റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

ഷവോമിയുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 പ്രോ മാക്സ് റെഡ്മി നോട്ട് 9 പ്രോ എന്നിവ പുറത്തിറങ്ങി. ഈ രണ്ട് പുതിയ റെഡ്മി നോട്ട് ഫോണുകളുടെയും പ്രധാന സവിശേഷത ക്വാഡ് റിയർ ക്യാമറകളാണ്. ഇത് കൂടാതെ ഹോൾ-പഞ്ച് ഡിസ്പ്ലേയും രണ്ട് മോഡലിലും നൽകിയിട്ടുണ്ട്. സ്മാർട്ട്‌ഫോണുകൾ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്.

യുഎസ്ബി
 

യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റിയാണ് റെഡ്മി നോട്ട് 9 പ്രോ സീരിസിൽ നൽകിയിരിക്കുന്നത്. ഷവോമി സബ് ബ്രാൻഡായ റെഡ്മി അതിന്റെ കുത്തകയായ "ഔറ ബാലൻസ്" ഡിസൈനും പി 2 ഐ സ്പ്ലാഷ് പ്രൂഫ് കോട്ടിംഗും പുതിയ സ്മാർട്ട്ഫോണുകളിൽ നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രോ എന്നിവയുടെ മറ്റ് പ്രധാന ഹൈലൈറ്റുകൾ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണ്.

സവിശേഷത

പുതിയ സീരീസിലെ റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ഏറ്റവും വലിയ സവിശേഷത 64 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതാണ്. നോട്ട് 9 പ്രോയിൽ 48 എംപി പ്രൈമറി സെൻസറാണ് നൽകിയിരിക്കുന്നത്. ലോഞ്ചിനിടെ ഇന്ത്യയിൽ ഇതുവരെ 100 ദശലക്ഷത്തിലധികം റെഡ്മി ഡിവൈസുകൾ വിറ്റതായി ഷവോമി അവകാശപ്പെട്ടു. പുതിയ റെഡ്മി നോട്ട് സീരീസ് ഈ വിൽപ്പന വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പ്രോ പുറത്തിറങ്ങുക 64 എംപി ക്യാമറയുമായികൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പ്രോ പുറത്തിറങ്ങുക 64 എംപി ക്യാമറയുമായി

റെഡ്മി നോട്ട് 9 പ്രോ സീരിസിന്റെ ഇന്ത്യയിലെ വില

റെഡ്മി നോട്ട് 9 പ്രോ സീരിസിന്റെ ഇന്ത്യയിലെ വില

ഇന്ത്യയിലെ റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില പരിശോധിച്ചാൽ, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്. ഇതിന് 18,999 രൂപ വില വരുന്നു. റെഡ്മി നോട്ട് 9 പ്രോയുടെ വില 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ്.

കളർ ഓപ്ഷനുകൾ
 

റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രോ എന്നിവ അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോ മാർച്ച് 17 നും റെഡ്മി നോട്ട് 9 പ്രോ മാക്സ് മാർച്ച് 25 നും ആദ്യ വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ട്ഫോണുകൾ തുടക്കത്തിൽ ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും. മാർച്ച് 16ന് റെഡ്മി നോട്ട് 9 പ്രോ സീരിസ് സ്മാർട്ട്ഫോണുളുടെ ലോഞ്ച് ഓഫറുകൾ കമ്പനി വെളിപ്പെടുത്തും.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) റെഡ്മി നോട്ട് 9 പ്രോ മാക്സ് ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 20: 9 ആസ്പാക്ട് റേഷിയോ എന്നിവ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ട്രിപ്പിൾ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനാണ് ഫോണിന് നൽകിയിരിക്കുന്നത്. ഈ ഗോറില്ലാ ഗ്ലാസ് പ്രോട്ടക്ഷൻ മുൻഭാഗത്തിന് പുറമേ പിൻക്യാമറ സെറ്റപ്പിലും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: കൊറോണ വൈറസ് ഭീതിയിൽ ആപ്പിൾ ഐഫോൺ 9 ലോഞ്ച് റദ്ദാക്കികൂടുതൽ വായിക്കുക: കൊറോണ വൈറസ് ഭീതിയിൽ ആപ്പിൾ ഐഫോൺ 9 ലോഞ്ച് റദ്ദാക്കി

ക്യാമറ സെറ്റപ്പ്

8 ജിബി വരെയുള്ള എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസിയാണ് ഫോണിന് കരുത്ത് നൽകുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ 119 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ എഫ്ഒവി) ലെൻസ്, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ. റോ ഫോട്ടോഗ്രഫിക്ക് സപ്പോർട്ട് എന്നിവയാണ് ഉള്ളത്. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിലുള്ളത്.

യുഎഫ്എസ്

റെഡ്മി നോട്ട് 9 പ്രോ മാക്സിൽ 64 ജിബി, 128 ജിബി യുഎഫ്എസ് 2.1 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്, ഇവ രണ്ടും മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), നാവിക്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഫോണിലുള്ളത്.

റെഡ്മി നോട്ട് 9 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സിൽ നിന്നും ശ്രദ്ധേയമായ ചില മാറ്റങ്ങളോടെയാണ് റെഡ്മി നോട്ട് 9 പ്രോ തയ്യാറാക്കിയിരിക്കുന്നത് എങ്കിലും രൂപകൽപ്പനയും സവിശേഷതകളിലും സാമ്യതകളുണ്ട്. ഡ്യുവൽ സിം (നാനോ) റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 20: 9 ആസ്പാക്ട് റേഷിയോയോട് കൂടി നൽകിയിരിക്കുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഫോണിൽ നൽകിയിട്ടുണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസി, അഡ്രിനോ 618 ജിപിയു, 6 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവ ഫോണിന് കരുത്ത് നൽകും.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരിസ് പുറത്തിറങ്ങുക 5ജി സപ്പോർട്ടോടെകൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരിസ് പുറത്തിറങ്ങുക 5ജി സപ്പോർട്ടോടെ

ക്വാഡ് റിയർ ക്യാമറ

ആറ് പീസ് എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം 2 പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പോടെയാണ് ഫോൺ വരുന്നത്. ഈ ക്യാമറ സെറ്റപ്പിൽ 120 ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും ഡെപ്ത് സെൻസിംഗിനായി 2 മെഗാപിക്സൽ ക്വട്ടേണറി സെൻസറും നൽകിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള സവിശേഷതകളെ സപ്പോർട്ട് ചെയ്യുന്ന 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഫോിന്റെ മുൻവശത്ത് സെൽഫി ക്യാമറയായി നൽകിയിരിക്കുന്നത്.

സ്റ്റോറേജ്

സ്റ്റോറേജ് പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോയ്ക്ക് 128 ജിബി വരെ യു‌എഫ്‌എസ് 2.1 സ്റ്റോറേജ് ഉണ്ട്, ഇത് മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, നാവിക്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൌണ്ട് ചെയ്ത സെൻസറുള്ള ഈ സ്മാർട്ട്‌ഫോണിന് താഴെ ഫയറിംഗ് സ്പീക്കറുകളും നോയിസ് ക്യാൻസലിങ് സപ്പോർട്ടുള്ള ഇരട്ട മൈക്രോഫോണുകളും ഉണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോ പായ്ക്ക് ചെയ്യുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എം21ന്റെ പ്രധാന സവിശേഷതകൾ പുറത്ത് വിട്ടുകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എം21ന്റെ പ്രധാന സവിശേഷതകൾ പുറത്ത് വിട്ടു

Most Read Articles
Best Mobiles in India

English summary
Redmi Note 9 Pro Max and Redmi Note 9 Pro have been launched in India. Both new Redmi Note phones come with quad rear cameras and have hole-punch displays. The smartphones also run Android 10 and come with USB Type-C connectivity. Xiaomi sub-brand Redmi has provided its proprietary “Aura Balance” Design along with a P2i splash-proof coating.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X