കിയിരിക്കണം. നിങ്ങളുടെ Smartphone കൂടുതൽ കാലം ഉപയോഗിക്കാൻ സഹായിക്കുന്ന ടിപ്സുകളെ കുറിച്ച് മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

ആവശ്യമില്ലാത്ത ആപ്പുകളും ഫോട്ടോകളും നീക്കം ചെയ്യുക

ആവശ്യമില്ലാത്ത ആപ്പുകളും ഫോട്ടോകളും നീക്കം ചെയ്യുക

മിക്കവാറും എല്ലാ സ്‌മാർട്ട്‌ഫോൺ യൂസേഴ്സും നേരിട്ടിട്ടുള്ള പ്രധാന പ്രശ്നമാണ് ഫോൺ ലാഗ് ആകുന്നത്. സാധാരണ ഗതിയിൽ ഫോണിന്റെ സ്റ്റോറേജ് നിറയുന്നതും റാം കപ്പാസിറ്റി പരമാവധി ഉപയോഗിക്കപ്പെടുന്നതുമാണ് ഇങ്ങനെ സംഭവിക്കാൻ കാരണം ആകുന്നത്. ഡിവൈസിന്റെ റെസ്പോൺസ് റേറ്റ് കുറയാനും ഇത് കാരണം ആകും. Smartphone ഹാങ്ങ് ആയി തുടങ്ങുമ്പോഴേക്കും യൂസേഴ്സിന് മടുപ്പ് തോന്നും. അവർ പഴയ ഫോൺ ഉപേക്ഷിച്ച് പുതിയത് വാങ്ങാൻ തീരുമാനിക്കും. ഇതൊരു അനാവശ്യ ചിലവ് തന്നെയാണ്. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ, ഫോട്ടോകളും വീഡിയോകളും പോലെയുള്ള മീഡിയ ഫയലുകൾ, മെസേജുകൾ, ചാറ്റുകൾ എന്നിവയെല്ലാം പതിവായി നീക്കം ചെയ്യണം.

15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

ടെമ്പേർഡ് ഗ്ലാസ് ഉപയോഗിക്കുക
 

ടെമ്പേർഡ് ഗ്ലാസ് ഉപയോഗിക്കുക

താഴെ വീണ് ഡിസ്പ്ലെ പൊട്ടിയതിന് ഡിവൈസുകൾ മാറുന്ന ഇഷ്ടം പോലെ സംഭവങ്ങൾ നമ്മുക്കറിയാം. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. ഫോൺ ഡിസ്പ്ലെ മാറുന്നതിലും നല്ലത് ഫോൺ മാറുന്നത് തന്നെയാണെന്നതാണ് വാസ്തവം. ഇനി ഡിസ്പ്ലെ മാറിയാലും ഉയർന്ന ചിലവ് വരും. ഈ രണ്ട് ചിലവുകളും ഒഴിവാക്കുന്നതിനുള്ള എളുപ്പ മാർഗമാണ് തുശ്ചമായ നിരക്കിൽ ലഭിക്കുന്ന ടെമ്പേർഡ് ഗ്ലാസുകൾ. ഫോൺ താഴെ വീണാലും ഡിസ്പ്ലെയെും ടച്ച് സ്ക്രീനിനെയും ഒരു പരിധി വരെയെങ്കിലും ടെമ്പേഡ് ഗ്ലാസ് സംരക്ഷിക്കും. അപകട സാധ്യത കുറയ്ക്കാനും ടെമ്പേർഡ് ഗ്ലാസ് അനുയോജ്യമാണ്.

നല്ലൊരു ഫോൺ കേസ് ഉപയോഗിക്കുക

നല്ലൊരു ഫോൺ കേസ് ഉപയോഗിക്കുക

എല്ലാത്തരം ഡാമേജുകളിൽ നിന്നും സ്മാർട്ട്ഫോണുകളെ സംരക്ഷിക്കാൻ കേസുകൾക്ക് സാധിക്കില്ല. എന്നാൽ മികച്ച ഫോൺ കേസ് യൂസ് ചെയ്യുന്നത് മിക്കവാറും സാഹചര്യങ്ങളിൽ ഉപയോഗപ്രദമാകും. ഷോക്ക് പ്രൂഫ് ഫോൺ കേസുകൾ കൂടുതൽ നല്ലതാണ്. മികച്ച കേസുകൾ സ്ക്രീനുകൾക്കും ചെറിയ പ്രൊട്ടക്ഷൻ നൽകുന്നു. മൊത്തത്തിൽ ഫോണിന് കൂടുതൽ മികവുറ്റ സംരക്ഷണം ഉറപ്പ് വരുത്താൻ കേസുകൾ സഹായിക്കുന്നു. സ്മാർട്ട്ഫോൺ ഇടയ്ക്കിടെ മാറ്റുന്നവർക്കും വിൽക്കുന്നവർക്കും എക്സ്ചേഞ്ച് ചെയ്യുന്നവർക്കും നല്ലൊരു ഫോൺ കേസ് അത്യാവശ്യമാണ്. ഡിവൈസിൽ പോറലുകളും പൊട്ടലുകളുമൊക്കെ വീഴാതിരിക്കാൻ കേസുകൾ സഹായിക്കും.

വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺവീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺ

രണ്ട് തവണയിൽ കൂടുതൽ ഫോൺ സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്യരുത്

രണ്ട് തവണയിൽ കൂടുതൽ ഫോൺ സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്യരുത്

സാധാരണ ഗതിയിൽ സ്മാർട്ട്ഫോൺ നിർമാതാക്കൾ ( ബ്രാൻഡുകൾക്ക് അനുസരിച്ച് മാറ്റം വരാം ) രണ്ട് തവണ ( രണ്ട് ജനറേഷൻ ) മാത്രമാണ് ഡിവൈസിൽ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭ്യമാക്കുന്നത്. ചില സമയത്ത് പഴയ ഡിവൈസുകളിലും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. പക്ഷെ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം വളരെ പഴയ ഡിവൈസുകൾ പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുമ്പോൾ അവ ഹാങ്ങ് ആകുമെന്നും പെർഫോമൻസ് മോശമാകുമെന്നും മനസിലാക്കുക. അതിനാൽ തന്നെ രണ്ട് ജനറേഷനുകൾക്ക് അപ്പുറത്തേക്ക് ഡിവൈസ് അപ്ഡേറ്റ് ചെയ്യാതിരുന്നാൽ സ്മാർട്ട്ഫോണിന്റെ ആയുസ് കൂടാൻ കാരണം ആകും.

ഫോൺ കുറച്ച് നേരം സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുക

ഫോൺ കുറച്ച് നേരം സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുക

ലാപ്ടോപ്പും കമ്പ്യൂട്ടറും ഒന്നും അധികകാലം നാം ഓൺ ചെയ്ത് വയ്ക്കാറില്ല. എന്നാൽ സ്മാർട്ട്ഫോണുകളുടെ കാര്യം വരുമ്പോൾ നമ്മുടെ സ്വഭാവം നേരെ തിരിയും. എന്നാണ് നാം അവസാനമായി നമ്മുടെ സ്മാർട്ട്ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിച്ചത് എന്നാണെന്ന് ഓർമയുണ്ടോ. ഒരിക്കലും ഇല്ല എന്നാവും മിക്കവാറും എല്ലാവരുടെയും മറുപടി. നിങ്ങളുടെ സ്മാർട്ട്ഫോണുകളും ചെറിയ കമ്പ്യൂട്ടറുകൾ ആണെന്ന കാര്യം മനസിലാക്കുക. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഡിവൈസ് കുറച്ച് നേരം ഓഫ് ചെയ്ത് വച്ചാൽ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് ഡിവൈസിന്റെ ഏഫിഷ്യൻസിയും ആയുസും കൂട്ടാൻ സഹായിക്കും.

ജൂലൈ മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ ഈ താരങ്ങളും; ലോഞ്ച് ചെയ്യാൻ പോകുന്ന 13 സ്മാർട്ട്ഫോണുകൾജൂലൈ മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ ഈ താരങ്ങളും; ലോഞ്ച് ചെയ്യാൻ പോകുന്ന 13 സ്മാർട്ട്ഫോണുകൾ

ബാറ്ററി സംരക്ഷിക്കാം ഫോണിന്റെ ആയുസ് കൂട്ടാം

ബാറ്ററി സംരക്ഷിക്കാം ഫോണിന്റെ ആയുസ് കൂട്ടാം

നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് 75 ശതമാനത്തിലേക്ക് കുറയുമ്പോൾ തന്നെ അത് ചാർജിനിടാൻ ശ്രമിക്കണം. ബാറ്ററി ലൈഫ് 25 ശതമാനമായി കുറയുന്നത് വരെ കാത്തിരിക്കുകയും അരുത്. ഇങ്ങനെ ചെയ്യുന്നത് ചാർജ് സ്വീകരിക്കാനും നിലനിർത്താനും ഉള്ള ഫോൺ ബാറ്ററിയുടെ കപ്പാസിറ്റിയെ ഇത് മോശമായി ബാധിക്കും. 25 ശതമാനത്തിലേക്ക് ഫോൺ ബാറ്ററി താഴ്ന്നതിന് ശേഷം മാത്രം ചാർജിനിടുന്നത് ശീലമാക്കിയിട്ടുള്ളവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.

സ്മാർട്ട്ഫോണുകൾ

അവരുടെ സ്മാർട്ട്ഫോണുകൾ 500 തവണ ചാർജ് ചെയ്യുമ്പോൾ തന്നെ ഡിവൈസിന്റെ കാര്യം പോക്കാകും. അതേ സമയം ചാർജ് 75 ശതമാനത്തിലേക്ക് താഴുമ്പോൾ തന്നെ ഫോൺ ചാർജിനിട്ടാൽ 2,500 തവണ വരെയെങ്കിലും ഡിവൈസ് ചാർജ് ചെയ്യാൻ കഴിയും. ബാറ്ററി ചാർജ് പൂർണമായി കളഞ്ഞിട്ട് പിന്നെ വീണ്ടും 100 ശതമാനം ചാർജ് ചെയ്യുന്നതും നല്ല കാര്യം അല്ല. അത് പോലെ ചാർജ് ചെയ്യുന്ന സമയത്ത് കുറച്ച് നേരം ഡിവൈസ് ഓഫ് ചെയ്തിടുന്നത് സ്മാർട്ട്ഫോണിന് നല്ലതുമാണ്.

വലിയ ബാറ്ററിയുമായി ഈ വർഷം പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾവലിയ ബാറ്ററിയുമായി ഈ വർഷം പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾ

സ്‌മാർട്ട്‌ഫോൺ പോക്കറ്റിൽ വച്ച് വർക്ക്ഔട്ട് ചെയ്യരുത്

സ്‌മാർട്ട്‌ഫോൺ പോക്കറ്റിൽ വച്ച് വർക്ക്ഔട്ട് ചെയ്യരുത്

വർക്ക് ഔട്ടിന് സഹായിക്കുന്ന നിരവധി ആപ്പുകൾ ലഭ്യമാണ്. ഇവയൊക്കെ നിങ്ങളെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്നാൽ വർക്ക് ഔട്ട് സമയത്ത് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ഡിവൈസിന് അത്ര നല്ല കാര്യമല്ല. ഐഫോണുകൾ യൂസേഴ്സിന്റെ പോക്കറ്റിലോ ആം പൌച്ചിലോ ഇരിക്കുമ്പോൾ വിയർപ്പ് കയറി കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈർപ്പം മൂലമുണ്ടാകുന്ന കേടുപാടുകൾക്ക് ആപ്പിൾ വാറന്റി നൽകില്ലെന്ന കാര്യം കൂടി ഓർക്കണം.

ഡ്രൈവിങ് സമയത്ത്

ഡ്രൈവിങ് സമയത്ത്

ഫോണിൽ ഗൂഗിൾ മാപ്സ് ഇട്ട് യാത്ര ചെയ്യുന്നവരാണ് നാം. ബൈക്കിലും മറ്റും റോഡ് ട്രിപ്പ് പോകുമ്പോൾ ഇത് ഏറെ ഉപകാരപ്രദമാകുന്നു. എന്നാൽ വാഹനത്തിൽ ഡിവൈസ് എവിടെ സെറ്റ് ചെയ്യുന്നു എന്നൊരു പ്രശ്നം ഉണ്ട്. ശരിയായ രീതിയിൽ ഡിവൈസുകൾ സെക്യുർ ചെയ്തില്ലെങ്കിൽ അപകട സമയത്ത് ഫോൺ വാഹനത്തിൽ നിന്നും തെറിച്ച് വീഴാൻ ഉളള സാധ്യതയുണ്ട്. അതിനാൽ യാത്രകളിൽ നാവിഗേഷനായി ഉപയോഗിക്കുന്ന ഡിവൈസുകൾ സുരക്ഷിതമാക്കാൻ മറക്കരുത്.

ഒറ്റചാർജിൽ മൂന്ന് ദിവസം ഉപയോഗിക്കാം; അറിയാം നോക്കിയയുടെ പുതിയ ഫോണിനെക്കുറിച്ച്ഒറ്റചാർജിൽ മൂന്ന് ദിവസം ഉപയോഗിക്കാം; അറിയാം നോക്കിയയുടെ പുതിയ ഫോണിനെക്കുറിച്ച്

Best Mobiles in India

English summary
It is time when new smartphones hit the market on a daily basis. The question of how long an average user will use a smartphone is irrelevant. Although it is a time when people change their phones from time to time, there are some of us who want to use a smartphone longer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X