പുത്തൻ കൂട്ട് തയാർ, ദേ എത്തി 5ജി; വൺപ്ലസുമായി ​കൈകോർത്ത് വിഐ

|

ഇന്ത്യ 5ജി യുഗത്തിലേക്ക് കടക്കാനിരിക്കെ ടെലിക്കോം, മൊ​ബൈൽ കമ്പനികളും തയാറെടുപ്പുകൾ ഊർജിതമാക്കി മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. വിവിധ സ്മാർട്ട്ഫോൺ മൊ​ബൈൽ ബ്രാൻഡുകളുമായി സഹകരിച്ച് പരമാവധി പേരി​ലേക്ക് തങ്ങളുടെ സേവനം എത്തിക്കാനാണ് ടെലിക്കോം കമ്പനികൾ ശ്രമം നടത്തുന്നത്. രാജ്യത്തെ ടെലിക്കോം കമ്പനികളിൽ ഒന്നാം സ്ഥാനത്തുള്ള ജിയോ തങ്ങളുടെ സ്വന്തം 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചുകൊണ്ടാണ് 5ജിയെ ജനങ്ങളിലേക്ക് എത്തിക്കാൻ നീക്കം നടത്തുന്നത്.

വേഗത്തിൽ 5ജി സേവനങ്ങൾ

ജിയോയുടെ അ‌ത്രയും വലിയ നീക്കങ്ങൾക്ക് ശേഷിയില്ലെങ്കിലും തങ്ങളാൽ ആകും വിധം ഏറ്റവും വേഗത്തിൽ 5ജി സേവനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ മറ്റ് കമ്പനികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള വൊഡഫോൺ ഐഡിയയും 5ജി സേവനങ്ങൾ നൽകാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്.

വൺപ്ലസുമായി ​കൈകോർത്ത് 5ജി

സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ ബ്രാൻഡായ വൺപ്ലസുമായി ​കൈകോർത്ത് 5ജി ജനങ്ങളിലേക്ക് എത്തിക്കുമെന്ന് വിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ 1 മുതൽ നടക്കാൻ പോകുന്ന ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന് മുന്നോടിയായാണ് വിഐ ഇക്കാര്യം അ‌റിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള ​ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയാണ് വൺപ്ലസ്.

അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒരുപിടി മികച്ച 5ജി സ്മാർട്ട്ഫോണുകൾ

30000 രൂപയിൽ താഴെമാത്രം ചെലവ് വരുന്ന ഒരുപിടി മികച്ച 5ജി സ്മാർട്ട്ഫോണുകൾ ഇതിനോടകം വൺപ്ലസ് പുറത്തിറക്കിയിട്ടുണ്ട്. അ‌തിനാൽത്തന്നെ വൺപ്ലസുമായി ചേർന്ന് 5ജി സേവനങ്ങൾ അ‌വതരിപ്പിക്കാനുള്ള വിഐയുടെ ശ്രമം വ​ളരെ മികച്ചതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അ‌തേസമയം തന്നെ മറ്റ് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളുമായും സഹകരിച്ച് 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ 5ജിയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ തുടരുകയാണെന്നും വിഐ അ‌റിയിച്ചു.

വിഐ- വൺപ്ലസ് പാർട്ട്നർഷിപ്പ്

വിഐ- വൺപ്ലസ് പാർട്ട്നർഷിപ്പ്

5ജി സ്പെക്ട്രം ലേലത്തിൽ വിഐ സ്വന്തമാക്കിയ ബാൻഡുകൾ വൺപ്ലസിന്റെ 5ജി സ്മാർട്ട്ഫോണുകളായ വൺപ്ലസ് 10റ്റി, വൺപ്ലസ് 10റ്റി പ്രോ, വൺപ്ലസ് നോർഡ് 2റ്റി, നോർഡ് സിഇ 2 ​ലൈറ്റ്, നോർഡ് സിഇ 2 എന്നിവയിൽ ഉപയോഗിക്കുന്നത് പരീക്ഷിക്കാനാണ് ഇരു കമ്പനികളും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്. നേരത്തെ നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ 6,228 മില്യൻ ഹെർട്സ് എയർവേവ്സ് ആണ് വിഐ വാങ്ങിയത്. 1800MHz, 2100MHz, 2500MHz, 3300MHz, 26GHz ബാൻഡുകളാണ് ഇവ. ഏകദേശം 18,799 കോടി രൂപ മൂല്യം വരുന്നതാണ് ഈ ​സ്പെക്ട്രം ബാൻഡുകൾ.

ഒച്ചയും ബഹളവുമില്ലാതെ എന്ത് ​സുഖം; ആമസോണിൽ കിടിലൻ ഡിസ്കൗണ്ടിൽ ഗെയിമിങ് ഹെഡ്ഫോണുകൾഒച്ചയും ബഹളവുമില്ലാതെ എന്ത് ​സുഖം; ആമസോണിൽ കിടിലൻ ഡിസ്കൗണ്ടിൽ ഗെയിമിങ് ഹെഡ്ഫോണുകൾ

ഇന്ത്യയിലെ 5ജി ലോഞ്ചിങ് പ്ലാനുകൾ

ഇന്ത്യയിലെ 5ജി ലോഞ്ചിങ് പ്ലാനുകൾ

ഇന്ത്യയിലെ 5ജി സേവനങ്ങൾ ഒക്ടോബർ 1 ന് പ്രധാനമന്തി നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും എന്ന് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. അ‌ധികം താമസിയാതെ തന്നെ രാജ്യത്ത് ​ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങും എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ടെലിക്കോം കമ്പനികളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള റിലയൻസ് ജിയോയും ഭാരതി എയർടെലും ഒക്ടോബറിൽത്തന്നെ 5ജി സേവനങ്ങൾ നൽകിത്തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്.

കേരളം മാത്രമാണ് പട്ടികയിൽ നിന്ന് പുറത്തായത്

ആദ്യഘട്ടമെന്ന നിലയിൽ രാജ്യത്തെ 13 പ്രമുഖ നഗരങ്ങളിലാകും 5ജി സേവനങ്ങൾ ലഭ്യമാകുക. മും​ബൈ, ബംഗളുരു, കൊൽക്കത്ത, പുനെ, ​ഹൈദരാബാദ്, ഡൽഹി, ഗുർഗാം, അ‌ഹമ്മദാബാദ്, ചെ​ന്നൈ, ചണ്ഡിഗഡ്, ലക്നൗ, ജാംനഗർ, ഗാന്ധിനഗർ എന്നിവിടങ്ങളാണ് 5ജി സേവനങ്ങൾ ആരംഭിക്കാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് പട്ടികയിൽ നിന്ന് പുറത്തായത്.

നിങ്ങളെ ഹോട്ടാക്കാൻ ( ഏത് പ്രായക്കാർക്കും അനുയോജ്യം ) കിടിലൻ ഉപകരണങ്ങൾനിങ്ങളെ ഹോട്ടാക്കാൻ ( ഏത് പ്രായക്കാർക്കും അനുയോജ്യം ) കിടിലൻ ഉപകരണങ്ങൾ

5ജിക്ക് എന്തു ചിലവാകും

5ജിക്ക് എന്തു ചിലവാകും

5ജി സേവനങ്ങൾ ആരംഭിക്കുമ്പോൾ ടെലിക്കോം കമ്പനികളുടെ പ്രീമിയം വരിക്കാർക്ക് മാത്രമാകും 5ജി ​പ്ലാനുകൾ സ്വന്തമാക്കാൻ കഴിയുക എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത് 4ജി പ്ലാനുകൾ ലഭ്യമാകുന്ന നിരക്കിൽത്തന്നെ 5ജി പ്ലാനുകളും നൽകാൻ കഴിയും എന്നാണ്. കൂടുതൽ വരിക്കാരെ സ്വന്തമാക്കാനുള്ള കമ്പനികളുടെ മത്സരം വരിക്കാർക്ക് ഗുണം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.

വിദഗ്ധർ അ‌ഭിപ്രായപ്പെടുന്നത്

4ജി പ്ലാനുകളുടെ നിരക്കിൽ 5ജി ലഭ്യമായാൽ അ‌ത് രാജ്യത്തെ 5ജി വളർച്ചയെ ഏറെ സഹായിക്കും എന്നാണ് വിദഗ്ധർ അ‌ഭിപ്രായപ്പെടുന്നത്. കൂടുതൽ വേഗതയുള്ള ഡാറ്റ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകവഴി ആളുകളെ തങ്ങളി​ലേക്ക് ആകർഷിക്കാനാകും കമ്പനികൾ ശ്രമിക്കുക. കൂടുതൽ വളരാനുള്ള ടെലിക്കോം കമ്പനികളുടെ ഇത്തരം ശ്രമങ്ങൾ ജനങ്ങൾക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

''സത്യം പറ നീ വ്യാജനാണോ? എങ്കിൽ ഒരു വർഷം തടവ് ഉറപ്പാ, 50,000 രൂപയും പോയിക്കിട്ടും''; നിയമവുമായി കേന്ദ്രം''സത്യം പറ നീ വ്യാജനാണോ? എങ്കിൽ ഒരു വർഷം തടവ് ഉറപ്പാ, 50,000 രൂപയും പോയിക്കിട്ടും''; നിയമവുമായി കേന്ദ്രം

Best Mobiles in India

English summary
OnePlus has already launched a handful of great 5G smartphones under Rs. 30,000. That is why VI's effort to introduce 5G services in collaboration with OnePlus is considered good. At the same time, VI announced that it is continuing to collaborate with other smartphone manufacturers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X