BSNL 4G: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളും

|

ബി‌എസ്‌എൻ‌എൽ 4 ജി സേവനങ്ങൾ‌ ഇന്ത്യയിൽ മുഴുവൻ എത്തിക്കാനുള്ള പരിശ്രമത്തിലാണ് പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്റർ. സർക്കാർ നൽകുന്ന പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി ബി‌എസ്‌‌എൻ‌എൽ അടുത്ത വർഷത്തോടെ രാജ്യത്ത് മുഴുവനായും 4 ജി സേവനങ്ങൾ ആരംഭിക്കും. ബി‌എസ്‌എൻ‌എല്ലും എം‌ടി‌എൻ‌എല്ലും ലയിപ്പിച്ചതിന് ശേഷമുള്ള ആദ്യപടിയായി സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർ‌എസ്) കൂടി ബിഎസ്എൻഎൽ നടപ്പാക്കുന്നുണ്ട്.

വി‌ആർ‌എസ്

രാജ്യത്തൊട്ടാകെയുള്ള 90,000 ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ ജീവനക്കാർ വി‌ആർ‌എസ് തിരഞ്ഞെടുത്തു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ റിട്ടയർമെന്റ് കൂടിയാണ്. ബിഎസ്എൻഎൽ എംടിഎൻഎൽ ലയനത്തിനത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് 20 ലികോം സർക്കിളുകളിൽ 4 ജി സേവനങ്ങൾ ആരംഭിക്കുക. കേരളത്തിലടക്കം കുറച്ച് സർക്കിളുകളിൽ മാത്രമേ നിലവിൽ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാക്കുന്നുള്ളു.

4 ജി സ്പെക്ട്രം

ഏപ്രിൽ ഒന്നുമുതൽ ബി‌എസ്‌‌എൻ‌എല്ലിന് 4 ജി സ്പെക്ട്രം അനുവദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്പെക്ട്രം ലഭിച്ച് കഴിഞ്ഞ് അടുത്ത 19 മാസത്തിനുള്ളിൽ ടെലികോം ഓപ്പറേറ്റർ രാജ്യത്തുടനീളം അതിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്വകാര്യ കമ്പനികളോട് മത്സരിച്ച് നിൽക്കാൻ 4ജി വരുന്നതോടെ ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: വേഗതയിൽ ജിയോയെ തോൽപ്പിക്കാനാവില്ല മക്കളെകൂടുതൽ വായിക്കുക: വേഗതയിൽ ജിയോയെ തോൽപ്പിക്കാനാവില്ല മക്കളെ

ഏപ്രിൽ 1 മുതൽ ബി‌എസ്‌എൻ‌എൽ 4 ജി സ്പെക്ട്രം അലോക്കേഷൻ

ഏപ്രിൽ 1 മുതൽ ബി‌എസ്‌എൻ‌എൽ 4 ജി സ്പെക്ട്രം അലോക്കേഷൻ

ബി‌എസ്‌എൻ‌എൽ 4 ജി സേവനങ്ങൾ ആരംഭിക്കാൻ വൈകുന്നതിന്റെ പ്രധാന കാരണം സർക്കാരിൽ നിന്ന് സ്പെക്ട്രം അനുവദിച്ച് കിട്ടാത്തതാണ്. 4 ജി സേവനങ്ങൾ ഇല്ലാതെ തന്നെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരുമായി കടുത്ത മത്സരത്തിലേർപ്പെടുകയും റിലയൻസ് ജിയോയ്ക്ക് പുറമെ 2016 മുതൽ നിരന്തരം വരിക്കാരെ ചേർക്കുന്ന ഒരേയൊരു ടെലിക്കോം ആയി മാറുകയും ചെയ്തിട്ടുണ്ട്.

വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

നിലവിൽ ബിഎസ്എൻഎല്ലിന് 120 ദശലക്ഷത്തിലധികം വരിക്കാരാണ് ഉള്ളത്. 4 ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ഈ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ബി‌എസ്‌എൻ‌എല്ലിന് ഏപ്രിൽ 1 മുതൽ 4 ജി സ്പെക്ട്രം ലഭിച്ച് തുടങ്ങും. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പിന്നെയും19 മാസം വേണ്ടിവരും.

5 ജി

ബി‌എസ്‌എൻ‌എൽ നേരിട്ട് 5 ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ ഇത് നടക്കില്ല. നിലവിൽ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം കടക്കെണിയിൽ ആയതിനാൽ 5ജി സ്പെക്ട്രം ലേലം നടക്കുമോ എന്നകാര്യം തന്നെ സംശയത്തിലാണ്. എജിആർ അടക്കമുള്ള വിഷയങ്ങൾകൊണ്ട് എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

കേരളത്തിലെ 4ജി

കേരളത്തിലെ 4ജി

നിലവിലുള്ള 3 ജി സ്പെക്ട്രം ഉപയോഗിച്ച് ബി‌എസ്‌എൻ‌എൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 4 ജി സേവനങ്ങൾ നൽകുന്നുണ്ട്. കേരളം അത്തരത്തിൽ 4ജി ലഭിക്കുന്ന സർക്കിളാണ്. 15 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ബി‌എസ്‌എൻ‌എല്ലിന്റെ ഏറ്റവും വലിയ ടെലികോം സർക്കിളാണ് കേരളം. കേരളത്തിൽ ബിഎസ്എൻഎൽ 2017 മുതൽ 4 ജി സേവനങ്ങൾ നൽകുന്നുണ്ട്.

3 ജി സേവനങ്ങൾ

കേരളത്തിൽ 3 ജി സേവനങ്ങൾ പൂർണമായും നിർത്തിയാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. അതുകൊണ്ട് തന്നെ ബി‌എസ്‌എൻ‌എല്ലിന്റെ കേരളത്തിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ ബി‌എസ്‌എൻ‌എല്ലിൽ നിന്ന് 4 ജിയോ അതല്ലെങ്കിൽ 2 ജിയോ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. 3ജി കേരളത്തിൽ ലഭ്യമാവുകയില്ല.

മറ്റ് സർക്കിളുകൾ

കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, ചെന്നൈ, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4 ജി ലഭ്യമാണ്. ഈ പറഞ്ഞ സ്ഥലങ്ങളിൽ ബി‌എസ്‌എൻ‌എൽ 4 ജി ലഭിക്കുമെന്ന് ഉറപ്പിച്ച് പറയുന്നതിനൊപ്പം തന്നെ കർണാടകയിലെ ചില പ്രദേശങ്ങളിലും 4ജി സേവനം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ബി‌എസ്‌എൻ‌എൽ 4 ജി പ്ലാനുകൾ‌

ബി‌എസ്‌എൻ‌എൽ 4 ജി പ്ലാനുകൾ‌

ബിഎസ്എൻഎൽ നിലവിൽ 4ജി സേവനം ലഭ്യമാക്കിയിട്ടുള്ള സർക്കിളുകളിലേക്കായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചില 4 ജി താരിഫ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് ബി‌എസ്‌എൻ‌എല്ലിനുള്ളത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

236 രൂപ

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.

വാണിജ്യാടിസ്ഥാനത്തിൽ 4 ജി

ബിഎസ്എൻഎൽ വാണിജ്യാടിസ്ഥാനത്തിൽ 4 ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ ബിഎസ്എൻഎൽ 4 ജി പ്ലാനുകൾ പുതുക്കും. നിലവിലുള്ള 3 ജി പ്ലാനുകളെ 4 ജിയിലേക്ക് ബി‌എസ്‌എൻ‌എൽ മാറ്റുമെന്ന് കരുതാനാവില്ല. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്ലാനുകളും ഔദ്യോഗികമായി 4ജി വാണിജ്യവത്കരിച്ചതിന് ശേഷം ഉണ്ടാകാൻ ഇടയില്ല.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വാലിഡിറ്റി വർദ്ധിപ്പിക്കാനുള്ള എസ്ടിവി/കോംബോ പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വാലിഡിറ്റി വർദ്ധിപ്പിക്കാനുള്ള എസ്ടിവി/കോംബോ പ്ലാനുകൾ

Best Mobiles in India

Read more about:
English summary
With every passing day, we are inching towards the launch of BSNL 4G services. As part of its revival package provided by the government, BSNL will launch 4G services next year after receiving spectrum from the DoT. The first step after reviving both BSNL and MTNL is to provide the Voluntary Retirement Scheme (VRS). More than 90,000 BSNL and MTNL employees have opted for VRS across the country which makes up for the largest-ever mass retirement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X