വിവോ എക്സ്60ടി പ്രോ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

രണ്ട് വ്യത്യസ്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുമായി ഈ വർഷം ആദ്യം വിപണിയിലെത്തിയ വിവോ എക്സ്60 5ജി സീരീസിൽ പുതിയൊരു മോഡൽ കൂടി എത്തുന്നു. വിവോ എക്സ്60ടി പ്രോ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും. ഈ ഡിവൈസ് ഇതിനകം തന്നെ 3സി മൊബൈൽ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള മറ്റൊരു മുൻനിര ഡിവൈസ് തന്നെയായിരിക്കും ഈ ഡിവൈസ് എന്നാണ് സൂചനകൾ. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലും വൈകാതെ അവതരിപ്പിക്കും.

വിവോ എക്സ്60ടി പ്രോ
 

വിവോ എക്സ്60ടി പ്രോ

വിവോ എക്സ്60ടി പ്രോ 3സി സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ കണ്ടെത്തി. വി2102എ എന്ന മോഡൽ നമ്പറിലാണ് ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ഡിസ്പ്ലേ, ക്യാമറ എന്നിവ പോലുള്ള പ്രധാന സവിശേഷതകൾ 3സി വെബ്സൈറ്റിലെ ലിസ്റ്റിങിൽ നിന്നും വ്യക്തമായിട്ടില്ല. 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും എന്ന വിവരം മാത്രമാണ് 3സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന സൂചന. ബാറ്ററിയുടെ വിവരങ്ങളും ലഭ്യമായിട്ടില്ല.

കൂടുതൽ വായിക്കുക: മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

വിവോ

വിവോ എക്സ്60ടി പ്രോ ഇന്ത്യൻ വിപണിയിലും വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. വി2012എ എന്ന മോഡ നമ്പരുമായി തന്നെ ഇന്ത്യയിലെ ഐഎംഇഐ ഡാറ്റാബേസിൽ ഈ സ്മാർട്ട്ഫോൺ കണ്ടെത്തിയിരുന്നു. രണ്ട് മൊബൈൽ ഓതചന്റിക്കേൻഷ പ്ലാറ്റ്‌ഫോമിലും ഈ ഹാൻഡ്‌സെറ്റ് കണ്ടെത്തിയതോടെ വൈകാതെ ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. എന്നാൽ ഡിവൈസിന്റെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

എക്സ്60ടി പ്രോ

വിവോ എക്സ്60ടി പ്രോയുടെ പ്രധാന സവിശേഷതകളുമായി ബന്ധപ്പെട്ട സൂചനകൾ ലിസ്റ്റിങുകൾ നൽകുന്നില്ല. കൂടുതൽ വിശദാംശങ്ങൾ വൈകാതെ തന്നെ വ്യക്തമാകും. എന്തായാലും മുൻ‌നിരയിലുള്ള ഹാർഡ്‌വെയറുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്ന കാര്യം നമുക്ക് ഉറപ്പിക്കാവുന്നതാണ്. വിവോ എക്സ്60ടി സ്മാർട്ട്ഫോണിനോട് സാമ്യത പുലർത്തുന്ന ഡിവൈസായിരിക്കും ഇത്. സ്റ്റാൻഡേർഡ് എക്സ്60ടിയിൽ 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും എഫ്എച്ച്ഡി+ റെസല്യൂഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്.

കൂടുതൽ വായിക്കുക: റിയൽ‌മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിൽകൂടുതൽ വായിക്കുക: റിയൽ‌മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിൽ

ഡിസ്പ്ലെ
 

വിവോ എക്സ്60ടി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടാണ് ഉള്ളത്. അതുകൊണ്ട് തന്നെ എക്സ്60ടി പ്രോയിൽ എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നും ഇതിന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. ഡിസ്പ്ലേ പാനൽ സമാനമായിരിക്കാമെങ്കിലും സ്റ്റാൻഡേർഡ് എക്സ്60ടി സ്മാർട്ട്ഫോണിൽ നിന്നും വ്യത്യസ്തമായ ക്യാമറ ഹാർഡ്‌വെയറുമായിട്ടായിരിക്കും വിവോ എക്സ്60ടി പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്.

ക്യാമറ

വിവോ എക്സ്60ടിയിൽ 48 എംപി ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളാണ് ഉള്ളത്. എക്സ്60ടി പ്രോ 64 എംപി അല്ലെങ്കിൽ അതിനേക്കാൾ വലിയ പ്രൈമറി ക്യാമറയുമായിട്ടായിരിക്കും വരുന്നത്. പ്രോസസറിന്റെ കാര്യത്തിലും മാറ്റം ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് എക്സ്60ടിയിൽ ഡൈമെൻസിറ്റി 1100 എസ്ഒസിയാണ് ഉള്ളത്. പ്രോ മോഡലിൽ അപ്‌ഗ്രേഡുചെയ്‌ത മീഡിയടെക് ചിപ്‌സെറ്റോ അതല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ എസ്ഒസിയോ ഉണ്ടായിരിക്കും. വിവോ എക്സ്60ടി പ്രോ ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് ഒറിജിൻ ഒഎസ് ഇന്റർഫേസിലായിരിക്കും പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

Most Read Articles
Best Mobiles in India

English summary
The Vivo X60T Pro smartphone will be launched soon. This device has already been found on the 3C Mobile Certification website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X