Chandrayaan-2: ചന്ദ്രയാൻ-2: സംഭവിച്ചതെന്തെന്ന് പഠിക്കാൻ ഇസ്രോയുടെ പുതിയ കമ്മറ്റി

|

ചന്ദ്രയാൻ -3 യുമായി അടുത്ത ചാന്ദ്ര ദൗത്യത്തിനായി ഇസ്രോ ഒരുങ്ങുകയാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ ചന്ദ്രയാൻ -2 ദൗത്യത്തിൽ സംഭവിച്ച പിഴവുകൾ പഠിക്കാനും വിലയിരുത്താനും ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഒരു കമ്മിറ്റി രൂപീകരിച്ചു. വിക്രം ലാൻഡർ ഹാർഡ് ലാൻഡ് ചെയ്തതിന് പിന്നിലെ കാരണങ്ങൾ ഇസ്രോയുടെ പുതിയ ചന്ദ്രയാൻ -2 കമ്മിറ്റി പഠിക്കും.

സോഫ്റ്റ് ലാൻറ്
 

ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻറ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ജൂലൈ 22 നാണ് ചന്ദ്രയാൻ -2 വിക്ഷേപിച്ചത്. ബഹിരാകാശ പേടകത്തിന്റെ വിക്രം ലാൻഡറിൻറെ സെപ്റ്റംബർ 7 ലെ ലാൻഡിംഗ് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ലാൻഡറിന് ഭൂമിയിലെ കൺട്രോൾ റൂമുമായി ഉണ്ടായിരുന്ന ബന്ധം ഇതോടെ നഷ്ടമായിരുന്നു. ചന്ദ്രനെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും ചന്ദ്രയാൻ -2 നൽകികൊണ്ടിരിക്കുകയാണ് എങ്കിലും ലാൻഡറിന്റെ ഒരു സൂചനയും ഇതുവരെയും ലഭ്യമായിട്ടില്ല.

കാരണങ്ങൾ

ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസേഷൻ ഇപ്പോൾ ഒരു കമ്മിറ്റി രൂപീകരിക്കുകയാണ്. നിരവധി സ്ഥാപനങ്ങൾ, സംഘടനകൾ, മുതിർന്ന ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഈ കമ്മറ്റി ഉണ്ടാക്കുന്നത്. ചന്ദ്രയാൻ -2 മായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ ലാൻഡിംഗിന് പരാജയപ്പെടാനുണ്ടായ കാരണത്തെക്കുറിച്ചും പഠിക്കാൻ ഒരു കമ്മിറ്റി ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ചന്ദ്രയാൻ -2 ന്റെ പരാജയങ്ങൾ പഠിക്കാൻ ചില സ്ഥാപനങ്ങളെയും സംഘടനകളെയും കൂടി ഉൾപ്പെടുത്തുകയാണെന്ന് ഇസ്‌റോ വക്താവ് വിവേക് സിംഗ് പറഞ്ഞു.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രൻറെ ഹൈ റസലൂഷൻ ചിത്രങ്ങൾ കാണാം

ചന്ദ്രയാൻ -3

ഇസ്രോയുടെ വരാനിരിക്കുന്ന ചന്ദ്രയാൻ -3 ദൗത്യത്തിലേക്ക് ചന്ദ്രയാൻ -2 കമ്മിറ്റി ചില നിർദ്ദേശങ്ങളും റിപ്പോർട്ടുകളും നൽകുമെന്നും സിംഗ് കൂട്ടിച്ചേർത്തു. നിലവിൽ, ചന്ദ്രയാൻ -3 ദൗത്യം 2020 നവംബറോടെ നടത്തുമെന്നാണ് ഇസ്രോ വൃത്തങ്ങൾ സൂചിപ്പിച്ചത്. ഇതനുസരിച്ച് കൃത്യം ഒരു വർഷം കൊണ്ട് ഇസ്രോ ചന്ദ്രയാൻ-3 ലോഞ്ച് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കും.

ചന്ദ്രയാൻ -2 സാറ്റലൈറ്റ്
 

ചന്ദ്രയാൻ -2 ദൗത്യം പരാജയമാണെന്ന് പറയുക സാധ്യമല്ല. വിക്രം ലാൻഡറിനെക്കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ലെങ്കിലും ചന്ദ്രയാൻ -2 സാറ്റലൈറ്റ് അതിന്റെ ദൗത്യം തുടരുകയാണ്. ചന്ദ്രനിലുള്ള ഗർത്തങ്ങളുടെ ഡി ചിത്രങ്ങൾ ചന്ദ്രയാൻ 2 പകർത്തുകയും ഭൂമിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ഇസ്രോ കുറച്ച് ദിവസം മുമ്പ് പുറത്ത് വിട്ടു.

വിക്രം ലാൻഡർ

ചന്ദ്രയാൻ 2 വിക്രം ലാൻഡർ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ നാസയും ഇസ്രോയ്ക്ക് സഹായവുമായി എത്തിയിരുന്നു. അമേരിക്കൻ സ്പപൈസ് ഏജൻസിയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ വിക്രം ലാൻഡർ ഹാർഡ് ലാൻറ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങൾ പകർത്തിയെങ്കിലും ആ ചിത്രങ്ങളിലൊന്നും വിക്രം ലാൻഡറിൻറെ സൂചനകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ചാന്ദ്ര ദൌത്യത്തിന് അന്താരാഷ്ട്ര തലത്തിൽ വൻ അഭിനന്ദനമാണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: Chandrayaan-3: ചന്ദ്രയാൻ 3 വരുന്നു; 2020 നവംബറോടെ ചന്ദ്രനിൽ ലാൻറ് ചെയ്യിക്കാൻ പദ്ധതി

ബഹിരാകാശ ശക്തി

ബഹിരാകാശ ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ചന്ദ്രയാൻ -2 ദൗത്യം. ചന്ദ്രയാൻ -2 ദൗത്യം ചാന്ദ്ര ദൗത്യങ്ങൾ എളുപ്പത്തിൽ വികസിപ്പിക്കാനും ആരംഭിക്കാനും കഴിഞ്ഞ ഏതാനും രാജ്യങ്ങളിൽ ഒന്നാക്കി ഇന്ത്യയെ മാറ്റി. സൂര്യനെ പര്യവേക്ഷണം ചെയ്യാനുള്ള ഒരു ദൗത്യമായ ആദിത്യ -1 പോലെ ഇസ്‌റോ കൂടുതൽ വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
ISRO is gearing up for the next lunar mission with the Chandrayaan-3. At the same time, ISRO has set up a committee to study and evaluate the mistakes that happened during the Chandrayan-2 mission. The ISRO Chandrayaan-2 committee will study reasons behind the hard landing of the Vikram lander.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X