ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ

|

പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ കരുത്തുള്ള സർക്കിളാണ് കേരളം. അതുകൊണ്ട് തന്നെ ബിഎസ്എൻഎൽ ആദ്യം 4ജി നെറ്റ്വർക്ക് ആരംഭിച്ചതും കേരളത്തിലാണ്. കേരളത്തിലെ ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കാനായി തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനുകൾ സാമ്പത്തിക ലാഭം കൂടി നൽകുന്നുണ്ട്.

വാർഷിക പ്ലാനുകൾ

കുറച്ച് മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ ഉപയോക്താക്കൾക്ക് ലാഭകരമാണ് വാർഷിക പ്ലാനുകൾ. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഒരു വർഷമോ അതിൽ കൂടുതലോ വാലിഡിറ്റി നൽകുന്ന ആകർഷമായ ചില പ്ലാനുകൾ ബിഎസ്എൻഎൽ കേരളത്തിലെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 1,499 രൂപ, 1999 രൂപ, 2399 രൂപ നിരക്കുകളിൽ ലഭിക്കുന്ന ബിഎസ്എൻഎൽ ദീർഘകാല പ്ലാനുകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിൽ വോൾട്ടി സേവനം കൂടുതൽ സർക്കിളുകളിൽ ആരംഭിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിൽ വോൾട്ടി സേവനം കൂടുതൽ സർക്കിളുകളിൽ ആരംഭിച്ചു

1,499 രൂപ പ്ലാൻ

1,499 രൂപ പ്ലാൻ

ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനാണ് 1,499 രൂപയുടേത്. ഈ പ്ലാനിലൂടെ രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ലഭിക്കും. ദിവസവും 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോടെയാണ് അൺലിമിറ്റഡ് കോളങ് ലഭിക്കുന്നത്. 250 മിനുറ്റ് സൌജന്യ കോളിങ് കഴിഞ്ഞുള്ള കോളുകൾക്ക് ചാർജ് ഈടാക്കും. രാത്രി 12 മണി മുതലാണ് ഓരോ ദിവസത്തെയും സൌജന്യ കോളിങ് എഫ്യുപി ആരംഭിക്കുന്നത്.

24 ജിബി ഡാറ്റ

ബിഎസ്എൻഎല്ലിന്റെ 1,499 രൂപ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസേനയുള്ള ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനല്ല ഇത്. ഈ പ്ലാനിന് 395 ദിവസം വാലിഡിറ്റിയുണ്ട്. ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. കോളിങ് ആനൂകൂല്യങ്ങളും വാലിഡിറ്റിയും ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ വർക്ക് അറ്റ് ഹോം, 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഡിസംബർ വരെ ലഭിക്കുംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ വർക്ക് അറ്റ് ഹോം, 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഡിസംബർ വരെ ലഭിക്കും

1,999 രൂപ പ്ലാൻ

1,999 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 1,999 രൂപ പ്ലാൻ കൃത്യം ഒരുവർഷം(365 ദിവസം) വാലിഡിറ്റി നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് നൽകുന്നു. 250 മിനുറ്റ് എഫ്യുപി ലിമിറ്റ് ഈ പ്ലാനിനും ബാധകമാണ്. പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം ഇത് ദിവസവും 3 ജിബി ഡാറ്റ നകുന്ന പ്ലാനാണ് എന്നതാണ്. ദിവസവും 3ജിബി കഴിഞ്ഞാൽ 80 കെബിപിഎസ് സ്പീഡിലുള്ള ഇന്റർനെറ്റ് കണക്ഷനും ലഭിക്കും.

ഇറോസ് നൌ

1,999 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത ഒരു വർഷത്തേക്ക് ലോക്ദും കണ്ടന്റ് സൌജന്യമായി നൽകുന്നു എന്നതാണ്. രണ്ട് മാസത്തേക്ക് ഇറോസ് നൌ കണ്ടന്റും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കം. സൌജന്യ പിആർബിടി സേവനവും അൺലിമിറ്റ്ഡ സോങ് ചേയിഞ്ചിങ് ഓപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: 2 ജിബി ഡാറ്റയും സൌജന്യ കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 49 രൂപ പ്ലാൻകൂടുതൽ വായിക്കുക: 2 ജിബി ഡാറ്റയും സൌജന്യ കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 49 രൂപ പ്ലാൻ

2,399 രൂപ പ്ലാൻ

2,399 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും കൂടുതൽ കാലം വാലിഡിറ്റി നൽകുന്ന പ്ലാനാണ് 2,399 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 600 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 250 മിനുറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാൻ ഡാറ്റ ആനുകൂല്യങ്ങളൊന്നും നൽകില്ല. 60 ദിവസത്തേക്ക് മാത്രമാണ് ഈ പ്ലാൻ പിആർബിടി സേവനം നൽകുന്നത്.

Best Mobiles in India

Read more about:
English summary
BSNL offers customers in Kerala some attractive plans valid for one year or more. Check out the BSNL long-term plans available at Rs 1,499, Rs 1999 and Rs 2399 respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X