ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

|

ടെലികോം രംഗത്തെ മുൻനിര കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവ പരസ്പരം മത്സരിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാതരത്തിലുമുള്ള ഉപയോക്താക്കളുടെയും ആവശ്യങ്ങൾക്കനുസരിച്ച് പല തരത്തിലുള്ള പ്ലാനുകൾ ഈ കമ്പനികൾ വിപണിയിലെത്തിക്കുന്നുണ്ട്.

ഉപയോക്താക്കൾ
 

ചില ഉപയോക്താക്കൾ മികച്ച കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകൾ മാത്രമാണ് ആവശ്യപ്പെടുന്നത്. ചില പ്ലാനുകൾ കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് മാത്രമുള്ളതാണ്. ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് വേഗത കുറവാണെന്ന് പല ഉപയോക്താക്കളും പലപ്പോഴും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾ അവരുടെ സേവനങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തി.

താരിഫ് വർധന

ഡിസംബറിലെ താരിഫ് വർധനവിന് ശേഷം പ്രീപെയ്ഡ് പ്ലാനുകളിൽ ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അത് ഉപയോക്താക്കളെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എയർടെല്ലിനും വോഡഫോണിനും എജിആർ കുടിശ്ശിക കാരണം വന്ന ബാധ്യതകൾ തീർക്കാൻ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. വിലകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും മികച്ച ആനുകൂല്യങ്ങൾ നൽകാൻ കമ്പനികൾ പരമാവധി ശ്രമിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളെക്കാൾ പത്തിരട്ടി ഡാറ്റ ലഭിക്കാനുള്ള വഴി ഇതാണ്കൂടുതൽ വായിക്കുക: ജിയോ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളെക്കാൾ പത്തിരട്ടി ഡാറ്റ ലഭിക്കാനുള്ള വഴി ഇതാണ്

എയർടെൽ, വോഡഫോൺ, ജിയോ

എയർടെൽ, വോഡഫോൺ, ജിയോ എന്നിവ പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന വിവിധ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഫോണുകളിൽ വീഡിയോകൾ സ്ട്രീം ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഉപയോക്താക്കലെ ലക്ഷ്യമിട്ടാണ് കമ്പനികൾ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ നൽകുന്നത്. ഈ പ്രീപെയ്ഡ് പ്ലാനുകളിലൊന്നും ഡാറ്റ റോൾ‌ഓവർ സൗകര്യമില്ല. അതിനാൽ തന്നെ ഉപയോക്താവിന് ഒരു ദിവസത്തെ 3ജിബി ഡാറ്റ ഉപയോഗിച്ചിട്ടില്ലെങ്കിൽ അടുത്ത ദിവസത്തേക്ക് ആ ഡാറ്റ ലഭിക്കില്ല.

ജിയോയുടെ 3ജിബി ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ
 

ജിയോയുടെ 3ജിബി ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് ജിയോയ്ക്ക് ഉള്ളത്. 349 രൂപ വിലയുള്ള ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇത് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾക്കൊപ്പം പ്ലാൻ ജിയോ അപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നു. അതുകൊണ്ട് തന്നെ 3ജിബി ഡാറ്റ ദിവസവും ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ മികച്ച തിരഞ്ഞെടുപ്പാണ്.

വോഡാഫോണിന്റെ 3ജിബി ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

വോഡാഫോണിന്റെ 3ജിബി ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ പോലെ വോഡഫോണിനും പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ മാത്രമേയുള്ളൂ. 398 രൂപ വില വരുന്ന ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസ്, 3ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭ്യമാണ്. ഈ പ്ലാനുകൾ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിനൊപ്പം വോഡഫോൺ പ്ലേയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും സീ 5 സ്ട്രീമിങ് ആപ്പിലേക്കുള്ള ആക്സസും ലഭിക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളും

എയർടെല്ലിന്റെ 3ജിബി ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ 3ജിബി ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വോഡഫോൺ പ്രീപെയ്ഡ് പ്ലാനിനേക്കാളും വില കൂടുതലുള്ള പ്ലാനാണ് എയർടെല്ലിന്റേത്. 398 രൂപ വില വരുന്ന പ്ലാനിലാണ് എയർടെൽ 3ജിബി ദിവസേന ഡാറ്റ നൽകുന്നത്. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസം വാലിഡിറ്റി തന്നെയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്.

പ്രീപെയ്ഡ് പ്ലാൻ

പതിവുപോലെ, ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ വോഡഫോണിനേക്കാളും എയർടെലിനേക്കാളും വില കുറവിലാണ് ലഭിക്കുന്നത്. ദിവസം മുഴുവൻ തടസ്സമില്ലാത്ത ഡാറ്റ ലഭ്യമാക്കാൻ മേൽപ്പറഞ്ഞ പ്ലാനുകൾ നിങ്ങളെ സഹായിക്കും. സ്ട്രീമിങ് സൈറ്റുകളും മറ്റും ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച് 3 ജിബി ദിവസേന ഡാറ്റയെന്നത് നല്ല തിരഞ്ഞെടുപ്പായിരിക്കും.

കൂടുതൽ വായിക്കുക: എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
The telecom giants Reliance Jio, Vodafone and Airtel have an interesting line-up of prepaid and postpaid plans, intricately designed to suit the needs of different types of subscribers. Some users only buy plans that offer best calling benefits while some plans are solely for avid internet users. Many users have often complained of the internet speed slowing down in some areas but the companies have improved their services drastically.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X