നിരക്ക് ലേശം കൂടുതലാണ്, പക്ഷെ ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണ് തള്ളും; അറിയാം ഈ എയർടെൽ പ്ലാനുകളെക്കുറിച്ച്

|

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് കസ്റ്റമേഴ്സിനായി നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്നു. സാധാരണ യൂസേഴ്സിനപ്പുറത്ത് കൂടുതൽ പണം നൽകുന്ന യൂസേഴ്സിനെ ആകർഷിക്കാൻ വേണ്ടിയാണ് എയർടെൽ ശ്രമിക്കുന്നത്. ഇതിനായി അൽപ്പം ഉയർന്ന നിരക്കിൽ പ്ലാനുകൾ അവതരിപ്പിച്ച് തങ്ങൾ വിപണിയിലെ പ്രീമിയം പ്ലെയർ ആണെന്ന് കാണിക്കാനും എയർടെൽ ശ്രമിക്കുന്നു.

 

ഉപയോക്താക്കൾ

കൂടുതൽ പണം ചിലവഴിക്കാൻ തയ്യാറുള്ള ഉപയോക്താക്കൾ വഴി വരുമാന വർധനവ് നടക്കുമെന്നാണ് എയർടെലിന്റെ കണക്ക് കൂട്ടൽ. ഇതിനായി ആയിരങ്ങൾ വിലയുള്ള പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ദീർഘകാല പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന പ്ലാനുകളാണിവ. ഇത്തരത്തിൽ മൂന്ന് പ്ലാനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

ശ്രദ്ധിക്കുക, ഇനി കൃത്യമായി റീചാർജ് ചെയ്തില്ലെങ്കിൽ സിം എന്നന്നേക്കുമായി കട്ട് ആകുംശ്രദ്ധിക്കുക, ഇനി കൃത്യമായി റീചാർജ് ചെയ്തില്ലെങ്കിൽ സിം എന്നന്നേക്കുമായി കട്ട് ആകും

1,799 രൂപ

1,799 രൂപ, 2,999 രൂപ, 3,359 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ വരുന്നത്. ഡാറ്റ ആനുകൂല്യങ്ങൾ, ദീർഘകാലത്തെ വാലിഡിറ്റി, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഈ പ്ലാനുകളുടെ പ്രത്യേകതയാണ്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ കൂടിയാകുന്നതോടെ ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ കൂടുതൽ ആകർഷകമാകുന്നു.

1,799 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ
 

1,799 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ആയിരം രൂപയിൽ കൂടുതൽ വില വരുന്ന പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് ഓഫർ ആണ് 1,799 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ. 365 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. കൂടാതെ യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങും 3600 എസ്എംഎസുകളും ലഭിക്കുന്നു.

ഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടാൻ ജിയോയും എയർടെലും ഇച്ചിരി വിയർക്കുംഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടാൻ ജിയോയും എയർടെലും ഇച്ചിരി വിയർക്കും

ഡാറ്റ

മൊത്തത്തിൽ 24 ജിബി ഡാറ്റ മാത്രമാണ് 1,799 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ ഇവയാണ് - സൗജന്യ വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ്, അപ്പോളോ 24|7 സർക്കിൾ. ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്കും 1,799 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു.

2,999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ

2,999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഇക്കൂട്ടത്തിലെ അടുത്ത പ്ലാൻ. 2,999 രൂപയുടെ പ്രൈസ് ടാഗ് എല്ലാവർക്കും താങ്ങാൻ പറ്റില്ല. 2,999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഒരു ഡെയിലി ഡാറ്റ ഓഫർ കൂടിയാണ്. യൂസേഴ്സിന് പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. 365 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു.

എയർടെൽ വരിക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 84 ദിവസം വാലിഡിറ്റിയുള്ള കിടിലൻ പ്ലാനുകൾഎയർടെൽ വരിക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 84 ദിവസം വാലിഡിറ്റിയുള്ള കിടിലൻ പ്ലാനുകൾ

അൺലിമിറ്റഡ് വോയ്സ്

അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു. സൗജന്യ വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ്, അപ്പോളോ 24|7 സർക്കിൾ ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയാണ് 2,999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കുന്ന എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ.

3,359 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ

3,359 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ ഓഫർ ചെയ്യുന്ന ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാൻ ആണ് 3,359 രൂപയുടേത്. ദീർഘകാല വാലിഡിറ്റി പ്ലാൻ എന്നതിന് അപ്പുറത്തേക്ക് ഇതൊരു ഒടിടി ഓഫർ കൂടിയാണ്. ഒരു വർഷത്തേക്ക് ഉള്ള ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് 3,359 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ഒടിടി ആനുകൂല്യം.

വില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾവില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾ

ഉപയോക്താക്കൾ

ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. എയർടെലിൽ നിന്നുള്ള 3359 രൂപ പ്ലാനിനൊപ്പം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്, മുകളിൽ പറഞ്ഞ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിന് സമാനമാണ് ഇവ. എയർടെലിന്റെ മറ്റ് ചില ഒടിടി പ്ലാനുകളും ചുവടെ നൽകിയിരിക്കുന്നു.

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2.5 ജിബി ഡാറ്റയാണ് 399 രൂപയുടെ ഡെയിലി ഡാറ്റ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. മൂന്ന് മാസത്തെ വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനിലേക്കുള്ള ആക്സസാണ് 399 രൂപ പ്ലാനിന് ഒപ്പം ലഭിക്കുന്ന ഒടിടി ആനുകൂല്യം. 399 രൂപയുടെ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത് എന്നും ശ്രദ്ധിക്കണം. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളുടെ ഭാഗമായി ആമസോൺ പ്രൈം വീഡിയോയുടെ ( മൊബൈൽ പതിപ്പ് ) ഒരു മാസത്തെ സൌജന്യ ട്രയൽ, അപ്പോളോ 24|7 സർക്കിൾ എന്നിവയും ലഭിക്കുന്നു.

599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ

എയർടെൽ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

84 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഡെയിലി ഡാറ്റ പ്ലാൻ ആണിത്. യൂസേഴ്സിന് മൂന്ന് മാസം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നു. പ്രതിദിനം 2 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും എയർടെലിന്റെ 839 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ർടെൽ എക്സ്ട്രീം മൊബൈൽ പായ്ക്ക് ഉൾപ്പടെയുള്ള എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Airtel estimates that revenue growth will be driven by customers who are willing to spend more. The company is also offering plans worth thousands for this. These are the selectable plans for users who want to recharge with long term plans. The company is introducing three such plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X